വാര്‍ദ്ധക്യം.
ഈ ഒറ്റപ്പെടല്‍ ആരും ആഗ്രഹിക്കുന്നില്ല.. നദിയില്‍ ബോട്ടുകള്‍ വരുന്നതും പോകുന്നതും നോക്കി..യൗവനം.
27 November 2007
ഒറ്റപ്പെട്ടവര്‍
Posted by
ഹേമാംബിക | Hemambika
at
27.11.07
9
comments
Labels: ഫോട്ടൊ
22 November 2007
മൊസാര്‍ട്ടിന്റ്റെ നഗരം-സാല്‍സ്ബുര്‍ഗ് (3)
.jpg)
.jpg)
.jpg)
Posted by
ഹേമാംബിക | Hemambika
at
22.11.07
1 comments
Labels: ഫോട്ടൊ
21 November 2007
നാലുനിറമുള്ള മഴവില്ല്
ഞാനൊരു മഴവില്ല് കണ്ടു.
രസതന്ത്രങ്ങള്‍ മെനയുന്ന
കെട്ടിടങ്ങള്‍ക്കു മീതെ..
മരുന്നുകള്‍ നിര്‍മ്മിക്കും
കൂടാരങ്ങള്‍ക്കും മീതെ
നാലുനിറത്തിലുള്ള മഴവില്ല്.
മഞ്ഞും മഴയും ഒന്നായിപ്പെയ്ത
ക്ഷീണത്തില്‍ ആകാശം
മഴവില്ലിനെ നോക്കി.
നാലുനിറം കണ്ട് അന്തം വിട്ട്
നാടായ നാടും ക്ഷീണം മറന്ന്
മൂന്നു നിറങ്ങളെത്തേടി ഓടി നടന്നു..
'മണിക്കൂറൊന്നായി
അലക്കാന്‍ തുടങ്ങിയിട്ട്.
കുട്ടന്റ്റെ ഉടുപ്പില്‍ പറ്റിയ
ഈ നിറങ്ങള്‍ പോണില്ലല്ലോ.'
രാജുന്റ്റമ്മ പിറുപിറുത്തു.
Posted by
ഹേമാംബിക | Hemambika
at
21.11.07
20
comments
Labels: കവിത
19 November 2007
മൊസാര്‍ട്ടിന്റ്റെ നഗരം-സാല്‍സ്ബുര്‍ഗ് (2)
Posted by
ഹേമാംബിക | Hemambika
at
19.11.07
4
comments
Labels: ഫോട്ടൊ
17 November 2007
മൊസാര്‍ട്ടിന്റ്റെ നഗരം-സാല്‍സ്ബുര്‍ഗ് (1)

ഇത് മൊസാര്‍ട്ടിന്റ്റെ നഗരം.ഓസ്ട്രിയന്‍ നഗരമായ സാല്‍സ്ബുര്‍ഗ്.സാല്സ്ബാ നദിയും ആല്‍പ്സ് പര്‍വതങ്ങളും താലോലിക്കുന്ന ഒരു പഴയ നഗരം.
മഴയായിരുന്നു പരക്കെ.താളം തെറ്റി വന്ന മഴ അകെ നനച്ചു പോയി..ഇത്രയും പ്രണയാതുരയായ ഒരു നഗരം ഞാന്‍ കണ്ടിട്ടില്ല. മഴയുടെ നേര്‍ത്ത കിന്നാരവും,കുതിരവണ്ടിയുടെ(വിനോദയാത്രക്കാരെ കയറ്റുന്ന) ടക് ടക് ശബ്ധവും പ്രാവുകളുടെ കുറുകലും കൂടി എനിക്ക് സമ്മാനിച്ചത്,പണ്ടെങ്ങോ മഴക്കാലത്ത് വായിച്ചു മറന്ന എന്തൊക്കെയൊ ആയിരുന്നു..
ആ മഴയില്‍ ,വൈകുന്നേരങ്ങളില്‍..പെയ്യുന്ന മഴയുടെ താളത്തിനോത്ത് നടക്കുമ്പോള്‍..എനിക്കു തോന്നിയത് മഴ എന്റ്റെ താളത്തിനു പെയ്യുന്നു എന്നാണ്..
