11 September 2011

പ്രിഥ്വിയുടെ അസൂയക്കാര്‍ക്ക് ഒരു തുറന്ന കത്ത്


കാണാനും കേള്‍ക്കാനും തുടങ്ങീട്ടു കുറെ കാലായി. എന്തുട്ട ഇതു? അല്ല , എന്തിന്നാപ്പാ ഇങ്ങളെല്ലാം കളിച്ചുട്ടുന്നു? അല്ല ഒരിക്കൊക്കെ എന്തിന്റെ കേടാന്നപ്പ? കുറെ നാളായി പറയണം പറയണം ന്നു വിചാരിക്കുന്നു. പറഞ്ഞിട്ടന്നെ കാര്യം.

പാവം പയ്യന്‍ ! (സോറി, ചേട്ടായി) എന്തിനാണ് എല്ലാരും ഇങ്ങനെ ക്രൂശിക്കുന്നത് ? ഇയാളെ എല്ലാരും മുള്‍കിരീടം അണിയിക്കാന്‍ തീരുമാനിച്ചോ? അല്ല അസൂയക്കാരെ, നിങ്ങള്‍ എന്തിനാ ഇങ്ങനെ ഇന്റര്‍നെറ്റ്‌ മുഴുവന്‍ ആ പാവത്തിനെ കല്ലെറിഞ്ഞു കൊല്ലുന്നത് ?

 മിക്ക സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട് , എനിക്ക് തോന്നുന്നത് ആഗോളതലത്തില്‍ ചിന്തിക്കുന്ന ഒരാള്‍ ആയിട്ടാണ്. നല്ല പ്രൊഫെഷണല്‍ . ഇങ്ങനെ വേണം. പിന്നെ അഭിനയിക്കുമ്പോള്‍ കുറച്ചു എനെര്‍ജെട്ടിക് ആയി അഭിനയിക്കും, എന്തെ അങ്ങനെ പാടില്ലേ ? ചിലപ്പോ ഇന്റര്‍വ്യൂവിലും മറ്റും കുറച്ചു എക്സ്പ്രേഷന്‍സ് കൂടിക്കാണും. അതിനു? അത്തരം ചാപല്യങ്ങള്‍ അല്ലെങ്കില്‍ , എക്സ്പ്രഷനുകള്‍ നമ്മുടെ ഇപ്പോഴത്തെ അങ്കിള്‍ സൂപ്പര്‍ താരങ്ങളും അന്ത കാലത്ത് കാട്ടികൂട്ടിയിട്ടുണ്ടാകും  എന്നത്  തീര്‍ച്ചയാണ്. ലാലേട്ടന്റെ ചില പഴയ പടങ്ങള്‍ കണ്ടാല്‍ ...അയ്യോ ..ഒര്മിപ്പിക്കല്ലേ. എന്തിനു പറയുന്നു ഈ പാട്ട് ഓര്‍മയില്ലേ? മമ്മുക്കാന്റെ മികവുറ്റ പ്രകടനം :)


ഒരുപാട് ഇഷ്ടമുള്ള പാട്ടാണിത്. യൌടുബില്‍ കണ്ടാല്‍ കണ്ണു പൊത്തും. പ്രത്യേകിച്ച് മമ്മുക്കാനെ കണ്ടാല്‍ . ആരാണാവോ സംവിധായകന്‍.. ഒരു പത്തിരുപതു കൊല്ലം വൈകിയ കന്ഗ്രാട്സ് കിടക്കട്ടെ. അതു പോട്ടെ, ഇനിയിപ്പോ ശവത്തില്‍ (മണ്ണിനടിയിലെ) കുത്തി നോവിക്കുന്നു എന്ന് പറഞ്ഞു ആരെങ്കിലും കേസ് കൊടുത്താല്‍ ..ഞാന്‍ നിര്‍ത്തി.

