27 October 2010

കാലം മാറി, കഥ എപ്പഴേ മാറി..

പണ്ട് പണ്ട് കുരങ്ങന്മാരുടെയും കുരങ്ങത്തികളുടെയും കാലത്ത് :


ഹോസ്ടളില്‍ നിന്നൊരു പെണ്ണ് ഇങ്ങനെ :


:-) ഓ അവളെ എനിക്ക് പണ്ടേ അറിയാം, കുറച്ചു നാള്‍ എന്റെ കൂടെ ടുഷന് ഉണ്ടായിരുന്നു

***
പിന്നീടോരുത്തി വന്നു പറഞ്ഞു :


:-)  ഓ അവന്‍ ആരാ മൊതല് ..എന്തായിരുന്നു പണ്ട്  ഡിഗ്രിക്ക് പഠിക്കുമ്പോഴത്തെ കളികള്‍..
:-)) അല്ല, അപ്പൊ നിനക്കവനെ അന്നെ അറിയാം അല്ലെ ?
:-) ഇടയ്ക്കു കണ്ടിട്ടുണ്ട്, എന്റെ ക്ലോസ് ഫ്രണ്ടിന്റെ രണ്ടാമത്തെ ലൈന്‍ ആയിരുന്നു
:-)) ഓ അങ്ങനെ !

***

പിന്നെയൊരുവന്‍ , ഒരു ഇടനാഴിയില്‍ വച്ചു പറഞ്ഞു:

:-) തിരോന്തോരത്ത് ഇന്റര്‍വ്യുവിനു പോകുമ്പോ, ക. ചെല്ലമ്മയെ കാണാന്‍ മറക്കണ്ട. ഞാനും
    അവളും കുറെ ഇന്റെര്‍വ്യുവില്‍ കണ്ടു മുട്ടിയതാ. അങ്ങനെ നന്നായി അറിയാം.
:-)) ഓ ശരി, എന്ന ചിലപ്പോ കണ്ടു പരിചയം കാണും.

***

പിന്നീട് ഒരുത്തി, വീട്ടില്‍ വന്നപ്പോ കൊണ്ടു വിടാന്‍ റെയില്‍വെ സ്റ്റേഷനില്‍ പോയി. അവിടെ വച്ചു അവളുടെ ഒരു ഫ്രണ്ടിനെ അവിചാരിതമായി കണ്ടു. അടുത്ത ട്രെയിനിനു പോകാം. ഏതായാലും മൂന്നു പേര്‍ക്കും കാപ്പി കുടിക്കാം.

:-)) അല്ല, ഇവളെ എങ്ങനാ പരിചയം?
:-)  അതോ, ഞങ്ങള്‍ ഫെല്ലോഷിപ്പ് എക്സാമിന് കൊച്ചിയില്‍ കണ്ടതാ. അന്ന് ഞങ്ങള്‍ യുത്ത്
     ഹോസ്റ്റലില്‍ ഒരേ റൂമില്‍ ആയിരുന്നു.
:-)) ആ അങ്ങനെ വരട്ടെ.

***

കാലത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചു പടിഞ്ഞാറു എത്തിയപ്പോ, ദെ നിക്കുന്നു എയര്‍ പോര്‍ട്ടില്‍ അവന്‍:

:-)) നീ ഇവിടെ ?
:-) അച്ഛന്‍  ചൈനയില്‍ പോയി, കൂട്ടികൊണ്ടു പോവാന്‍ വന്നതാ.
:-)) ആ , നിന്നെ ഇന്നലെ വരെ അവന്‍ ചോദിച്ചു, ടല്‍ഹിക്കാരനെ നാട്ടില്‍ കണ്ടിരുന്നു.
:-) ഏത് , ഓര്‍മ കിട്ടുന്നില്ല
:-)) ഓര്‍മയില്ലേ , നമ്മള്‍ അവനെ അന്ന് ആദ്യമായി ബാങ്ങളുരില്‍ പൈത്യ റിസേര്‍ച്ച് കേന്ദ്രത്തില്‍
      കണ്ടത് ..
:-) അതു ശരി, അവനിപ്പോ ടല്‍ഹിയിലാ അല്ലെ, ഇടയ്ക്കു ഫോര്‍വേഡ് മെയില്‍ കിട്ടാറുണ്ട് ..

