ഞാനും എന്റ്റെ ദേഷ്യങ്ങളും കൂടി
വിരുന്നിനു പോയി
ഓ, എന്റ്റെ ദേഷ്യങ്ങളോ?
അവരെവിടെ?
ചിലപ്പോ ചാടിത്തുള്ളീ വരും
ചില മുതലാളികളുടെ കൂടെ
മുതലാളികള്‍ മുതല്‍ എടുക്കുംമ്പൊള്‍.
ആ, വിരുന്ന്.
ഞങ്ങള്‍ പോയതു താഴ്വരകളിലേക്കാണു
മൗനവും സങ്കടങ്ങളൂം വേലികെട്ടുന്ന
വരണ്ട തണുത്ത താഴ്വര.
വിരുന്നിനു വിഭവങ്ങളേറെ
അതു കഴിച്ചു വരുന്ന വഴിയെ
സ്വാന്തനത്തെ കണ്ടു.
സ്വാന്തനം,
ചിലപ്പോ ദേഷ്യവുമായി തല്ലുകൂടും
ആയുധമില്ലാത്ത അവള്
തല്ലുകൂടുമ്പോള്‍ വിഷമം വരും.
എല്ലാത്തിനുമൊടുവില്‍ ജയമവള്ക്കു തന്നെ.
ജയിച്ചവള്‍ എന്നെ വിട്ടു പോകാതായി
ഹോ, ഇവളോന്നു പോയെങ്കില്‍,
ഞാനാശിച്ചു.
പോകാതെ പിന്നെയും എന്നെ വലച്ചപ്പോള്‍
ഞാന്‍ പറഞ്ഞു,
എനിക്കു ഞാനുണ്ട്, നീ പോയാട്ടെ..
4 comments:
ബൂലോഗത്തേക്ക് സ്വാഗതം
ബൂലോഗത്തെ ബ്ലോഗര്‍മാര്‍ എഴുതുന്ന പോസ്റ്റുകളുടെ സംക്ഷിപ്ത വിവരണം ഒരിടത്ത് കൊണ്ടുവന്ന്
പ്രദര്‍ശിപ്പിക്കുന്നത് ബ്ലോഗ്ഗ് അഗ്രിഗേറ്റേര്‍സ് ആണ്.
തനിമലയാളം,
ചിന്ത
മുതലായവയാണ് ബൂലോഗത്തിലെ ആദ്യ പോസ്റ്റ്-അഗ്രിഗേറ്ററുകള്‍. ഇതുവഴിയാണ് കൂടുതല്‍ വായനക്കാരും നമ്മുടെ പോസ്റ്റുകളില്‍ എത്തുന്നത്.
മലയാളം ബ്ലോഗ്റോള്,ടെക്നോരതി,കേരള ബ്ലോഗ് റോള്‍ എന്നിവയെല്ലാം പിന്നീടുണ്ടായ ബ്ലോഗ് അഗ്രിഗേറ്ററുകളാണ്.
തനിമലയാളത്തിലും, ചിന്ത.കോമിലും പ്രദര്ശിപ്പിക്കുവാന് പ്രത്യേകിച്ച് നമുക്കൊന്നും ചെയ്യുവാനില്ല.
എന്നാല്‍ മറ്റുള്ളവയിലെല്ലാം അങ്ങനെയല്ല. അവിടം സന്ദര്‍ശിച്ച് അപേക്ഷിക്കണം.
അതുപോലെ പോസ്റ്റുകളില്‍ രേഖപ്പെടുത്തുന്ന പ്രതികരണങ്ങളെ പ്രദര്‍ശിപ്പിക്കുന്ന ഒരു പൊതുസ്ഥലമാണ്
കമന്റ് അഗ്രിഗേറ്റര്‍.മറുമൊഴി ഇത്തരത്തിലൊന്നാണ്. ഇതുവഴിയും ധാരാളം വായനക്കാര്‍ നമ്മുടെ പോസ്റ്റുകള്‍ തേടിയെത്താറുണ്ട്. ബ്ലോഗ് സെറ്റിങ്ങ്സില്‍ ഒരു ചെറിയ മാറ്റം
വരുത്തിയാല്‍ താങ്കളുടെ ഈ പോസ്റ്റില്‍ വരുന്ന കമന്റുകളും മറുമൊഴിയിലോട്ടെത്തും.
അഞ്ഞലിലിപിയെപ്പറ്റി ഇതിനകം അറിഞ്ഞു കാണും.കെവിന് നമുക്ക്വേണ്ടി ഉണ്ടാക്കിയതാണത്.
സിബുവിന്റെ 'വരമൊഴി എഡിറ്റര്‍' ഉപയോഗിച്ചാണ് ഇന്റര്‍നെറ്റിന് വെളിയിലായിരിക്കുമ്പോള്‍
(offline) ഞാന്‍ മലയാളം എഴുതി സേവ് ചെയ്തു വയ്ക്കുന്നത്.
ഇന്റര്‍നെറ്റിലായിരിക്കുമ്പോള്‍ (online) നേരിട്ട് മലയാള അക്ഷരങ്ങള്‍ എഴുതുവാന്‍
പെരിങ്ങോടന്റെ 'മൊഴി കീമാന്‍' ഉപയോഗിക്കുന്നതാണ് കൂടുതല്‍ സൗകര്യം.