പണ്ട് നന്ദനത്തില്‍ കണ്ട പ്രിത്വി രാജല്ല ഇതു. ആ പടത്തില്‍ കണ്ട പയ്യന്‍ അല്ല ഇതു...ഈ പടം പോലെ ചെയ്തുടെ...ഏത് അതു ഇതു .. ഹ! സുഹൃത്തെ, ഒരാള്‍ എന്നും അതെ ടോണില്‍ കറങ്ങി നടക്കണം എന്ന് എന്താണ് നിങ്ങള്ക്ക്  നിര്‍ബന്ധം ? ചില പടങ്ങളില്‍ നമ്മുടെ കുഞ്ഞുഞ്ഞു  കുഞ്ചാക്കോ ചേട്ടായി എന്തൊക്കെ ബോറാണ് ചെയ്യുന്നത് ? അങ്ങേര്‍ക്കു ഒരു കുറ്റോം ഇല്ലേ ? ഏതാണ്ട് അങ്കിള്‍ (സോറി മഞ്ജു :P ) ആയ ദിലീപ് , ജയസൂര്യ ഇങ്ങനെ എത്ര പേര്‍ . അവര്‍ക്ക് ചെയ്യാന്‍ പറ്റാത്ത എന്തോ ഒന്ന് ഈ ബോറന്‍ ' പയ്യന് ചെയ്യാന്‍ പറ്റുന്നുണ്ട് എന്നത് തന്നെയാണ് മലയാളി പയ്യന്മാരെ (അങ്കിള്‍ മാരെയും) ചൊടിപ്പിക്കുന്നത്. ഒരു തരം അല്ല , രണ്ടു തരം...മൂന്നു തരം അസൂയ തന്നെ. അല്ലാതെ എന്ത് പറയാന്‍ . അതിന്റെ ഭാഗമായി സിനിമയിലെ തന്നെ പല പ്രതിലോമ ശക്തികളും :) കൂടി നിരന്തരം ചെയ്യുന്നതല്ലേ ഈ പാതകങ്ങള്‍ എന്നൊക്കെ സംശയം തോന്നിപ്പോകുന്നു. ഇതാ, പ്രതിലോമ ശക്തികള്‍ക്കു പിന്നേം അസൂയ തോന്നാന്‍ ഒരു പടം.


അന്‍വറിലെ ആ പാട്ട് അതു പ്രിത്വിക്ക് മാത്രമേ ചെയ്യാന്‍ കഴിയൂ. അതു മറ്റു ചോക്കലേട്ടുകള്‍ ചെയ്താല്‍ എന്ത് ബോറായിരിക്കും എന്ന് ആലോചിച്ചു കൂടെ ? എന്റെമ്മോ, മോഹന്‍ലാല്‍ എങ്ങാനും അതു കളിചിരുന്നെങ്കിലോ ? മമ്മുട്ടി ആണെങ്കില്‍ അങ്ങേരെ ജനം തുക്കി കൊന്നേനെ ;)
റോബിന്‍ ഹൂഡിലെ ഈ പാട്ട് കണ്ടു നോക്കു , അതിനിടയിലെ ഡാന്‍സ് സ്റെപ്പുകള്‍ , അതു ഇനി ഷാരൂഖ്‌ മോളീന്ന് ഇങ്ങു താഴോട്ട് ഇറങ്ങി വന്നു ചെയ്താല്‍ കൂടി ബോറാകും എന്നതില്‍ ഒരു സംശയവും ഇല്ല (അതിലെ ഡാന്‍സ് മാഷിനു/ടീച്ചര്‍ക്ക്‌ ഒരു വൈകിയ കാന്ഗ്രാട്സ്. സ്പാനിഷ്‌ താളവും മേളവും സ്ടെപ്പും...അടിപൊളി :) പിന്നെ ബാക്ക് ഗ്രൗണ്ടില്‍ കുറച്ചു പച്ചപ്പും കളറ് തേച്ച പെണ്പില്ലേരും  ഉണ്ടായതു കൊണ്ട് രക്ഷപ്പെട്ടു എന്നെ പറയേണ്ടു ( സിനിമ എനിക്കിഷ്ടായീട്ടാ).സൊ , താരങ്ങളെ ബോറാക്കാനും, നന്നാക്കാനും സംവിധായകനും കൂട്ടര്‍ക്കും പറ്റും. അതു വേറൊരു സത്യം (ഈ അടുത്ത കാലത്ത് മമ്മുക്കാനെയും ലാലേട്ടനെയും ഇവരൊക്കെ കരുതിക്കൂട്ടി കുരുതി കൊടുക്കാണെന്ന് മനസ്സിലായില്ലേ). അതിനു എന്തിനാണ് നടനെ കുറ്റം പറയുന്നത് ? അതു നടന് ചൂസ് ചെയ്തുടെ എന്നാവും അടുത്ത ചോദ്യം. അല്ല ഹേയ് , സിനിമയുടെ കഥ മാത്രമല്ല, ഇനി ഡാന്‍സ് സ്റെപ്പുകള്‍ കൂടി ആദ്യം തന്നെ നടനെ ചെയ്തു കാണിക്കണോ ? ( എല്ലാര്‍ക്കും കിടക്കട്ടെ ഒരു പ്ലസ് മാര്‍ക്ക് :)

ഇതൊന്നുമല്ല കാര്യം. യെവര്‍ക്കൊന്നും പിടിച്ചില്ല, ആഷിന്റെ കൂടെ അഭിനയിച്ചതും റെഡ് കാര്‍പെറ്റില്‍ പോയി നടന്നതും  മറ്റും. പോയി പണി നോക്കട്ടെന്ന്. മൊത്തം അസൂയക്കാരാ ചേട്ടായി. അതൊന്നും കാര്യാക്കണ്ട.

