5 December 2011

കാട്

വളരെ നാളത്തെ ശ്രമത്തിനു ശേഷമാണു ഉയിർത്തെഴുന്നേൽ‌പ്പിന്റെ ഒരു ദിവസം സമാഗതമായതു. അതിന്റെ ആവേശത്തിൽ അയാൾ കാട്ടിലെ വള്ളികളിലൂടെ, ഒരു മൌഗ്ലിയെപ്പോലെ തൂങ്ങിയാടാൻ കൊതിച്ചു. അതാഘോഷിക്കാൻ,മരപ്പൊത്തുകളിൽ നിന്നു തേൻ ആവോളം കുടിക്കാനും വർണ്ണം നിറച്ചു ഒഴുക്കുന്ന പൂമ്പാറ്റകൾക്കു പിറകെ ഓടി കിതയ്ക്കാനും അയാൾക്കു തോന്നി. അങ്ങിനെ തോന്നിയതിൽ, അയാൾക്കും ഒട്ടും അൽഭുതം തോന്നിയില്ല.
കടുത്ത ഭീതിയുണർത്തുന്നതും, വാ പൊളിച്ചു നിൽക്കുന്നതുമായ ലോറിയൊഹിപ്പോ പൊട്ടാമസുകൾക്കിടയിലൂടെ, എതിരെ വന്ന സൈക്കിളീയാ‍മ്പാറ്റകളിൽ നിന്നു രക്ഷപ്പെടാൻ തല വെട്ടിച്ചും കാൽ വെട്ടിച്ചും കൊണ്ട്, പാറ്റകൾക്കും പ്രാണികൾക്കും ഇഴജന്തുക്കൾക്കും വേണ്ടി തലങ്ങും വിലങ്ങും വെള്ള വരയിട്ടു വീതിച്ചു കൊടുത്ത നീണ്ടു പരന്നു കിടക്കുന്ന കറുത്ത വള്ളിയിലൂടെ അയാൾ യാത്ര തുടർന്നു. 
ആ വള്ളിയുടെ അറ്റം പിന്നെയും ശാഖകളായി പിരിയുന്നിടത്തു സംശയിച്ചു നിൽക്കെ രണ്ടു കറുത്തതും ഒരു ചുവന്നതുമായ മൂട്ടകൾ അക്രോശത്തൊടെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നു പൊയി. സഹനനെല്ലിപ്പലകയുടെ കുരിശിൽ കൈകാലുകൾ സ്വയം ആണിയടിച്ചു തറപ്പിച്ചു ആ കുരിശുമേന്തി അയാ‍ൾ അംബരചുംബികളായ മരങ്ങൾ വളർന്നു നിൽക്കുന്ന ആ കാടുകളിലേക്കു പ്രാണരക്ഷാർത്തം ഓടി മറഞ്ഞു. 
പലവട്ടം ഉയിർത്തെഴുന്നേറ്റിട്ടുള്ള അയാൾ പിന്നീട് ഏതോ ഒരു മരത്തിന്റെ ചില്ലയിൽ, പല കള്ളന്മാരുടെ ഇടയിൽ കുരിശേറ്റപ്പെട്ടു നിന്നു. 
അതിന്റെ പടങ്ങൾ കാട്ടിലെ പല കഥാപുസ്തകങ്ങളുടെ താളുകളിലും അച്ചടിച്ചു വന്നു. പുസ്തകം വായിച്ചവർ അയാളുടെ കുരിശിന്റെ ബലത്തെ വാനോളം പുകഴ്തി.

7 comments:

പഞ്ചാരകുട്ടന്‍ -malarvadiclub said...

എന്താ ഒരു ഉത്തരാധുനിക സ്റ്റൈല്‍ .........

പഥികൻ said...

പ്രതീക്ഷയോടെ വന്നു, മനസ്സിലാവാതെ മടങ്ങി
സസ്നേഹം,
പഥികൻ

ശിഖണ്ഡി said...

മസ്സിലായില്ല.... എഴുത്ത് തുടരുക

മനോജ് കെ.ഭാസ്കര്‍ said...

ഇതെന്തുതരം രാസപ്രവര്‍ത്തനമാണ്........

Jyothikumar Cheruvally said...

ഭയൻകരം. ഇരുപതിന്റെ ഒരു ഊർജ്ജം.... :)

പട്ടേപ്പാടം റാംജി said...

വായിച്ചു എന്ന് മാത്രം.

മേല്‍പ്പത്തൂരാന്‍ said...

ഈ കുരിശ് വായിച്ച് അതിലടങ്ങിയിരിക്കുന്ന ബലമുള്ള ആശയത്തെ(ഒന്നും മനസ്സിലായില്ലങ്കില്‍‌പോലും)വനോളം പുകഴ്തുന്നു..:)))

Related Posts with Thumbnails