6 July 2014

പൊട്ടാസുകൾ പൊട്ടിക്കുന്നത്

പണ്ട്
പൊട്ടാസ് തോക്കിലിട്ട്
എത്ര പേരെ കൊന്നിരിക്കുന്നു.

ഇന്നു
അതുപോലൊന്നെങ്കിലും ഉണ്ടെങ്കിൽ
എത്ര പേരെ കൊല്ലാനുണ്ട്.

മനുഷ്യരെ കൊല്ലുംമ്മുന്നേ
ദൈവങ്ങളെ കൊല്ലേണ്ടതുണ്ട്.
മെച്ചമെന്തെന്നു വച്ചാൽ,
അവര്ക്കാർക്കും
പരിചകളും ബുള്ളറ്റ് പ്രൂഫുകളുമില്ല.
എളുപ്പമായിരിക്കും.

ആയിരം കൈകളിൽ
പരിചകളും ആയുധങ്ങളും
പലതരം പ്രൂഫുകളും
വാഴത്തപ്പെടലുകളുമായി
നിറഞ്ഞിരിക്കുന്ന മനുഷ്യനെ
ചൂണ്ടുന്നതെങ്ങനെ?

പിന്നെയുള്ളതു മൃഗങ്ങളാണു.
പതിവുപോലെ ഞാനൊടുക്കം
അവയെ തേടിത്തന്നെയാകും പോവുക.

ആശ്വാസമുണ്ടിപ്പൊ.
ആശ്വാസത്തിൽ നിന്നെനിക്കു പതിവുപോലെ
ആദർശങ്ങളെ വീണ്ടെടുക്കാനായേക്കും.


എങ്കിലും ആദ്യത്തെ വരിയിലെവിടേയോ
പൊട്ടാസുകൾ എന്നെ നോക്കി പൊട്ടുന്നു.

4 comments:

സൗഗന്ധികം said...

ആദർശങ്ങൾ തിരുനെറ്റിക്കു തന്നെ പ്രഹരമേറ്റ്‌ വീണു കൊണ്ടിരിക്കുന്ന ഇക്കാലത്ത്‌, നാം മനുഷ്യർ അവസാനം സ്വന്തം നെഞ്ചിലേക്കു തന്നെ നിറയൊഴിക്കാനൊരുങ്ങിയാലും തെറ്റില്ല. കാരണം, ആദർശങ്ങൾക്ക്‌ അല്‌പമാശ്വാസം വീണ്ടെടുക്കാനായേക്കും. അല്ലെങ്കിൽ പാവം നാൽക്കാലി മൃഗങ്ങൾക്കെങ്കിലും..!!!

സ്വയം മറക്കുന്ന മനുഷ്യദുരയ്ക്ക്‌ നേരേ ഉതിർത്ത വരികൾ.. നല്ല കവിത.



ശുഭാശംസകൾ.....


ajith said...

പൊട്ടാസ് ബോംബുകള്‍

സിയാഫ് അബ്ദുള്‍ഖാദര്‍ said...

പൊട്ടാസ് നല്ലോണം പൊട്ടി

Salim kulukkallur said...

ദൈവങ്ങളേക്കാള്‍ വലിയവരെ കൊല്ലുന്നത് പാപമാണ് .....!
അസ്സല്‍ രചന...!

Related Posts with Thumbnails