ഇത് മൊസാര്‍ട്ടിന്‍റ്റെ നഗരം.ഓസ്ട്രിയന്‍ നഗരമായ സാല്‍സ്ബുര്‍ഗ്.സാല്‍സ്ബാ നദിയും ആല്പ്സ് പര്‍വതങ്ങളും താലോലിക്കുന്ന ഒരു പഴയ നഗരം.
മഴയായിരുന്നു പരക്കെ.താളം തെറ്റി വന്ന മഴ അകെ നനച്ചു പോയി..ഇത്രയും പ്രണയാതുരയായ ഒരു നഗരം ഞാന്‍ കണ്ടിട്ടില്ല. മഴയുടെ നേര്‍ത്ത കിന്നാരവും,കുതിരവണ്ടിയുടെ(വിനോദയാത്രക്കാരെ കയറ്റുന്ന) ടക് ടക് ശബ്ധവും പ്രാവുകളുടെ കുറുകലും കൂടി എനിക്ക് സമ്മാനിച്ചത്,പണ്‍ടെങ്ങോ മഴക്കാലത്ത് വായിച്ചു മറന്ന എന്തൊക്കെയൊ ആയിരുന്നു..
മഴയായിരുന്നിട്ടും വിനോദസഞ്ചാരികള്‍ക്ക് പഞ്ഞമേ ഇല്ല..
ആ മഴയില്‍ ,വൈകുന്നേരങ്ങളില്‍..പെയ്യുന്ന മഴയുടെ താളത്തിനോത്ത് നടക്കുമ്പോള്‍..എനിക്കു തോന്നിയത് മഴ എന്‍റ്റെ താളത്തിനു പെയ്യുന്നു എന്നാണ്..
ഇടുങ്ങിയ നഗര പാതയിലൂടെ..നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങള്‍.ലോകപ്രശസ്തമായ ബാറോക്ക് വാസ്തുകലയാല്‍ സമ്പന്നമാണു ഈ നഗരം.കെട്ടിടങ്ങളില്‍ ഇപ്പൊഴും ലാറ്റിന്‍ ഭാഷയിലുള്ള ലിഖിതങ്ങള്‍ കാണാം.
2 comments:
തുടക്കം നന്നായിട്ടുണ്ട്. ഇനിയും കൂടുതല്‍ പടങ്ങള്‍ പ്രതീക്ഷിക്കുന്നു
എല്ലാ പോസ്റ്റുകളും കണ്ടു...നന്നയിട്ടുണ്ട്..
Post a Comment