കല്യാണം ക്ഷണിച്ചില്ല പോലും. രഹസ്യമാക്കി പോലും. ഓഹോഹോ, എന്തൊക്കെ പുലിവാല്. ഇതെന്താ പബ്ലിക്‌ പ്രോപെര്ട്ടിയോ, ഇങ്ങനെ പരസ്യമായി കല്യാണം കഴിക്കാന്‍ ? സീ, അതു അയാളുടെ തികച്ചും പേര്‍സണല്‍ കാര്യം. അല്ലാതെ പ്രേക്ഷകരെ മുഴുവന്‍ സാക്ഷി നിര്‍ത്തി കല്യാണം കഴിക്കണം എന്ന് പറഞ്ഞാല്‍ ? അല്ല പിന്നെ! അവരോടും പോവാന്‍ പറ.

തെജാഭായി പൊട്ടിയെ..പൊട്ടിയെ.. എന്ന് ആരൊക്കെയോ യുട്യുബില്‍ വിളിച്ചു പറേണ കണ്ടു. പൊട്ടിയാലും ഒട്ട്യാലും എല്ലാം ആഘോഷം തന്നിയോ ? എന്തിരെടെയ് ഇതു ? പ്രിത്വി ചേട്ടായി, പോട്ടുന്നതെല്ലാം പൊട്ടട്ടെ. ഓരോ പൊട്ടലുകളും വിജയത്തിലേക്ക് പടവുകള്‍ ആവട്ടെ. ഒന്നും കാര്യാക്കണ്ട.

ഞാന്‍ കുറച്ചു ടിപ്സ് തരാം, അസൂയക്കാരില്‍ നിന്നു രക്ഷപ്പെടുകേം ചെയ്യേം. എല്ലാ രാഹു കേതുക്കളും മാറി, ശുക്രന്‍ പാറി നടക്കും രാശിക്കളം മുഴുവന്‍ . ഞാന്‍ റിസര്‍ച്ച് ചെയ്തു കണ്ടു പിടിച്ചതാ ;)

ടിപ്സ് ........................

ബോഡി - അതാണ് പ്രധാനം. തോള് ചരിവില്ലാത്തതും പോതോം പോതോം കൈവീശല്‍ ഇല്ലാത്തതും ആയ ഒരു ബോഡിയുണ്ട് ചേട്ടായിക്ക് ( ഓ പിന്നെ ഞാന്‍ ജിമ്മില്‍ പോയി, ഡയട്ടിങ്ങോക്കെ കൊണ്ടാ കൊച്ചെ...എന്ന് പറഞ്ഞു എന്നെ പേടിപ്പിക്കരുത്. അതു നുമ്മ സമ്മതിച്ചു. കഠിനാദ്വാനം തന്നെ) . അതു ചേട്ടായി കാത്തു സൂക്ഷിക്കണം. പിന്നെ താടി - ഇടയ്ക്ക് വെക്കണം. ഒന്നിട വിട്ട പടത്തില്‍ വച്ചാല്‍ മതി. ഒരഞ്ചു കൊല്ലം കൂടി കഴിഞ്ഞോട്ടെ , കാലം തെളിയും..അപ്പോളേക്കും.
ആ ജാട - കുറച്ചു ജാടയൊക്കെ വേണം. എങ്ങനെ കേറിയ ആളാ , മഞ്ജു എടതീന്റെ ഭര്‍ത്താവു .. ഇപ്പൊ എന്ത് ജാടയാ ? കണ്ട മനസിലാവുല്ല. അത്രേം ഒന്നും വേണ്ട , ലേശം മതി. കുറച്ചു താഴ്ത്തി പിടിക്കണം.

