21 November 2007

നാലുനിറമുള്ള മഴവില്ല്

ഞാനൊരു മഴവില്ല് കണ്ടു.
രസതന്ത്രങ്ങള്‍ മെനയുന്ന
കെട്ടിടങ്ങള്‍ക്കു മീതെ..
മരുന്നുകള്‍ നിര്‍മ്മിക്കും
കൂടാരങ്ങള്‍ക്കും മീതെ
നാലുനിറത്തിലുള്ള മഴവില്ല്.

മഞ്ഞും മഴയും ഒന്നായിപ്പെയ്ത
ക്ഷീണത്തില്‍ ആകാശം
മഴവില്ലിനെ നോക്കി.
നാലുനിറം കണ്ട് അന്തം വിട്ട്
നാടായ നാടും ക്ഷീണം മറന്ന്
മൂന്നു നിറങ്ങളെത്തേടി ഓടി നടന്നു..

'മണിക്കൂറൊന്നായി
അലക്കാന്‍ തുടങ്ങിയിട്ട്.
കുട്ടന്‍‌റ്റെ ഉടുപ്പില്‍ പ‌റ്റിയ
ഈ നിറങ്ങള്‍ പോണില്ലല്ലോ.'
രാജുന്‍‌റ്റമ്മ പിറുപിറുത്തു.

20 comments:

ഉപാസന said...

ആദ്യത്തെ രണ്ട് ഭാഗവും നല്ലത്.
അവസാനത്തെ ഭാഗം എഴുതരുതായിരുന്നു മാഡം
ഇനിയും നല്ല കവിതകള്‍ എഴുതുക
ഉപാസനയുടെ ആശംസകള്‍
:)
ഉപാസന

ഓഫ് ടോപിക്: തെറ്റുകള്‍ ധാരാളമുണ്ട്. സഹായം വേണമെങ്കില്‍ ചോദിക്കുക.

മൊഴി കീമാന്‍ ഉപയോഗിക്കുമ്പോള്‍
“എന്റെ കവിതകള്‍“ എന്നതിന് “ente kavithakaL" എന്ന് ടൈപ്പ് ചെയ്യുക

കണ്ണൂരാന്‍ - KANNURAN said...

കൊള്ളാം. അലക്കുമ്പോള്‍ ചിന്തിച്ചാലിങ്ങനിരിക്കും.

വെയില് said...

അവസാനത്തെ ഭാഗമല്ലേ ഉപാസനേ ഇതിനെ കവിതയാക്കുന്നത്...

എഴുത്തിന് ഒരു പുതുമയുണ്ട്

സി. കെ. ബാബു said...

അലക്കിയ ഉടുപ്പു് മഴവില്ലില്‍ ഉണക്കാന്‍ തൂക്കിയാല്‍ ചെലപ്പൊ പ്രശ്നം തീര്‍ന്നേക്കും. :)

ഏ.ആര്‍. നജീം said...

വെയിലിന്റെ കമന്റിന് ഒരൊപ്പ് എന്റെ വക...
:)

വാല്‍മീകി said...

അവസാനഭാഗം ഇല്ലെങ്കില്‍ എന്താ പിന്നെ അതിന്റെ അര്‍ത്ഥം?

ശ്രീ said...

നന്നായിരിക്കുന്നു.

:)

മുരളി മേനോന്‍ (Murali Menon) said...

ഈ രാജൂന്റെ അമ്മേ കൊണ്ടു തോറ്റു. അതാണ് ഞാന്‍ നോക്കീട്ട് മഴവില്ലിന്റെ മുഴുവന്‍ നിറങ്ങളും കാണാത്തത്. ചിലതൊക്കെ സോപ്പു പൊടിക്കാരുടെ കയ്യിലാ...
നന്നായിട്ടോ, ആശംസകള്‍

ഹേമാംബിക said...

