ഹോസ്ടളില്‍ നിന്നൊരു പെണ്ണ് ഇങ്ങനെ :
:-) ഓ അവളെ എനിക്ക് പണ്ടേ അറിയാം, കുറച്ചു നാള്‍ എന്റെ കൂടെ ടുഷന് ഉണ്ടായിരുന്നു
:-) ഓ അവന്‍ ആരാ മൊതല് ..എന്തായിരുന്നു പണ്ട് ഡിഗ്രിക്ക് പഠിക്കുമ്പോഴത്തെ കളികള്‍..
:-)) അല്ല, അപ്പൊ നിനക്കവനെ അന്നെ അറിയാം അല്ലെ ?
:-) ഇടയ്ക്കു കണ്ടിട്ടുണ്ട്, എന്റെ ക്ലോസ് ഫ്രണ്ടിന്റെ രണ്ടാമത്തെ ലൈന്‍ ആയിരുന്നു
:-)) ഓ അങ്ങനെ !
പിന്നെയൊരുവന്‍ , ഒരു ഇടനാഴിയില്‍ വച്ചു പറഞ്ഞു:
:-) തിരോന്തോരത്ത് ഇന്റര്‍വ്യുവിനു പോകുമ്പോ, ക. ചെല്ലമ്മയെ കാണാന്‍ മറക്കണ്ട. ഞാനും
അവളും കുറെ ഇന്റെര്‍വ്യുവില്‍ കണ്ടു മുട്ടിയതാ. അങ്ങനെ നന്നായി അറിയാം.
:-)) ഓ ശരി, എന്ന ചിലപ്പോ കണ്ടു പരിചയം കാണും.
:-)) അല്ല, ഇവളെ എങ്ങനാ പരിചയം?
:-) അതോ, ഞങ്ങള്‍ ഫെല്ലോഷിപ്പ് എക്സാമിന് കൊച്ചിയില്‍ കണ്ടതാ. അന്ന് ഞങ്ങള്‍ യുത്ത്
ഹോസ്റ്റലില്‍ ഒരേ റൂമില്‍ ആയിരുന്നു.
:-)) ആ അങ്ങനെ വരട്ടെ.
കാലത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചു പടിഞ്ഞാറു എത്തിയപ്പോ, ദെ നിക്കുന്നു എയര്‍ പോര്‍ട്ടില്‍ അവന്‍:
:-)) നീ ഇവിടെ ?
:-) അച്ഛന്‍ ചൈനയില്‍ പോയി, കൂട്ടികൊണ്ടു പോവാന്‍ വന്നതാ.
:-)) ആ , നിന്നെ ഇന്നലെ വരെ അവന്‍ ചോദിച്ചു, ടല്‍ഹിക്കാരനെ നാട്ടില്‍ കണ്ടിരുന്നു.
:-) ഏത് , ഓര്‍മ കിട്ടുന്നില്ല
:-)) ഓര്‍മയില്ലേ , നമ്മള്‍ അവനെ അന്ന് ആദ്യമായി ബാങ്ങളുരില്‍ പൈത്യ റിസേര്‍ച്ച് കേന്ദ്രത്തില്‍
കണ്ടത് ..
:-) അതു ശരി, അവനിപ്പോ ടല്‍ഹിയിലാ അല്ലെ, ഇടയ്ക്കു ഫോര്‍വേഡ് മെയില്‍ കിട്ടാറുണ്ട് ..
കാലം മാറി, കുരങ്ങന്മാര്‍ ഭുമിയില്‍ നിന്നു അപ്രത്യക്ഷമായി.......!
ഇന്ന് വരെ കാണാത്ത ഒരു സുഹൃത്ത് പറഞ്ഞു:
:-) ഏയ് നിന്റെ ഫ്രെണ്ടില്ലേ , അവളെ എനിക്ക് നേരത്തെ അറിയാം
:-)) ഓ ! എപ്പോ ?
:-) പണ്ട് ഞങ്ങള്‍ മല്ലുസൈറ്റില്‍ സ്ഥിരമായി ചാറ്റാറണ്ട്
:-)) അങ്ങനെ വാ, ഞാനും വിചാരിച്ചു....
