8 October 2010

എന്റെ ശ്വാസം കാറ്റു ഏറ്റെടുക്കുന്ന കാലത്ത്..

എന്ത് , എപ്പോ , എങ്ങനെ സംഭവിക്കും എന്നൊന്നും ആര്‍ക്കും പറയാന്‍ പറ്റില്ല. പ്രത്യേകിച്ച് അടുത്ത നിമിഷത്തെ കുറിച്ച് ചിന്തിക്കാതെ ഓരോ നിമിഷവും ജീവിച്ചു തീര്‍ക്കുന്നവര്‍ക്ക്..ഇത് കേള്‍ക്കു...
                       ---------------------------------------------------------------

ഒരിക്കല്‍ ,
എന്റെ ശ്വാസം കാറ്റു ഏറ്റെടുക്കും
എന്റെ ഹൃദയത്തിന്റെ സ്പന്ദനം
തുടികൊട്ടുന്ന മേഘത്തില്‍ അലിയും
എന്റെ കാതുകളില്‍ അപ്പൊ കടലിന്റെ
ഇരമ്പല്‍ മാത്രമേ ഉണ്ടാവു.
എന്റെ കൈകാലുകള്‍ തണുപ്പിനെ പുണരും
എന്റെ കണ്ണുകള്‍ REM  ഇല്‍ നിന്ന് NREM ലേക്ക് പോകും
മസ്തിഷ്ക കോശങ്ങള്‍ മരവിച്ചു പേടിച്ചു ഒതുങ്ങും.

ആ സമയം വരുമ്പോള്‍ , നിങ്ങളില്‍ ആരെങ്കിലും ഒര്മിചെങ്കില്‍ എനിക്ക് വേണ്ടി ചെയ്യേണ്ടത് ഇതാണ്:

എന്റെ ശരീരം,
ഒരു ഈച്ചയും തൊടുന്നതിനു മുന്‍പ്
കത്തിച്ചു ഭസ്മമാക്കണം.
വേനലില്‍ ചുവന്ന പൂക്കള്‍ വിരിയുന്ന,മുള്ളുള്ള,
ആരാലും വെറുക്കുന്ന ഒരു മുരിക്ക്‌ മരം മതി.
അഗ്നി ആകാശത്തേക്ക് ഉയരുമ്പോള്‍
സൌപര്‍ണികാമ്രിത വീചികള്‍ പാടുന്ന പാട്ടു
നിങ്ങള്‍ ഉറക്കെ പാടനം.

പിന്നീടു,
ഒരു പിടി ചാരം നിറഞ്ഞ
ആ കുഴി നിങ്ങള്‍ മൂടുമ്പോള്‍
അതിനു മുകളിലും, അതിനു ചുറ്റും
നിറയെ നിറയെ നിറയെ...
കാക്കുപ്പു വിരിയുന്ന
ആ ചെറിയ ചെടികള്‍ നട്ടു പിടിപ്പിക്കണം.

പിന്നെ,
വര്‍ഷത്തിലൊരിക്കല്‍
കാക്കപ്പുവുകള്‍ വിരിയുന്ന നേരത്ത്
നിങ്ങള്‍ അവിടെ വരണം...

നിങ്ങള്‍ ,
അവിടെയിരുന്നു അതിനെ ക്യാമറകളില്‍ ഒപ്പിയെടുക്കും
അതിനെക്കുറിച്ച് വര്‍ണിക്കും
അതിന്റെ ശാസ്ത്രങ്ങള്‍ വിസ്തരിക്കും.

അപ്പോള്‍ ഞാന്‍ ,
ആ ഓരോ പൂവിലും ഒളിച്ചിരുന്ന്
നിങ്ങളെ, നിങ്ങള്‍ കാണാതെ
ഞാന്‍ നോക്കി കണ്ണിറുക്കും.
നിങ്ങളുടെ കുഞ്ഞുങ്ങള്‍ മാത്രം
അത് കണ്ടുപിടിക്കും.
അവര്‍ എന്റെ നേരെ കൈ നീട്ടും..
അപ്പോള്‍ അതില്‍ ചിലത്
നിങ്ങളാ കുഞ്ഞുങ്ങള്‍ക്ക്‌ പറിച്ചു കൊടുക്കണം .....

വേറൊന്നും വേണ്ട!

3 comments:

pravasi said...

http://www.facebook.com/album.php?aid=94298&id=1186024015&l=60ca3bc17d

kittu said...

കപ്പൽ തകരും പോലെ നാം കാതൽ വരെ മരിച്ചഴുകുന്നു
നമ്മുടെ തന്നെ ഹ്രുദയത്തിൽ മുങ്ങി മരിക്കും പോലെ
തൊലിയിൽ നിന്നാത്മാവിലേയ്ക്കുടഞ്ഞു ചിതറി വീഴും പോലെ.
മരണം മാത്രം - നെരൂദ

Meera... said...

മരണത്തെ കുറിച്ച് പറയാന്‍ ഞാന്‍ ആരുമല്ല .......ഈ കുഞ്ഞു ജീവിതത്തില്‍ എന്തിനീ നിരാശ .............

Related Posts with Thumbnails