***

കാലം മാറി, കുരങ്ങന്മാര്‍ ഭുമിയില്‍ നിന്നു അപ്രത്യക്ഷമായി.......!
----

ഇന്ന്  വരെ കാണാത്ത ഒരു സുഹൃത്ത് പറഞ്ഞു:

:-)  ഏയ്‌ നിന്റെ ഫ്രെണ്ടില്ലേ , അവളെ എനിക്ക് നേരത്തെ അറിയാം
:-)) ഓ ! എപ്പോ ?
:-)  പണ്ട് ഞങ്ങള്‍ മല്ലുസൈറ്റില്‍ സ്ഥിരമായി ചാറ്റാറണ്ട്
:-)) അങ്ങനെ വാ, ഞാനും വിചാരിച്ചു....

***

പിന്നെ പഴയ ചങ്ങായി പറഞ്ഞു :

:-) അവനെ എനിക്ക് നന്നായി അറിയാം, പണ്ട് ബ്ലോഗിലും മറ്റും എപ്പോഴും കാണാറുണ്ട്

***

പിന്നെയും ചിലര്‍ :

:-) ഓ അവളോ, അവളും ഞാനും പണ്ട് യാഹൂഗ്രുപ്പില്‍ എപ്പോഴും കാണാറുണ്ട്. നന്നായി അറിയാം.

***

പിന്നെ...:

:-)) ഫെസ്ബുക്കിലെ അവനെ എവിടെയോ കണ്ട പോലെ...
:-) അറിയില്ലേ , അവന്‍ പണ്ട് ഓര്‍ക്കുട്ടില്‍ ഉണ്ടാരുന്നു..അന്നെ അറിയാം..പിന്നെ ബസ്സില്‍ കുറച്ചു
    കാലം.
:-)) ഓ, അപ്പൊ നല്ല കമ്പനിയാ അല്ലെ
:-) അതെ അതെ..ഞങ്ങള്‍ ഒരുമിച്ചു ചെസ്സ്‌ ഒക്കെ കളിക്കും, ഇപ്പൊ ഫാം വില്ലയിലാ.
:-)) !!

***

പിന്നെ... :

:-)) നീ ഇവളെ അറിയോ ?
:-)  നോക്കട്ടെ, പ്രൊഫൈല്‍ പേജ് താ
:-)) സെന്റ്‌
:-)  ഇതു ചിലപ്പോ എന്റെ ഐ ടി ഫോറത്തിലെ പാ. ശശിക്ക് അറിയുമായിരിക്കും. ഒരേ
     ഇന്റെരെസ്ടുകള്‍ .
:-)) പാ. ശശിയെ നന്നായി അറിയുമല്ലേ, അപ്പൊ കുഴപ്പമില്ല..ആഡ് ചെയ്തേക്കാം
:-)  പിന്നെ, പാ ശശിയും ഞാനും എത്ര കാമാണ്ടുകള്‍ ട്രബിള്‍ ഷൂട്ട്‌ ചെയ്തിട്ടുണ്ട്..അവനങ്ങ്‌
     ആസ്ത്രേലിയയില്‍     ആണ്.

 ***

പി ...:

