9 July 2012

ഞാന്‍ കണ്ട മഴ :-

മഴ കണ്ടിട്ടുണ്ടോ നീ ?


ഞാന്‍ കണ്ട മഴ,
നീ കണ്ടിട്ടില്ല.
നിനക്കതു കാണാനും കഴിയില്ല.

ഈ മഴ,
കണ്ണില്ലാതെ കാണണം
കാതറുത്തു വച്ചു കേള്‍ക്കണം.
ചോര പൊടിയുന്ന കൈ നീട്ടി
മഴയുടെ കൂടെ  ഒഴുക്കണം.
ഓരോ മഴത്തുള്ളിയാല്‍
തുള്ളിയുയര്‍ന്നു വരുന്ന,
നിറം മാഞ്ഞു പോകുന്ന ചോര,
പടര്‍ന്നിറങ്ങണം,
ഭൂമിക്കുള്ളില്‍ .

ഇല്ലാത്ത കാതുകൂര്‍പ്പിച്ച്,
കാണാത്ത കണ്ണ് ചുഴറ്റി,
തെറിക്കുന്ന തുള്ളികളെ,
ചുണ്ടുകള്‍ കൊണ്ടൊപ്പിയെടുത്ത്,
അറിയണം ഈ മഴയെ!

ഞാന്‍ കണ്ട മഴ
നീ കണ്ടിട്ടില്ല !!

6 comments:

Kalavallabhan said...

മഴയത്ത്‌
അറിയണം ഈ മഴയെ...

ajith said...

അയ്യോ..ഇതെന്തൊരു മഴ

Unknown said...

അങ്ങനെയും മഴയുണ്ട്

പി. വിജയകുമാർ said...

കണ്ണില്ലാതെ കാണുന്ന രക്തമഴ ഞെട്ടലോടെ വായിച്ചു.

ഇ.എ.സജിം തട്ടത്തുമല said...

ഞാൻ കണ്ടമഴ താങ്കളും കണ്ടിട്ടില്ല! താങ്കൾ കണ്ട മഴ ഞാനും കണ്ടിട്ടില്ല. രണ്ടും തമ്മിൽ വെട്ടിപ്പോയി! തമാശിച്ചതാണ്. കവിത നന്നായിട്ടുണ്ട്.കണ്ണുകൊണ്ടുതന്നെ കണ്ടു. ഉള്ളു “കൊണ്ട്” അറിഞ്ഞു. ചോര പൊടിയാത്ത മനം കവിതയോടൊപ്പം ഒഴുക്കിവിട്ടു. തീഷ്ണമായ വരികൾ! ആശംസകൾ!

K@nn(())raan*خلي ولي said...

അയ്യോ മഴ!
ആകെ നനഞ്ഞല്ലോ !!

Related Posts with Thumbnails