പിന്നെ പഴയ ചങ്ങായി പറഞ്ഞു :
:-) അവനെ എനിക്ക് നന്നായി അറിയാം, പണ്ട് ബ്ലോഗിലും മറ്റും എപ്പോഴും കാണാറുണ്ട്
പിന്നെയും ചിലര്‍ :
:-) ഓ അവളോ, അവളും ഞാനും പണ്ട് യാഹൂഗ്രുപ്പില്‍ എപ്പോഴും കാണാറുണ്ട്. നന്നായി അറിയാം.
പിന്നെ...:
:-)) ഫെസ്ബുക്കിലെ അവനെ എവിടെയോ കണ്ട പോലെ...
:-) അറിയില്ലേ , അവന്‍ പണ്ട് ഓര്‍ക്കുട്ടില്‍ ഉണ്ടാരുന്നു..അന്നെ അറിയാം..പിന്നെ ബസ്സില്‍ കുറച്ചു
കാലം.
:-)) ഓ, അപ്പൊ നല്ല കമ്പനിയാ അല്ലെ
:-) അതെ അതെ..ഞങ്ങള്‍ ഒരുമിച്ചു ചെസ്സ് ഒക്കെ കളിക്കും, ഇപ്പൊ ഫാം വില്ലയിലാ.
:-)) !!
പിന്നെ... :
:-)) നീ ഇവളെ അറിയോ ?
:-) നോക്കട്ടെ, പ്രൊഫൈല്‍ പേജ് താ
:-)) സെന്റ്
:-) ഇതു ചിലപ്പോ എന്റെ ഐ ടി ഫോറത്തിലെ പാ. ശശിക്ക് അറിയുമായിരിക്കും. ഒരേ
ഇന്റെരെസ്ടുകള്‍ .
:-)) പാ. ശശിയെ നന്നായി അറിയുമല്ലേ, അപ്പൊ കുഴപ്പമില്ല..ആഡ് ചെയ്തേക്കാം
:-) പിന്നെ, പാ ശശിയും ഞാനും എത്ര കാമാണ്ടുകള്‍ ട്രബിള്‍ ഷൂട്ട് ചെയ്തിട്ടുണ്ട്..അവനങ്ങ്
ആസ്ത്രേലിയയില്‍ ആണ്.
പി ...:
:-)) ഡേയ് , ആ പ്രാഞ്ചി ഇതുവരെ ഫേസ്ബുക്കില്‍ എത്തിയില്ലേ , ഇവിടൊന്നും കാണുന്നില്ലല്ലോ.
:-) അവനു അവിടെ ഓര്‍ക്കുട്ടില്‍ ഒരു ഗ്രൂപ്പ് ഉണ്ട് അതിന്റെ തിരക്കാ..വരുമായിരിക്കും.കുറെ നാളായി
വിളിക്കുന്നു
:-)) അവനു ബസ്സില്‍ കുറെ പ്രശ്നം ഉണ്ടായി എന്ന് കേട്ടു, അതാണോ ഓര്‍ക്കുട്ടില്‍ നില്‍ക്കുന്നത് ?
:-) ആ കേട്ടു, ബ്ലോഗ് കൂട്ടത്തില്‍ ആരോ പറയുന്ന കേട്ടു.
:-)) പ്രാഞ്ചിയെ നിനക്ക് പണ്ടേ അറിയുമല്ലോ, അതു കൊണ്ടാ നിന്നോട് ചോദിച്ചത് .ഇനിയിപ്പം
നീയത് ആരോടും പറയണ്ട
;-) പിന്നെ, അവന്‍ എന്റെ ക്ലോസാ. പല സ്ഥലത്തും ഞങ്ങള്‍ മീറ്റ് ചെയ്തിട്ടുണ്ട്. ബ്ലോഗ്, ബസ്സ് ,
ഓര്‍കുട്ട് അവന്റെ തിരക്ക് കാരണം ഫേസ്ബുക്കില്‍ വരാന്‍ പറ്റുന്നില്ല ..പാവം..
:-)) അതെ, പാവം !
പിന്നീട് കുരങ്ങന്‍മാര്‍ മരത്തില്‍ കേറാന്‍ പോയപ്പോ മരം നടന്നു പോകുന്നത് കണ്ടു, അടുത്ത ഇന്റര്‍നെറ്റ് കഫേയിലേക്ക് ...
N .B .: ഈ മനുഷ്യര്‍ക്കോ കുരങ്ങന്മാര്‍ക്കോ മരിച്ചവരോ ജീവിച്ചവരോ ആയി ഒരു ബന്ധവും ഇല്ല. വെറും വെറും വെറും സാങ്കല്‍പ്പികം.