:-)) ഡേയ് , ആ പ്രാഞ്ചി ഇതുവരെ ഫേസ്ബുക്കില്‍  എത്തിയില്ലേ , ഇവിടൊന്നും കാണുന്നില്ലല്ലോ.
:-)  അവനു അവിടെ ഓര്‍ക്കുട്ടില്‍ ഒരു ഗ്രൂപ്പ്‌ ഉണ്ട് അതിന്റെ തിരക്കാ..വരുമായിരിക്കും.കുറെ നാളായി
      വിളിക്കുന്നു
:-)) അവനു ബസ്സില്‍ കുറെ പ്രശ്നം ഉണ്ടായി എന്ന് കേട്ടു, അതാണോ ഓര്‍ക്കുട്ടില്‍ നില്‍ക്കുന്നത് ?
:-)  ആ കേട്ടു, ബ്ലോഗ്‌ കൂട്ടത്തില്‍ ആരോ പറയുന്ന കേട്ടു.
:-)) പ്രാഞ്ചിയെ നിനക്ക് പണ്ടേ അറിയുമല്ലോ, അതു കൊണ്ടാ നിന്നോട് ചോദിച്ചത് .ഇനിയിപ്പം
      നീയത് ആരോടും പറയണ്ട
;-)  പിന്നെ, അവന്‍ എന്റെ ക്ലോസാ. പല സ്ഥലത്തും ഞങ്ങള്‍ മീറ്റ്‌ ചെയ്തിട്ടുണ്ട്. ബ്ലോഗ്‌, ബസ്സ്‌ ,
      ഓര്‍കുട്ട് അവന്റെ തിരക്ക് കാരണം ഫേസ്ബുക്കില്‍ വരാന്‍ പറ്റുന്നില്ല ..പാവം..
:-)) അതെ, പാവം !

 -----------

പിന്നീട് കുരങ്ങന്‍മാര്‍  മരത്തില്‍ കേറാന്‍ പോയപ്പോ മരം നടന്നു പോകുന്നത് കണ്ടു, അടുത്ത ഇന്റര്‍നെറ്റ്‌ കഫേയിലേക്ക് ...

ശുഭം !

N .B .: ഈ മനുഷ്യര്‍ക്കോ കുരങ്ങന്മാര്‍ക്കോ മരിച്ചവരോ ജീവിച്ചവരോ ആയി ഒരു ബന്ധവും ഇല്ല. വെറും വെറും വെറും സാങ്കല്‍പ്പികം.

16 comments:

Vayady said...

അല്ല, ഹേമയെ കണ്ടിട്ട് കുറേ നാളായല്ലോ? എവിടെയായിരുന്നു? തന്നെ ഈയീടെയായി ബസ്സിലും, ഓര്‍കൂട്ടിലും, ചാറ്റിലുമൊന്നും കാണാറില്ലല്ലോ? അതുശരി, ബ്ലോഗില്‍ പോസ്റ്റ് ഇടുന്ന തിരക്കിലായിരുന്നു അല്ലേ?

എന്നാല്‍ ഞാനങ്ങോട്ട്....ഇത്തിരി തിരക്കുണ്ടേ.‌. ബ്ലോഗ്‌, ബസ്സ്‌ ,
ഓര്‍കുട്ട് അങ്ങിനെ നിന്നു തിരിയാന്‍ സമയം ഇല്ല്യ. അതു കാരണം ഇപ്പോ ഫേസ്ബുക്കിലൊന്നും വരാന്‍ പറ്റുന്നില്ലന്നേ!

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

കലകലക്കൻ ആക്ഷേപഹാസ്യം.........! ഇതിലെ മനുഷ്യരേയും കുരങ്ങമാരേയും ഞമ്മളറിയും കേട്ടൊ,ഇവരെല്ലം ഭൂലോകത്തിൽ നിന്നും ബൂലോഗത്തിൽ കുടിയേറി പാർത്ത ആധുനിക ബുദ്ധിജീവികളാണ്.... വേണമെങ്കിൽ തൊട്ടുകാണിച്ചു തരാം...

ഹേമാംബിക said...

കുട്ടരെ, ഒരു കാര്യം പറയാന്‍ വിട്ടു..ഞാനും ഈ കൂട്ടത്തില്‍ പെടും.. ;-)) ഇല്ലാതെ പറ്റില്ലല്ലോ.

വായാടി പറഞ്ഞ പോലെ ഭയങ്കര ബിസിയാ ..ഫേസ്ബുക്ക്..നോട്സ് എഴുതല്‍ ഒന്നും പറയണ്ട ..എന്താ ചെയ്യാ ..ഇങ്ങനെയൊക്കെയല്ലേ ഈ കാലത്ത് ജീവിക്കാന്‍ പറ്റൂ ..:))

റ്റോംസ് കോനുമഠം said...

