9 November 2007

സ്വപ്നങ്ങള്‍

സ്വപ്നങ്ങള്‍

മരണത്തിലേക്ക് പോയവര്‍
മരണത്തില്‍നിന്ന് വന്നവര്‍
മരണത്തിലേക്ക് പോകാനുള്ളവര്‍
എന്‍ടെ നിദ്രയിലാഞ്പ്പോള്‍..

അവരുടെ കുളിക്കാടവുകളും
അവരുടെ അസ്രമങ്ങളും
അവര്‍ ഹൃദയം തുറക്കുന്നതും
ഞാന്‍ നോക്കി നിന്നു

അടുപ്പുകള്‍ ശൂന്യമായിരുന്നു
വസ്ത്രങ്ങള്‍ കീറിപ്പറിഞ്ിരുന്നു
അവരുടെ പല്ലുകള്‍ക്ക് നിറമുണ്ടായിരുന്നു
അതു കൃത്രിമമായിരുന്നൂ..

അവര്‍ അലച്ചു, നുണകള്‍ പറഞ്തു
നുണകള്‍ക്ക് മീതെ പരുന്തുകള്‍
നക്ഷത്രങ്ങളായി മിന്നിമറഞ്ഞു..
മാറാലകളില്‍ അവര്‍ തൂങിയാ‌ടി..

ഞാന്‍ കരഞു,അലറി..
ചുമരിലിരുന്നൊരു പല്ലി ചിലച്ചു
സൂര്യന്‍ കണ്‍പൊത്തി
മേഘങ്ങള്‍ ഭൂമിയെ വീര്‍പ്പുമുട്ടിച്ചു..
ഒടുവില്‍ അവരും ആ മേഘത്തിലെക്കു..
മെല്ലെ അലിഞു അലിഞു..

ഞാന്‍ പതിവുപൊലെ വീണ്‍ടും
പുതപ്പിനടിയിലേക്കു...
(June25,2007 )

No comments:

Related Posts with Thumbnails