അമ്മോട് - ആ അമ്മോട് മിണ്ടാണ്ടിരിക്കാന്‍ പറയണം. ചുമ്മാ അവിടേം ഇവിടേം ഓരോന്നും വിളിച്ചു കൂവാതെ. റിയാലിറ്റി ഷോ മാത്രം മതിന്നു പറയണം. അല്ലേല്‍ , നമ്മുടെ ചേച്ചിയെക്കൊണ്ട്  പറയിപ്പിക്കണം (പോര്..;) അതു സാരമില്ല ആഷും, ജയാന്റിയും ചെയ്യുന്നു. പിന്നല്ലേ )

ഏട്ടനോട് - വില്ലന്‍ , വില്ലന്‍ ..അതു മാത്രം ചെയ്താല്‍ മതീന്ന് പറയണം. അല്ലാതെ ഹീറോ ചെയ്യാന്‍ പോയാല്‍ ആ സൈനിക് സ്കൂളിലെ പിള്ളേര് തന്നെ മതി. നേരിട്ട് വന്നു വെടി വച്ചിടും ജാഗ്രതൈ!

ഇനി ഒരു കാര്യം ചെയ്യണം. പണ്ട് , പണ്ടാര പണ്ട്...നമ്മുടെ കലാതിലകം ചേട്ടായി ചെയ്ത ആ പടമില്ലേ ? സര്‍ഗം. അതുപോലെ ഒരെണ്ണം ചെയ്യണം. താടീം ഒക്കെ നീട്ടി വളര്‍ത്തി നല്ല വെള്ള മുണ്ടൊക്കെ ഉടുത്തു. നല്ല അടിപൊളി സാ.. പാ.. മാ... രീ.. ടൈപ്പ് പാട്ടുകളും വേണം. എങ്കില്‍ പിന്നെ ഒരു അഞ്ചു കൊല്ലത്തേക്ക് തിരിഞ്ഞു നോക്കേണ്ട. ഏതൊക്കെയോ സംവിധായകര് ഇങ്ങനെ ഉള്ള പടം ഈയടുത്ത് എടുത്തിരുന്നു എന്ന് തോന്നുന്നു. ഒക്കെ പുതു മുഖങ്ങളെ വച്ചു. പോട്ടീന്നു മാത്രമല്ല , പേര്‌ തന്നെ ആരും കേട്ടില്ല. അതു പോട്ടെ. മറക്കണ്ട, സര്‍ഗം പോലെ ഒരു പടം. ഓക്കേ?

ഇതൊക്കെ കാര്യയിട്ട് പറഞ്ഞതാ , വേണെങ്കില്‍ കേട്ടാല്‍ മതി. നാട് മുഴുവന്‍ അസൂയക്കാരാ . ആരാ നല്ലത് പറഞ്ഞു തരുക?എനിക്കിങ്ങനെ എഴുതാന്‍ തോന്നീത് ചേട്ടായീടെ  ഭാഗ്യം. ഇതൊക്കെ ആ പത്രക്കാരി ചേടത്തിയെ കൂടെ വായിച്ചു കേപ്പിക്കണം കേട്ടോ. ( എന്റെ പുതിയ റിസര്‍ച്ച് നെ ക്കുറിച്ച് ചാനലില്‍ ഒരു ഇന്റര്‍വ്യൂവും സംഘടിപ്പിച്ചു തരണം :)

ഉറുമി എനിക്ക് ക്ഷ ഞ്ഹ ഥ പിടിച്ചു. നല്ല പടം...അവസാനം ചാവണ്ടാരുന്നു...അസൂയക്കാര്  ആ സീനിനു മാത്രം കയ്യടിച്ചു കാണും.

ചേട്ടായിക്കും പത്രക്കാരി ചേടത്തിക്കും ഒരു പാട്ട് ടെടിക്കെറ്റു ചെയ്തു നിര്‍ത്തട്ടെ :)എന്നാപ്പിന്നെ എല്ലാം പറഞ്ഞ പോലെ.
അസൂയക്കാരെ വിട / പ്രിത്വി ചേട്ടായി വിട
സ്നേഹത്തോടെ
[നീ പ്ര മു : ഇതെഴുതിയതിനു എനിക്ക് കാശു തന്നീട്ടില്ല...( അസൂയക്കാരുടെ അടി പുറകെ വരുമെന്ന്  ഒരു ചാരന്‍ നിസംഗത പ്രകടിപ്പിച്ചു ]

25 comments:

ഋതുസഞ്ജന said...

kalakkiyittunt kure chirichu

ജോ l JOE said...

"സൌത്ത് ഇന്ത്യല്‍ ഇംഗ്ലീഷ് അറിയാവുന്ന ഒരേ ഒരു സൂപ്പര്‍ സ്റ്റാര്‍ " എന്ന വിശേഷണത്തിന് മറുപടി ഒന്നും കണ്ടില്ലാ.....

pancharakutten said...
This comment has been removed by the author.
ചിരുതക്കുട്ടി said...

