17 April 2008

ചോന്നമ്മ തെയ്യം (ഫോട്ടൊ)

ചോന്നമ്മ- എന്റെ നാടിന്റെ അമ്മ.




ചോന്നമ്മയുടെ മുടി...എതാണ്ട് നാലു മീറ്റര്‍ നീളം വരും എന്നു തോന്നുന്നു






ഇതു വേറൊരു പോസ്..ഇവരില്‍ ചിലരെ നിങ്ങള്‍ക്കറിയുമായിരിക്കും..എനിക്കറിയില്ലാട്ടൊ..



10 April 2008

കുട്ടിതെയ്യം (ഫോട്ടൊ)


ഇതു നോക്കൂ..ഈ കുട്ടിത്തെയ്യത്തെ.. ചോന്നമ്മയുടെ കൂടെ എന്റെ നാട്ടില്‍ വന്നതാണ്. ചോന്നമ്മയുടെ പടം അടുത്ത പോസ്റ്റില്‍..

3 April 2008

കോരന്റെ വാഴയ്ക്ക് മണ്ഡരി

കോരന്റെ വാഴയ്ക്ക് മണ്ഡരി
കോരനതിശയമായ്
മണ്ഡരി മണ്ടയില്‍ ഒരു ചോദ്യച്ചിന്നമായ്
പിന്നെ അമാന്തിച്ചില്ല,
സ്വിച്ച് ഓണ്‍‌,ഡയല്‍ അപ്പ്
(പാ‍വം കോരനിപ്പൊഴും ഡയല്‍ അപ്പ് കണക്ഷന്‍)
ഗൂഗിളി‌ല്‍ ചാടിക്കയറിയി.

സെര്‍ച്ച് വേര്‍ഡുകള്‍ കൊടുത്തു
വാഴയൂസേര്‍സ് ഫോറത്തില്‍ പോയി
സൈയിറ്റായ സൈയിറ്റൊക്കെ
പാഞ്ഞു നടന്നു കോരന്‍.
രണ്ടാം ക്ലാസ്സില്‍ പടിക്കേണ്ട മകള്‍
സഹായിക്കാനെത്തി,കാര്യമുണ്ടായില്ല..
ഗര്‍ഭിണിയായ പത്നി പ്രയാ‍സപ്പെട്ട്
പാചകബ്ലോഗുകളില്‍ ഊളിയിട്ടു.

എടുത്തു പാനസോണിക് കോഡ്‌ലെസ്സ്
വിളിച്ചു ചാനലുകാരെ
ഓടിയെത്തിയ ചാനലുകാര്‍
മൈക്കുകള്‍ കോരന്റെ വായില്‍ തിരുകി.

വാഴയുടെ പലവിധപോസുകള്‍‌‌,
കോരന്റെ പരസ്യപ്രസ്താവനകള്‍‌,
ചലിക്കും ചിത്രങ്ങള്‍‌,ലേഖനങ്ങള്‍‌,
മാധ്യമങ്ങള്‍‌ ആഘോഷിച്ചു.
സര്‍ക്കാരിനുത്തരം മുട്ടി.
കേന്ദ്രസംഘത്തിനു വഴിമുട്ടി.

കോരനിന്ന്
സിമാമി, ഉമ്മാമി,റൈസ്, മുട്ട് തുടങ്ങിയ
അമേരിക്കന്‍സര്‍വകലാശാലകളില്‍
ക്ലാസ്സെടുക്കുന്നു.
മണ്ഡരിപിടിച്ച വാഴക്കൂഞ്ഞുങ്ങള്‍‌
ഡൈനിങ്ങ്ടേബിളിനെ അലംകരിക്കുന്നു.
ലേറ്റസ്റ്റ് കുട്ടിക്ക് അമേരിക്കന്‍ പൌരത്വം!!

1 April 2008

കാണാന്‍ വന്നവര്‍

പലരും വന്നു.
തെക്കേടതിലെ ജാനകിത്തള്ള
പടിഞ്ഞാറെടത്തിലെ തേതിവല്യമ്മ
നുറുക്കു വില്‍ക്കുന്ന നുറുക്കുമ്മ
ഇലക്കാടന്‍ രാമുവൈദ്യരുടെ രണ്ടാം ഭാര്യ
കോളജില്‍ പോകുന്ന രാജി
സ്കൂളിലെ പുതിയ മാഷിന്റെ ഭാര്യ
പിന്നെ ചില ആണുങ്ങളും.

കരിതേച്ച നിലത്തെ കീറപ്പായയില്‍
വാടിയ വാ‍ഴയില പോലെ ദെച്ചു ചുരുണ്ടു കിടന്നു.
ആറു വയസ്സുള്ള മകന്‍‍
ആളുകളെ നോക്കി അന്തം വിട്ട് നിന്നു.
അനിയന്‍ പൊട്ടന്‍ ബീഡിതെറുക്കാതെ
മുറത്തില്‍ എന്തൊക്കെയൊ ചികഞ്ഞു.

പുറത്തെ തിണ്ണയിലിരുന്ന്
കല്യാണിഅമ്മ പായാരം പറഞ്ഞു
കപ്പണയിലെ കൂട്ടമായ് ചെയ്ത കുരുതിയെപ്പറ്റി
കടിച്ചു കീറിയില്ലേ എന്റെ ദെചൂനെ..
കാണാന്‍ വന്നവര്‍ ശ്വാസം പിടിച്ചു.

അയല്‍ക്കാര്‍ പൊടിപ്പും തേങ്ങലും
അലക്കി ഉണക്കി മടക്കാന്‍ തുടങ്ങി.
കൊതുകു പരക്കും മുമ്പേ ആളുകള്‍ മടങ്ങി
കാട്ടുചേനയുടെ മണം പേറി കാറ്റുവന്നപ്പോള്‍‍
ദെച്ചുവിന്റെ മകന്‍ വിശന്നു കരഞ്ഞു.

ചില മാസങ്ങള്‍ കഴിഞ്ഞപ്പോള്‍
പിന്നെയും പലരും കാണാന്‍ വന്നു.
ഇന്നവര്‍ കണ്ടത്
തൂങ്ങിയാടുന്ന ദെച്ചൂന്റെ മെല്ലിച്ച ദേഹം ! !

ഇതു അരെങ്കിലും കണ്ടൊ?

ഈ പോസ്റ്റ് ആര്‍ക്കെങ്കിലും കാണാന്‍ പറ്റുന്നുണ്ടെങ്കില്‍ പറയണേ..
കൊവിതകള്‍ ഗൂഗിളിന് ഇഷ്ടായില്ലേ എന്നൊരു സംശയം ..

Related Posts with Thumbnails