ആക്ഷേപങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ക്കും നന്ദി.സത്യം പറയട്ടെ,എനിക്ക് ആക്ഷേപങ്ങളാണിഷ്ടം.അപ്പൊഴേ ഇതൊക്കെ കൊവിതകള്‍ ആകൂ.പിന്നെ തെറ്റുകള്‍ കൊവിതകളുടെ അത്മമിത്രം.
ഇന്നലെ ഉച്ചകഴിഞ്ഞ് നേരത്തു ജനലിലൂടെ കണ്ട മഴവില്ലാണ് ഇത്രയും ഗുലുമാല്‍ ഒപ്പിച്ചത്.മഴവില്ലിന്‍‌റ്റെ നിറം
കട്ടെടുത്ത രാജുവിനെപ്പോലുള്ള നിഷ്കളങ്കരായ കുട്ടികള്‍ക്ക് ...
(ഉപാസനയോട്: എ‌ന്‍‌റ്റെ തെറ്റുകള്‍ എനിക്കറിയില്ല, അറിയുമെങ്കില്‍ എന്നേ തിരുത്തിയേനെ.അതുകൊണ്‍ട് തെറ്റായി എന്നു തോന്നുന്നത് പറയാന്‍ മടി വേണ്ട)

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

"മണിക്കൂറൊന്നായി
അലക്കാന്‍ തുടങ്ങിയിട്ട്.
കുട്ടന്‍‌റ്റെ ഉടുപ്പില്‍ പ‌റ്റിയ
ഈ നിറങ്ങള്‍ പോണില്ലല്ലോ" ഏരിയേല്‍ വഷിങ്ങ്‌ പൗഡര്‍ പയോഗിച്ചുനോക്കൂ..........ചിലപ്പോള്‍ പോകുമായിരിക്കും!കവിത നന്നായിരിക്കുന്നു.പിന്നെ നമ്മുടെ എല്ലാ തെറ്റുകളും മറ്റുള്ളവര്‍ തിരുത്തണം എന്നു കരുതുന്നത്‌ ഒരു കവിക്കുചിതമല്ല.എന്നണ്‌ എന്റെ അഭിപ്രായം

ഉപാസന said...

ഉപാസനക്ക് വിമര്‍ശിക്കാന്‍ മടിയൊന്നുമില്ല...

പക്ഷെ ഇവിടെ ഞാന്‍ ഉദ്ദേശിച്ചത്...
അവസാനഖണ്ഢിക സംഭാഷണശകലം ആയി എഴുതിയതിനെക്കുറിച്ചാണ്. അല്ലാതെ അവസാന ഭാഗം ഒഴിവാക്കണമെന്നല്ല.

നജീം ഭായും വെയിലും കമന്റിയത് ഞാന്‍ അത് ഒഴിവാക്കണമെന്ന ഉദ്ദേശിച്ച് പറഞ്ഞതാണെന്ന് ധരിച്ചാണെന്ന് തോന്നുന്നു.
എന്റെ കമന്റിലെ ഒരു പിശകായിരുന്നു അത്. ഞാന്‍ അത് സമ്മതിക്കുന്നു.

“ആദ്യത്തെ രണ്ട് ഭാഗവും നല്ലത്.
അവസാനത്തെ ഭാഗം എഴുതരുതായിരുന്നു മാഡം“

എന്ന് പറയുക വഴി ഞാന്‍ ഉദ്ദേശിച്ചത് ഇപ്പോ എഴുതിയതു പോലെ എഴുതാമോ എന്നാണ് അല്ലാതെ ആ ഭാഗം ഒഴിവാക്കണമെന്നല്ല.
ഉപാസന ക്ഷമ ചോദിക്കുന്നു പറ്റിപ്പോയ തെറ്റിന്...

ചേച്ചിയുടെ എഴുത്ത് തുടരുക.
:)
ഉപാസന

ഹേമാംബിക said...

ഇതൊന്നും ഒരു തെറ്റൊന്നുമല്ല. അതിനു ക്ഷമയും ചോദിക്കേണ്ട. ക്ഷമ കൊടുക്കുന്നതും വാങ്ങുന്നതും എനിക്കിഷ്ടമല്ല :) .

ഉപാസനയ്ക്കു തെറ്റു പറ്റിയിട്ടില്ല. ആദ്യത്തെ രണട് ഭാഗം എഴുതിയപ്പോള്‍ ,പിന്നെന്തെഴുതി ഇതു അവസാനിപ്പിക്കും എന്നായി. അങ്ങനെ അലോചിക്കുമ്പോഴാണ് മായാവിയിലെ രാജുവിനെ ഓ‌ര്‍‌മ്മ വന്നതും കിട്ടിയിത് എഴുതിപ്പിടിപ്പിച്ചതും.