മൊത്തത്തില്‍ കൊള്ളാം, പക്ഷെ ആ ചേട്ടായിയോട് വില്ലന്‍ മാത്രമായ മതി എന്ന് പറഞ്ഞത് എനിക്കത്ര പിടിച്ചില്ല.
ക്ലാസ്മേറ്റ്സിലെ ആ കോമെടി ടച്ച്‌ ഉള്ള റോള് എത്ര ഭംഗിയായി ചെയ്തു.അഭിനിയതിന്റെ കാര്യത്തിലും അനിയനെക്കാള്‍ ഒരു പടി മുന്നിലാണ് എന്ന് തന്നെയാണ് എന്റെ അഭിപ്രായം.

Anonymous said...

മോഹന്‍ ലാല്‍ പകുതി ആക്കിയ ചക്രം ലോഹി രാജപ്പനെ കൊണ്ട്ട് ചെയ്യി ച്ചിട്ട് എങ്ങിനെ ഉണ്ടായിരുന്നു ? മോനെ രാജപ്പാ നീ ഒരു ഗാന്ധി നഗറിലെ ഗൂര്‍ഖ ചെയ്തു കാണിക്ക്, പഴശ്ശി രാജ ചെയ്യാന്‍ പോയിട്ടല്ലേ ഉറുമി ക്രെഡിറ്റ് ജനെലിയ കൊണ്ട്ട് പോയത് വീട്ടിലേക്ക് ഉള്ള വഴി കണ്ടു പ്രമാദം ! നായര്‍ സാബോ വടക്കന്‍ വീരഗാഥയോ ഒന്നും ചെയ്യാന്‍ നമ്മള് പറയുന്നില്ല ഒരു പ്രാഞ്ചി ഏട്ടന്‍ ചെയ്ത് കാണിക്ക് ചാനലില്‍ ബ്രിട്ടാസിനെ കണ്ടു അവന്റെ പണിയില്‍ വീണു വിടുവായത്തം വിളമ്പാതെ സ്വയം അഭിനയിച്ചു കാണിക്കു നിനക്ക് ആകെ ഒരു പത്തു എക്സ്പ്രഷന്‍ മാത്രമേ കാണിക്കാന്‍ അറിയൂ ആദ്യം അച്ഛന്റെ പഴയ പടം ഒക്കെ ഒന്ന് കണ്ടു നോക്ക്

Naushu said...

പ്രിഥ്വിയുടെ വളര്‍ച്ചയില്‍ അസൂയപൂണ്ട സൂപ്പര്‍താരങ്ങളുടെ ആരാധകര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍.... അത്രേയുള്ളൂ....

Naturalfriend said...

Nalla rasondu vayikkan.Ente aniyan parayunnathu kettu pridhwiku bhayankara jadayanennu.Karyangal epozhalle manasilaye.Nammude bhumiyude bhavi enthakumennu reseach cheithu kandupidikamo.Enthayalum all the best...

കണ്ണന്‍ | Kannan said...

നന്നായിട്ടുണ്ട്...

Sandeep.A.K said...

മമ്മൂട്ടി മോഹന്‍ലാല്‍ ആരാധകര്‍ എന്തിനു പ്രിഥ്വിരാജിനെ ഭയക്കുന്നു.. അയാളുടെ സിനിമയ്ക് ആദ്യ ഷോയില്‍ പോയി നിരന്നിരുന്നു കൂവുന്നു.. ആരില്‍ നിന്നും അച്ചാരം വാങ്ങിയാണ് നിങ്ങള്‍ ഇതിനൊക്കെ ഇറങ്ങി പുറപ്പെടുന്നത്..
അവരുടെ കഥാപാത്രങ്ങളെ ഇഷ്ടപെട്ടാല്‍ പോരെ.. അവരെയും താങ്ങി നടക്കേണ്ടാതുണ്ടോ..??

വിബിച്ചായന്‍ said...