ഇടുങ്ങിയ നഗര പാതയിലൂടെ..നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങള്‍.ലോകപ്രശസ്തമായ ബാറോക്ക് വാസ്തുകലയാല്‍ സമ്പന്നമാണു ഈ നഗരം.കെട്ടിടങ്ങളില്‍ ഇപ്പൊഴും ലാറ്റിന്‍ ഭാഷയിലുള്ള ലിഖിതങ്ങള്‍ കാണാം.
Posted by
ഹേമാംബിക | Hemambika
at
17.11.07
2
comments
Labels: ഫോട്ടൊ
12 November 2007
വിരുന്ന്
ഞാനും എന്റ്റെ ദേഷ്യങ്ങളും കൂടി
സ്വാന്തനം,
Posted by
ഹേമാംബിക | Hemambika
at
12.11.07
4
comments
Labels: കവിത
11 November 2007
പ്രണയം
ഞാനതറിഞ്ഞത്
നീയെനിക്കു നഷ്ടപ്പെട്ടപ്പോഴാണ്.
ഞാന്‍ മനസ്സിലാക്കിയത്
നീ മറന്നപ്പോഴും.
അന്നെനിക്കു പനിയായിരുന്നു
തീപ്പെട്ടിക്കോലുകള്‍ ചിതറിയ
പല്ലികള്‍ മച്ചിലാടിയ ദിനം
പനിവന്ന ഞാന്‍ പഴംചാക്കില്‍
ദിവസങ്ങള്‍ നീക്കി..
പ്രണയദിനങ്ങള്‍..
ഇന്നുകാണുന്നതും ഞാനോര്‍ക്കുന്നതും
വെയിലില്‍ കത്തിനിന്ന,
മനസ്സില്‍ പകച്ചു നിന്ന,
മഴയില്‍ കുളിച്ചു വന്ന
നീയറിയതെ പോയ
നിന്നെയറിയിക്കാത്ത പ്രണയം..
ഞാന്‍ മാത്രമറിയുന്ന,
എനിക്കു നിന്നൊടുള്ള
പ്രണയം..
Posted by
ഹേമാംബിക | Hemambika
at
11.11.07
4
comments
Labels: കവിത
9 November 2007
ഭ്രാന്തുകള്‍
ഭ്രാന്തുകള്‍
എന്തു തണുപ്പ്
ആരിക്കു തണുത്തു
എന്റ്റെ ഓര്‍മ്മയെല്ലാം
തണുത്തുറഞ്ഞു
ഇപ്പൊ മരവിപ്പിന്റ്റെ
ഐസുകട്ടകള്‍ മാത്രം.
ഒരു നുറുങ്ങുകള്‍
ചില കൂടിയാട്ടങ്ങള്‍
ഒന്നിനും അസ്തിത്തമില്ലാതെ
ചില ജന്മത്തില്
ചിതലരിച്ച ചിന്തയുടെ..
ഒരു തേങാക്കൊല..... അതാ അവിടെ
June4
ചിരിക്കരുത്
അതഹംകാരമാകുന്നു
കരയരുതു
കണ്ണുനീരമൂല്യമാകുന്നു
നടക്കരുതു അതുഭൂമിയറിഞ്ഞാലോ
മിണ്ടരുതു കണ്ടമിടറും
നോക്കരുതു ദ്രിഷ്ടിദോഷം വരും
അതിനാല്‍ അടങ്ങിയൊതുങ്ങി
ഒരു മൂലയ്ക്കിരിക്കൂ
June4
മുനേറുന്നതു
സഖാക്കളാനു കുട്ടീ
ഞാനൊരു സഖാവല്ല
ഞാനൊരു പടക്കുതിരയല്ല
ഞാനൊരു ടാട ബിറ്ള്യുമല്ല
എങ്കിലും ഞാന്‍
മുകലിലേക്കു കയറും
എന്തിനു ..
ഒരു വല്യ കല്ലു താഴോട്ടിടാനായ്..
Posted by
ഹേമാംബിക | Hemambika
at
9.11.07
3
comments
Labels: കവിത
നിനക്ക്
നിനക്ക്
ചിലരിക്കുമീ ഒര്‍മകള്‍ക്ക്
കൂട്ടായി തണലായി
നീ കുറിച്ച മുരടന്വാക്കുകള്
കടലെങ്കിലുമെടുത്തതില്
കടപ്പാടുണ്ടെനിക്ക്
കടലോട്..
