9 November 2007

നിനക്ക്

നിനക്ക്

ചിലരിക്കുമീ ഒര്‍മകള്‍ക്ക്
കൂട്ടായി തണലായി
നീ കുറിച്ച മുരടന്‍വാക്കുകള്‍
കടലെങ്കിലുമെടുത്തതില്
‍കടപ്പാടുണ്ടെനിക്ക്
കടലോട്..

നിന്‍‌റ്റെ സുഷുപ്തിയില്‍
നീയറിയതെ നിഴലറിയാതെ
നിന്നെ നിര്‍ന്നിമേഷമായ്
നോക്കി നില്‍ക്കുമീ കടലിനെ
നീ അറിയാതെ പൊയല്ലോ..

ഇനിയുമോര്‍ക്കുവാനുണ്‍
നിലാവിലെ വെള്ളത്താമരകള്‍
നീന്തിയെത്തുമീ ഓളങ്ങള്‍
നനുത്ത വെണ്മണല്‍ത്തരികള്
‍എള്ളിന്‍‌മണികള്‍,ദറ്ഭപ്പുലൂകള്‍
ഒരു പിടിചോറ്..
മറക്കുവാന്‍ നിനക്കായി-
വളപ്പൊട്ടുകള്‍,
കുന്നിക്കുരുകള്‍
മഞ്ചാടികള്‍..
ഒരു വെള്ളത്തൂവാല-
ഒന്നുമെ തന്നതില്ലഞാനെങ്കിലും
മറക്കുന്നു നീയറിയാതെ
മറക്കുന്നു നീ........
(June21 ,2007)

No comments:

Related Posts with Thumbnails