ജാട അല്‍പ്പം വേണം... പക്ഷേ ഓവര്‍ ആയാല്‍ നാട്ടുകാര്‍ അത് സഹികില്ല..സഹികാതെ വരുമ്പോ നാട്ടുകാര്‍ പലതും പറയും.... അതിനു അസുയ എന്നല്ല പേര്.... ഉദയനാണു താരത്തിലെ രാജപ്പന്‍ എന്തോകെ ചെയ്തോ അത് തന്നെ ആണ് ഈ രാജപ്പനും ചെയുന്നെ...ബാക്കി താരങ്ങളെ ആരെയും വിമര്‍ശിക്കാതെ ഇവനെ തന്നെ വിമര്‍ശിക്കാന്‍ കാരണം ഈ ഓവര്‍ ജാട തന്നെ ആണ്..... പിന്നെ പണ്ട് മോഹന്‍ലാലും മമ്മുട്ടിയും ചെയ്ത ചില്ലറ ചാലു നമ്പര്‍ ഉള്ള സിനിമ ആണ് മലയാള സിനിമയുടെ സ്റ്റാന്‍ഡേര്‍ഡ് എന്ന് കരുതിയ ഹേമാംബികയോട് നിലവാരം ഉള്ള ചില പടങ്ങള്‍ കാണണം എന്നാ എനിക്ക് പറയാന്‍ ഉള്ളത്... മലയാള സിനിമയുടെ നിലവാരം അധപധിച്ചിട്ടു കൊല്ലം പത്തു പതിനഞ്ചു ആയി.... പിന്നെ ഇന്ദ്രജിത്തിനെ വില്ലന്‍ മാത്രം ആകി ആരും ഒതുക്കാന്‍ നോക്കേണ്ട.... അവനു ഒരു നല്ല വേഷം വരും....സുകുമാരന്റെ അഭിനയപാരമ്പര്യം അല്‍പ്പം എങ്കിലും കിട്ടിയിരിക്കുന്നത് ഇന്ദ്രജിതിനാ... പിന്നെ എനിക്ക് ആ കോമഡി വെള്ളത്തെ ഇഷ്ട്ടപെട്ടു... രാജുമോന്‍ സര്‍ഗം എങ്ങാനും റിമെക്ക് ചെയ്താല്‍.. അതിലെ അഭിനയം എങ്ങനെ ഇരിക്കും എന്ന് ആലോചിച്ചപ്പോ.... ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി.... (സൈനിക് സ്കൂളില്‍ ചേട്ടന്‍ ഇന്ദ്രജിത്ത് തന്നെ ആയിരിന്നു അനിയന്‍ പ്രിത്വിയെക്കാള്‍ തലയെടുപ്പ് ഉണ്ടായിരുന്നെ... അത് അവിടേ പഠിച്ചവര്‍ക്ക് അറിയാം...)

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഇനി എങ്കിലും ഈ പാവത്തിനെ വെറുതെ വിട്ടുകൂടെ.ഇതൊക്കെ എന്തിന്? ആര്‍ക്കുവേണ്ടി?????

ഷാജു അത്താണിക്കല്‍ said...

അമ്പട രായപ്പന്‍ അല്ലെങ്കിലും ഒരു സമ്പവ നടന്‍ തന്നെ

ഹേമാംബിക said...

എല്ലാര്ക്കും നന്ദി. ഇരുപത്തിനാല് മണിക്കുറില്‍ വന്നു പോയത് 200 ലധികം ആളുകള്‍ . അസൂയക്കാര്‍ ഏറെയുണ്ട് എന്നര്‍ത്ഥം :))

ഋതു സഞ്ജന - നന്നായി , ആയുസ്സ് കൂടട്ടെ :)
ജോ - ആ വിശേഷണം ഞാന്‍ കേട്ടില്ലാ

ചിരുതകുട്ടി -അതു ഞാനും സമ്മതിച്ചു. മാറ്റി എഴുതണോ ? കിടക്കട്ടേന്നു :)

സുഷില്‍ - രസങ്ങള്‍ നവങ്ങളാണ് (9 ), പത്തു കുറച്ചു കൂടുതല്‍ അല്ലെ ?

നൌഷുനു കാര്യം മനസ്സിലായി ;)

നാച്ചുറല്‍ ഫ്രണ്ട് - അതേറ്റു. ഭുമിയുടെ ഭാവി /ബ്ലോഗര്‍മാരുടെ ഭാവി ഇതാണ് എന്നാണ് സംശയം
കണ്ണന്‍ - ശരി

ഹേമാംബിക said...

സന്ദീപ്‌ - അച്ചാരം എഴുതന്നതിനു മുന്ന് ആരും തന്നില്ല , അത് പോസ്റ്റില്‍ പറഞ്ഞിരുന്നു . ഇനി തന്നാലും കുഴപ്പമില്ല. ഒരുപവത്ത്തിനു ഇങ്ങനെ ക്രൂശിക്കുന്നത് കാണുമ്പോള്‍ പര്‍നാജു എന്നെ ഉള്ളൂ. ഇനി അച്ചാരം കിട്ടാതെ ഇത് ആവര്‍ത്തിക്കില്ല , ഏത് ..:)

ഹേമാംബിക said...