NB:
ചേച്ചി എന്നു വിളിച്ച് എനിക്ക് പ്രായം കൂട്ടല്ലേ.(പെണ്ണുങ്ങളുടെ തനി സ്വഭാവം അല്ലേ..)
അറിവി‌ന്‍‌റ്റെ പല്ലുകള്‍ ഇനിയും മുളച്ചിട്ടില്ല.

ഭൂമിപുത്രി said...

ആകാശത്തില്‍പ്പറക്കുമ്പോള്‍ ‘ഥട്’ന്നു താഴെ വീണപോലെ :)

വഴി പോക്കന്‍.. said...

കവിത വായിച്ചാലും മന്‍സ്സിലാകാത്തതുകൊണ്ട് അഭിപ്രായം പറയുന്നില്ല..
“ക്ഷമ കൊടുക്കുന്നതും വാങ്ങുന്നതും എനിക്കിഷ്ടമല്ല“, ഇങ്ങനെയൊക്കെ അറുത്തുമുറിച്ചു പറയല്ലെ എന്റെ പൊന്നു ഹേമാംബികെ..;) പിന്നെ വെപ്പുപല്ല് വാങ്ങിക്കാന്‍ കിട്ടും, ഒരു സെറ്റ് വാങ്ങിവെക്കുന്നതു നല്ലതായിരിക്കും..

Friendz4ever said...

തെറ്റുകള്‍ തിരുത്തൂ മാഷെ..
വരികള്‍ വര്‍ണ്ണങ്ങളാകട്ടെ..

ഹേമാംബിക said...

എന്തു ചെയ്യാം, വെപ്പുപല്ലുകള്‍ വെയ്ക്കാമെന്നു വച്ചാല്‍,എന്‍‌റ്റെ 'ഓറിജിനല്‍' പല്ലുകള്‍ തടസ്സമാകുന്നു.
ഒരു കാര്യം ചെയ്യാം, ഞാന്‍ തെന്നെ ഈ പല്ലുകള്‍ തട്ടിക്കൊഴിച്ച് വെപ്പുപല്ല് വെച്ചാലോ? അതാകുമ്പൊ ഒരു പുതുമയില്ലേ?

വഴി പോക്കന്‍.. said...

ഹേമാംബിക തന്നെ ചെയ്യണമെന്നില്ലാ, കൊവ്വിതകള്‍ കൂടുതലാകുമ്പോ നാട്ടുകാരു തന്നെ തട്ടികൊഴിച്ചോളും...;)

ഹേമാംബിക said...

വഴിപോക്ക‌ന്‍‌റ്റെ വിലയേറിയ മുന്നറിയിപ്പുകള്‍ക്കും ആശംസകള്‍ക്കും പ്രശംസകള്‍ക്കും അതിയായ നന്ദി രേഖപ്പെടുത്തുന്നു. തുട‌ര്‍‌ന്നും ഇത്തരത്തിലുള്ള വിലയേറിയ കമ‌ന്‍‌റ്റുകള്‍ പ്രതീക്ഷിക്കുന്നു. (തട്ടിക്കൊഴിക്കുന്ന നാട്ടുകാരുടെ കൂട്ടത്തില്‍ താങ്കള്‍ മുന്നിരയില്‍ ഉ‌ണ്‍‌ടാകുവാനും പ്രാ‌ര്‍‌ത്തിക്കുന്നു)

വഴി പോക്കന്‍.. said...

ഞാന്‍ അത്രക്കു കടുത്ത ഹൃദയമുള്ളവനല്ല ഹേമാംബികെ. ഒന്നുമല്ലേലും ഇടക്കിടക്കു എന്റെ ബ്ലോഗില്‍ വന്നു കമന്റിടുന്ന കൊച്ചല്ലെ,അതുകൊണ്ട് നാട്ടുകാരു തല്ലികൊല്ലുന്നതിനുമുന്‍പെ ഞാന്‍ തന്നെ ഹോസ്പിറ്റലില്‍ എത്തിക്കുന്നതായിരിക്കും ....

..::വഴിപോക്കന്‍[Vazhipokkan] said...

:)

Related Posts with Thumbnails