ബ്ലോഗ്‌, ബസ്സ്‌ ,ഓര്‍കുട്ട്.... തിരക്ക് കാരണം ഫേസ്ബുക്കില്‍ വരാന്‍ പറ്റുന്നില്ല ...

ചെറുവാടി said...

:)

ചാണ്ടിക്കുഞ്ഞ് said...

അപ്പോ ഫെയ്സ്ബുക്കിലെ മാതിരി, ബ്ലോഗിലും ആളൊരു പുലിയാണല്ലോ....
ആശംസകള്‍...

Meera... said...

ഇതു ഹേമയുടെ ആത്മകഥയോ.......? whatever ........ അര്‍ത്ഥവും അവിഷ്ക്കാരവും മനോഹരമായിരിക്കുന്നു

siya said...

പിന്നീട് കുരങ്ങന്‍മാര്‍ മരത്തില്‍ കേറാന്‍ പോയപ്പോ മരം നടന്നു പോകുന്നത് കണ്ടു, അടുത്ത ഇന്റര്‍നെറ്റ്‌ കഫേയിലേക്ക് ...ഹഹഹ ,ഇത് കൊള്ളാം ..

എന്‍റെ ഹേമേ ,കുറെആയില്ലോ വിശേഷം ഒക്കെ

അറിഞ്ഞിട്ട് ,എന്നോട് ചോദിച്ച കാര്യത്തിന് പോലും ഒരു മറുപടി പറഞ്ഞില്ല ല്ലേ ?തിരക്ക് കാരണം അല്ലാട്ടോ .ഹേമയുടെ തിരക്ക് എല്ലാം കഴിയുമ്പോള്‍ എന്നെ കൂടി ഫേസ് ബുക്കില്‍ ആഡ് ചെയ്യണം ട്ടോ...ഹെഹെ അത് ഒന്നും അത്ര നോക്കാറില്ല .
ഞാനും അതില്‍ ജീവനോടെ ഉണ്ട് .

jayanEvoor said...

ഹേമാംബികയുടെ ഫെയ്സ്ബുക്ക് ഫ്രണ്ട്സിൽ ഞാനുമുണ്ട്....പക്ഷേ ബ്ലോഗിൽ തെരക്കായിപ്പോയതുകൊണ്ട് അവിടെ അധികം സമയം ചെലവഴിക്കാൻ കഴിയുന്നില്ല!

പാറുക്കുട്ടി said...

കൊള്ളാമല്ലോ

ശ്രീ said...

ഇപ്പോ അങ്ങനൊക്കെ ആയി...

Reenu said...

മനഹരമായ ആവിഷ്കാരം..അവസാന ഭാഗം വളരെ മനോഹരം തന്നേ.

Captain Haddock said...

:) കൊള്ളാം...ഇഷ്ട്ടപെട്ട് !!!

ഹേമാംബിക said...

വായാടി
ബിലാത്തി
റ്റോംസ്
ചെറുവാടി
ചാണ്ടി
മീര
സിയാ
ജയന്‍
പാറു
ശ്രീ
റീനു
ക്യാപ്ടന്‍
- എല്ലാര്ക്കും നന്ദീട്ടോ . ഇത് എന്റെ ജീവ ചരിത്രം ആയി കൂട്ടിയേക്കു കേട്ടോ. നിങ്ങളുടെ വീട്ടിലെക്കൊക്കെ വരാന്‍ നേരം കിട്ടുന്നില്ല. എന്താ ചെയ്യാ ഭയങ്കര തിരക്കാ..ഇപ്പൊ ഫെസ്ബുക്കില് ഫാം വില്ലയില്‍ കൃഷിയാ ..:))
ഞാന്‍ വരുന്നുണ്ട് കേട്ടോ ..

സ്നേഹം

വഷളന്‍ജേക്കെ ⚡ WashAllenⒿⓚ said...

കുരങ്ങന്മാരുടെ കഥ കൊള്ളാം കേട്ടോ!

sony said...

ushaaaaaaaaaaaaaaaaaaaaarayittund

Related Posts with Thumbnails