വിബിചായന്‍ - റൊമ്പ നന്ദി :) ഈയിടെയായി നിലവാരം കുറച്ചു താണ് പോയി, എന്താനെന്നരിയോ ? Hitchcock ന്റെ പടം കണ്ടു, woody allen ,Kubrick അങ്ങനെ വന്നു വന്നു അടൂര്‍ , മണി രത്നം , ദീപ മേഹ്ത ഒക്കെയായി.. അവസാനം മതിയായപ്പോള്‍ ക്രിസ്ത്യന്‍ ബ്രോതെര്സ്‌, ഓഗസ്റ്റ്‌ 15 ഒക്കെ ആയി .. എന്താ ചെയ്യാ , ഒരു പ്രേക്ഷകയുടെ നിലവാര തകര്‍ച്ച!! അംഗീകരിച്ചു കൂടാ. ഒന്ന് ആഞ്ഞു പിടിക്കണം..അടുത്ത പ്രാവശ്യം, എഴുതുമ്പോള്‍ ശ്രദ്ടിക്കാം.

പാര്‍ട്ടി തിരഞ്ഞെടുപ്പ് ഇല്ലാത്ത സൈനിക് സ്കൂളിലെ പിള്ളേര്‍ക്ക് തല്ലുകൂടനമെങ്കില്‍ മമ്മുട്ടി- മോഹന്‍ലാല്‍ ചേരി ചേരണം എന്നും കേട്ടിരിക്കുന്നു. പിന്നെ അവിടുത്തെ തലയെടുപ്പ് (?) അത് ഒന്ന് ചോദിച്ചിട്ട് പറയാം ....അങ്ങനെ ഒന്നുണ്ടയിരുന്നോ ആവോ ..

മലയാള സിനിമ അധപതിച്ചു എന്നൊക്കെ പറഞ്ഞാല്‍ പ്രേക്ഷകന്‍ ഇനി എങ്ങോട്ട് ചേക്കേറും ??

ഹേമാംബിക said...

ഷുഗര്‍ കുട്ടന് - അങ്ങനെ കാട്ടിലെ താരം 'സന്തോഷ്‌ പണ്ടിട്ടിനേം' മലയാളി നെഞ്ചിലേറ്റി ലാളിക്കുന്നു...പോസ്റ്റ്‌ നന്നായി :)

ഷാജു - നന്ദി

Anonymous said...

പത്താമത്തെ രസം. ജഗതി. ഉദയനാണ് താരത്തില്‍ കാണിക്കുന്നുണ്ട്

അതാണ്‌ പ്രധ്വിരാജിന്റെ പ്രധാന ഭാവം

Anonymous said...

തേജാബായി എന്നാ പടത്തിന്റെ വിജയം കാരണം പയ്യന്‍ ആസ്ട്രേലിയയില്‍ തിരികെ പോയി തോറ്റ പേപ്പര്‍ എഴുതാന്‍ ആമയും മുയലും ഓടിയപോലെ കുഞ്ചാക്കോ ബോബന്‍ ഡോക്ടര്‍ ലവ് എന്ന സിനിമയിലൂടെ ഓണം പിടിച്ചടക്കി , കുഞ്ചാക്കോ ബോബന്‍ വലിയ ഒരു പൈതൃകത്തിന്റെ ഉടമ ആണ് അയാള്‍ക്ക് ഞെളിയാന്‍ ഇഷ്ടം പോലെ കാരണങ്ങള്‍ ഉണ്ട്ട് പക്ഷെ അയാള്‍ നില വിട്ട ഒരിക്കലും പെരുമാറില്ല അതൊക്കെ മാതുക ആക്കിയാല്‍ രാജപ്പന് കൊള്ളാം

Basheer Pookkottur | ബഷീര്‍ പൂക്കോട്ടൂര്‍ said...

Sushil said... പത്താമത്തെ രസം. ജഗതി. ഉദയനാണ് താരത്തില്‍ കാണിക്കുന്നുണ്ട്

അതാണ്‌ പ്രധ്വിരാജിന്റെ പ്രധാന ഭാവം

അത് പശു ചാണകമിടുമ്പോഴത്തെ രസമല്ലേ.അത് കലക്കി.

നിരക്ഷരൻ said...