നിന്റ്റെ സുഷുപ്തിയില്‍
നീയറിയതെ നിഴലറിയാതെ
നിന്നെ നിര്‍ന്നിമേഷമായ്
നോക്കി നില്ക്കുമീ കടലിനെ
നീ അറിയാതെ പൊയല്ലോ..
ഇനിയുമോര്ക്കുവാനുണ്
നിലാവിലെ വെള്ളത്താമരകള്‍
നീന്തിയെത്തുമീ ഓളങ്ങള്‍
നനുത്ത വെണ്മണല്ത്തരികള്
എള്ളിന്മണികള്,ദറ്ഭപ്പുലൂകള്
ഒരു പിടിചോറ്..
മറക്കുവാന്‍ നിനക്കായി-
വളപ്പൊട്ടുകള്‍,
കുന്നിക്കുരുകള്‍
മഞ്ചാടികള്‍..
ഒരു വെള്ളത്തൂവാല-
ഒന്നുമെ തന്നതില്ലഞാനെങ്കിലും
മറക്കുന്നു നീയറിയാതെ
മറക്കുന്നു നീ........
(June21 ,2007)
Posted by
ഹേമാംബിക | Hemambika
at
9.11.07
0
comments
Labels: കവിത
കറുത്തവര്‍..
കറുത്തവര്‍..
സ്വപ്നത്തില്‍ വന്നവര്‍
അര്‍ഹതയില്ലാത്തവര്‍
അനുഗ്രഹിക്കപ്പെടേണ്ടവര്‍
എന്റെ ചാരത്തിരുന്നു,ഓടിയൊളി ക്കാതെ
എന്റെ ചിത്യ്ക്കരികില്‍..
ഭാഷകള്‍ അറിയാത്തവര്‍
ഭാഷയെ അറിയാത്തവര്‍
നിലനില്പ് ഭീതിയായവര്
ജീവിക്കാന്‍ ഭയപ്പെടുന്നവര്‍
വംശം നഷ്ടപ്പെട്ടവര്‍
അവര്‍ എന്റെ ചാരത്ത്
പിടയുന്ന വേദന ഒതുക്കി,
എന്റെ ചിത്യ്ക്കരികില്‍
ഭയപ്പാടില്ലാതെ ..............
(2007,june26)
Posted by
ഹേമാംബിക | Hemambika
at
9.11.07
0
comments
Labels: കവിത
സ്വപ്നങ്ങള്‍
സ്വപ്നങ്ങള്‍
മരണത്തിലേക്ക് പോയവര്‍
മരണത്തില്‍നിന്ന് വന്നവര്‍
മരണത്തിലേക്ക് പോകാനുള്ളവര്‍
എന്ടെ നിദ്രയിലാഞ്പ്പോള്..
അവരുടെ കുളിക്കാടവുകളും
അവരുടെ അസ്രമങ്ങളും
അവര്‍ ഹൃദയം തുറക്കുന്നതും
ഞാന്‍ നോക്കി നിന്നു
അടുപ്പുകള്‍ ശൂന്യമായിരുന്നു
വസ്ത്രങ്ങള്‍ കീറിപ്പറിഞ്ിരുന്നു
അവരുടെ പല്ലുകള്‍ക്ക് നിറമുണ്ടായിരുന്നു
അതു കൃത്രിമമായിരുന്നൂ..
അവര്‍ അലച്ചു, നുണകള്‍ പറഞ്തു
നുണകള്‍ക്ക് മീതെ പരുന്തുകള്‍
നക്ഷത്രങ്ങളായി മിന്നിമറഞ്ഞു..
മാറാലകളില്‍ അവര്‍ തൂങിയാടി..
ഞാന്‍ കരഞു,അലറി..
ചുമരിലിരുന്നൊരു പല്ലി ചിലച്ചു
സൂര്യന് കണ്‍പൊത്തി
മേഘങ്ങള്‍ ഭൂമിയെ വീര്‍പ്പുമുട്ടിച്ചു..
ഒടുവില്‍ അവരും ആ മേഘത്തിലെക്കു..
മെല്ലെ അലിഞു അലിഞു..
ഞാന്‍ പതിവുപൊലെ വീണ്ടും
പുതപ്പിനടിയിലേക്കു...
(June25,2007 )
Posted by
ഹേമാംബിക | Hemambika
at
9.11.07
0
comments
Labels: കവിത