പ്രണയം,
ഞാനതറിഞ്ഞത്
നീയെനിക്കു നഷ്ടപ്പെട്ടപ്പോഴാണ്.
ഞാന്‍ മനസ്സിലാക്കിയത്
നീ മറന്നപ്പോഴും.
അന്നെനിക്കു പനിയായിരുന്നു
തീപ്പെട്ടിക്കോലുകള്‍ ചിതറിയ
പല്ലികള്‍ മച്ചിലാടിയ ദിനം
പനിവന്ന ഞാന്‍ പഴംചാക്കില്‍
ദിവസങ്ങള്‍ നീക്കി..
പ്രണയദിനങ്ങള്‍..
ഇന്നുകാണുന്നതും ഞാനോര്‍ക്കുന്നതും
വെയിലില്‍ കത്തിനിന്ന,
മനസ്സില്‍ പകച്ചു നിന്ന,
മഴയില്‍ കുളിച്ചു വന്ന
നീയറിയതെ പോയ
നിന്നെയറിയിക്കാത്ത പ്രണയം..
ഞാന്‍ മാത്രമറിയുന്ന,
എനിക്കു നിന്നൊടുള്ള
പ്രണയം..
ഞാനതറിഞ്ഞത്
നീയെനിക്കു നഷ്ടപ്പെട്ടപ്പോഴാണ്.
ഞാന്‍ മനസ്സിലാക്കിയത്
നീ മറന്നപ്പോഴും.
അന്നെനിക്കു പനിയായിരുന്നു
തീപ്പെട്ടിക്കോലുകള്‍ ചിതറിയ
പല്ലികള്‍ മച്ചിലാടിയ ദിനം
പനിവന്ന ഞാന്‍ പഴംചാക്കില്‍
ദിവസങ്ങള്‍ നീക്കി..
പ്രണയദിനങ്ങള്‍..
ഇന്നുകാണുന്നതും ഞാനോര്‍ക്കുന്നതും
വെയിലില്‍ കത്തിനിന്ന,
മനസ്സില്‍ പകച്ചു നിന്ന,
മഴയില്‍ കുളിച്ചു വന്ന
നീയറിയതെ പോയ
നിന്നെയറിയിക്കാത്ത പ്രണയം..
ഞാന്‍ മാത്രമറിയുന്ന,
എനിക്കു നിന്നൊടുള്ള
പ്രണയം..
4 comments:
എന്തായാലും, അത് പ്രണയമായാലും കാണേണ്ട സമയത്ത് കാണാതിരുന്നാല്‍ അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിച്ചാല്‍ ഇതാവും അനുഭവം :)
നന്നായി...തുടര്‍ന്നും എഴുതുക
ഇപ്പൊഴും പ്രണയത്തില്‍ ആണല്ലെ...;)
നജീം,കാണേണ്ട സമയത്ത് കണ്ടില്ല എന്ന് പറഞ്ഞില്ല. കണ്ടു,പറഞില്ല.
എന്തൊക്കെയായാലും പറയാതിരുന്ന ആ പ്രണയം ആര്‍ക്കും ഒരു സുഖം നല്‍കും എന്ന് ഞാന്‍ കരുതുന്നു .
കുട്ടിമാളു, പ്രണയത്തിനു മരണമില്ലല്ലോ..ഇപ്പോഴും എപ്പോഴും അതുണ്ട് ..
still..... ?
Post a Comment