തൃഷ്ണ സംവിധാനം ചെയ്തത് ഐ.വി.ശശി. (തിരക്കഥ എം.ടി.) അന്നത്തെ ടോപ്പ് സംവിധായകൻ. (സിനിമയും അന്നത്തെ ടോപ്പ് ഐറ്റം തന്നായിരുന്നു.) ഇന്നത്തെ പിള്ളാര് സംവിധായകർ ചെയ്യുന്നത് പോലൊന്നും ചെയ്യാൻ പറ്റാത്തതുകൊണ്ട് വീട്ടിലിരുപ്പാണ്. പത്ത് കൊല്ലം കഴിയുമ്പോൾ ഇന്നത്തെ മുൻ‌നിര സംവിധായകരും പുറന്തള്ളപ്പെടും. അന്നത്തെ അഭിനയത്തിന്റെ സ്റ്റൈലൊക്കെ വേറൊരു തരത്തിലായെന്നും വരും. ഇന്നത്തെ സീനൊക്കെ അന്ന് വീടും കണ്ടാൽ കണ്ണുപൊത്തേണ്ടിയും വരും. മുൻപേ പറക്കാൻ ഒരു പക്ഷിക്കും ആവില്ല. കഥയിലും കവിതയിലുമൊക്കെ പറയാമെന്ന് മാത്രം.

ഇത്രയും ഓഫ് അടിച്ചതിന് പൊറുക്കുക :)

ഏറനാടന്‍ said...

മലയാളിയുടെ മനസ്സ്‌ മനസ്സിലാക്കാന്‍ കഴിയാത്തതാണ് രാജപ്പന്റെ പരാജയം.

ഹേമാംബിക said...

എഴുതിയതൊക്കെ വാരി വലിച്ചു കൂട്ടി കുട്ടയില്‍ ആക്കി തിരിച്ചു പോവാന്‍ വന്നതാ..അപ്പോഴേക്കും നിങ്ങളെല്ലാം കേറി ഇത് വായിച്ചോ ? പാവം പ്രിത്വി :-)

നിരക്ഷര്‍ജി പറഞ്ഞത് ശരി തന്നെയാണ്, പക്ഷെ ചില സിനിമകള്‍ വേറിട്ട്‌ തന്നെ നില്‍ക്കുന്നു , എത്ര വര്ഷം കഴിഞ്ഞാലും മടുപ്പ് തോന്നാതെ.

ഒരു മൂന്നു വര്‍ഷത്തിനുള്ളില്‍ ഒന്നും നടന്നില്ലേല്‍ ഞാന്‍ ഈ പോസ്റ്റ്‌ ടെലീട്ടും :-)))

ഹേമാംബിക said...

എല്ലാര്ക്കും ഒരിക്കല്‍ കൂടി നന്ദി.

ഗൗരിനാഥന്‍ said...

prithviraj nalla actor thanne...athu kondu kalleriyalum undaakum ellam athint ebhagam alle??/

ഹേമാംബിക | Hemambika said...

നന്ദി ഗൌരി.
സത്യം പറയട്ടെ,പലരും ഇതെഴുതിയത് കണ്ടു എന്നെ വിമര്‍ശിച്ചിട്ടുണ്ട്. അഭിനയത്തെയോ സിനിമയെയോ വിമര്‍ശിക്കാനും ഉയര്‍ത്താനും മാത്രം ഞാന്‍ വളര്‍ന്നു എന്നൊന്നും എനിക്കും തോന്നിയിട്ടില്ല.

വ്യക്തിഹത്യ - മലയാളികള്‍ക്ക് ഇഷ്ടമുള്ള ഒരു വിഷയമാണ്. അതെന്തുകൊണ്ടാണ് , എന്തിനാണ് എന്നാണു എനിക്ക് മനസ്സിലാകാത്തത്. അതും എതെങ്കിലു ഒരാളെ ടാര്‍ജെറ്റ്‌ ചെയ്തു കൊണ്ടുള്ള കോപ്രായങ്ങള്‍ .സിനിമ - ഇന്നത്തെ കാലത്ത് നടീനടന്മാര്‍ക്ക് അവരുടെ ഒരു പ്രൊഫെഷന്‍ മാത്രമാണ് - അങ്ങനെ നോക്കുമ്പോള്‍ അവര്‍ക്ക് കിട്ടുന്ന/പറ്റുന്ന ജോലി അവര്‍ ചെയ്യുന്നു അത്ര മാത്രം. ഒരു രാഷ്ട്രീയക്കാരന്റെ ചെയ്തികളെ വിമര്‍ശിക്കുന്നത് പോലല്ല ഇതു. പൃഥ്വിരാജ് ആരുടെയും സമനില തെറ്റിക്കുന്ന വിധത്തില്‍ ഒന്നും ചെയ്തിട്ടില്ല. പിന്നെയെന്തിനാണ് സമനില തെറ്റി പലരും ഈ കോപ്രായങ്ങള്‍ കാണിക്കുന്നു എന്നെ എനിക്ക് ചോദ്യമുള്ളൂ.

Related Posts with Thumbnails