ഇവിടം സന്ദര്‍ശിച്ചാല്‍ ഇതിനെയൊക്കെപറ്റിയുള്ള വിശദവിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും.
ഗൂഗിള്‍ ഇന്‍ഡിക്ട്രാന്‍സ്ലിറ്ററേഷന്‍ ആണ് മലയാളമെഴുതാനുള്ള ആധുനിക സംവിധാനം. താങ്കള്‍ക്ക് തീര്‍ചയായും ശ്രമിച്ചുനോക്കാവുന്നതാണിതും.
ഇതാ ഇവിടം സന്ദര്‍ശിച്ചാല്‍ ഇതിനെപ്പറ്റി കൂടുതല്‍ ചര്‍ച്ചനടന്നത് വായിക്കാം.
താങ്കളുടെ ഈ ബ്ലോഗിന്റെ സെറ്റിങ്ങ്സിനെപറ്റി കൂടുതല്‍ അറിയണമെന്നുണ്ടോ?.
താഴെകൊടുത്തിരിക്കുന്ന മേല്‍വിലാസങ്ങളില്‍ സമയം കിട്ടുമ്പോള്‍ പോയി തപ്പിനോക്കൂ.
നവാഗതരെ ഇതിലെ ഇതിലെ
മലയാളത്തില്‍ എങ്ങനെ ബ്ലോഗാം
താങ്കളുടെ വരവും പ്രതീക്ഷിച്ച് അറിവിന്റെ ആര്‍ഭാടമാണവിടെ തയ്യാറായിരിക്കുന്നത്.
തങ്കള്‍ ഉണ്ടാക്കിക്കഴിഞ്ഞ ഈ ബോാഗിനെ കൂടുതല്‍ മിനുക്കിപണിയണമെന്നാഗ്രിക്കുന്നുണ്ടോ. നമ്മുടെ
ഹരീHaree യുടെ സാങ്കേതികം എന്ന ബ്ലോഗ്ഗില്‍ ധാരാളം കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്.
നവാഗതരെ മാത്രം ഉദ്ദേശിച്ച് നമ്മുടെ കേരളാ ഫാര്‍മര്‍ വഴികാട്ടി എന്നൊരു പ്രത്യേക ബ്ലോഗ് തന്നെ തുടങ്ങിയിട്ടുണ്ട്. മേല്‍പ്പറന്‍ഞ്ഞ് എല്ലാകാര്യങ്ങളും അവിടെയും കാണാം.
സ്വതന്ത്ര സോഫ്റ്റ് വെയറിനെകുറിച്ചുകൂടി രണ്ട് വാക്ക് പറയാതെ നിര്‍ത്തിയാല്‍ അപരാധമായിരിക്കും.
ഇതാ ഇവിടെ പോയി വായിച്ചാല്‍ മതി. സ്വതന്ത്രസോഫ്റ്റ് വെയറിനെ പറ്റി നെരത്തേ നാം മനസ്സിലാക്കിയ പലതുംശരിയായിരുന്നില്ലെന്ന് മനസ്സിലാകും.
മേല്‍പ്പറഞ്ഞതില്‍ ഏതെങ്കിലും കാര്യം നിങ്ങള്‍ക്ക് പ്രയോജനപ്പെട്ടെങ്കില്‍ ഞാന്‍ ധന്യനായി.
ബ്ലോഗിംഗിനെപറ്റി എന്തെങ്കിലും കൂടുതല്‍ അറിയണമെന്നുണ്ടോ, ഒരു പോസ്റ്റ് വഴി ബൂലോഗത്തോട്
ചോദിക്കൂ, പലരും നിങ്ങടെ സഹായത്തിനെത്തും.
Happy blogging!!
:)
എന്റെ കവിതകള്‍ എന്നല്ലേ തലക്കെട്ട് വേണ്ടത്?
:)
തലക്കെട്ട് മനപ്പൂര്‍വ്വം തെറ്റിച്ചതാണെങ്കിലും (അങ്ങനെയല്ലേ?), രചനയിലെ ഒന്നു രണ്ട് തെറ്റുകള്‍ കാണിക്കുന്നത് ഇഷ്ടപ്പെട്ടെങ്കില്‍ തിരുത്താം.
സ്വാന്തനം - സാന്ത്വനം
ഇവളോന്നു - ഇവളൊന്നു (ഇത് മംഗ്ലീഷ് വരുത്തിയതായിരിക്കും)
ഭവുകങ്ങള്‍
അമ്മാവനും സാധാരണ നാട്ടിന്പുരത്ത്തുകാരനും മാപ്രാണത്തെ സാധാരണ പ്രാണനും നന്ദിയുണ്ട് .കൊവിതകള്‍ എന്ന് മനപ്പുര്‍വം തെറ്റിച്ചതാണ്.ഞാന്‍ എഴുതുന്നത് കവിതയാകില്ല എന്ന് എനിക്കുറപ്പാണ്.തെറ്റു കാണിച്ച്ചത്തിനു നന്ദിയുണ്ട്. മലയാളം അന്യമാകാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി .അതുകൊണ്ട് പറ്റിയതാണ് .
Post a Comment