26 April 2010

രാജാവ്

എനിക്കീയിടെ ഭയങ്കര പരാതികളാണ്.
അമ്മാ, ജോലിയുടെ ടെന്‍ഷനുകള്‍, ജോലിയില്ലെങ്കിലുള്ള ടെന്‍ഷനുകള്‍
അങ്ങനെ ഇന്നത്‌ എന്നൊന്നും ഇല്ലാ .

ഇപ്പോഴാണ്‌ ഞാന്‍ എന്റെ ഒരു കെമിസ്ട്രി സാറിനെ ഓര്‍ക്കുന്നത് .
സാറ് പറയും , ഭാഗ്യം എന്നത് ഒന്നില്ല പക്ഷെ നിര്‍ഭാഗ്യം എപ്പോഴും നമ്മുടെ കൂടെയുണ്ടെന്ന് . സാറിനു അക്കാലത്തു പിരിച്ചു വിടല്‍ ഭീഷണി ഉണ്ടായിക്കാണും എന്ന് ഞങ്ങള്‍ വിചാരിച്ചു. പക്ഷെ ഏറെ നാളുകള്‍ക്കു ശേഷം കണ്ടു മുട്ടിയപ്പോഴും സാറിന്റെ ആ ചിന്തക്ക് ഒരു കോട്ടവും തട്ടിയില്ല .

അമ്മയോട് പറയാം എന്ന് കരുതിയാണ് ഞാന്‍ വിളിച്ചത് . അമ്മക്ക് പണ്ടത്തെപ്പോലെ ടെന്‍ഷനുകള്‍ ഇല്ല .
പണ്ട് അമ്മയുടെ ടെന്‍ഷനുകള്‍ , വേണ്ടത്ര നെല്ല് കിട്ടീല്ല , ചീരക്കു പുഴു വന്നു, റോസാപ്പൂക്കള്‍ കുട്ട്യോളൊക്കെ ഓടിച്ചു കൊണ്ടുപോകുന്നു, അച്ഛന്‍ കൊണ്ടന്ന സാരിയുടെ കളറ് പോര , അമ്മ വീട്ടിലില്ലാത്ത നേരത്ത് ആരുടെയോ പയ്ക്കള്‍ വാഴയോക്കെ ഓടിച്ചത് ..അങ്ങനെ അങ്ങനെ ..

ഇപ്പൊ അമ്മക്ക് വിവരം വച്ചു. ഒരു ടെന്‍ഷനും ഇല്ല . ഞാന്‍ പുര നിറയുകയാണെങ്കില്‍ വീട്ടിലിരുന്നു കള്ളക്കഥകള്‍ എഴുതി വല്ല വാരികക്കും അയച്ചു കൊടുത്തു കാശുണ്ടാക്കി അവനവനെ നോക്കണം എന്ന് ചിലപ്പോ പറയും.
എന്താ മനസ്സിലിരിപ്പ് .... (പണ്ടെങ്ങോ ബാലരമേല്‍ എന്റെ എന്തോ ഒരു പൊട്ടത്തരം അച്ചടിച്ച്‌ വന്നതിനാ ഈ അഹംകാരം )

അതൊക്കെ പോട്ടെ , പരാതിപ്പെട്ടി തുറന്നപ്പോ ഇപ്രാവശ്യം അമ്മ പറഞ്ഞത് : ജീവിതം ഇത്രേ ഉള്ളൂ , അതു ഓരോ ദിവസോം രാജാവിനെപ്പോലെ ജീവിച്ചു തീര്‍ക്കണം എന്നാണ് . എനിക്ക് ചിരി പൊട്ടി .
ഇതു ആരെങ്കിലും സംകടപ്പെട്ടിരുന്നാല്‍ ഒരു മഹതിയെപ്പോലെ ഞാന്‍ ഓതി കൊടുക്കുന്ന വാക്കുകളാണല്ലോ ഈശ്വരാ ... ചിലപ്പോ ഞാന്‍ അമ്മയോടും പറഞ്ഞു കാണും . അന്ന് അമ്മ നോട്ടു ചെയ്തിരിക്കണം...

അമ്മ തുടരുകാണ്, ഇന്ന് കഴിഞ്ഞാ നാളെ , നാളെ കഴിഞ്ഞ മറ്റന്നാള്‍ ..എല്ലാ ദിവസോം രാജാവ്‌ .
കഞ്ഞി കുടിച്ചിട്ടാനെങ്കില്‍ പോലും.
അമ്മ പറഞ്ഞതല്ലേ , അങ്ങനെ ഞാന്‍ രാജാവാകാന്‍ തീരുമാനിച്ചു !

കുറെ നാളുകള്‍ക്ക് ശേഷം ചാറ്റിനു വന്ന ഒരു ബാംഗലൂര്‍ ഐ ടി അധോലോക സുഹൃത്ത്‌ പറഞ്ഞു

' ഓ നമ്മളിങ്ങനെ അമ്ബാനിയെപ്പോലെ കഞ്ഞി കുടിച്ചു ഇവിടെ കഴിയുന്നു ...'

9 comments:

ശ്രീ said...

അംബാനി സ്വര്‍ണ്ണപാത്രത്തില്‍ പാല്‍ക്കഞ്ഞി ആയിരിയ്ക്കും കുടിയ്ക്കുന്നത് എന്നു മാത്രം.

പക്ഷേ ബാലരമയിലൊക്കെ കഥ അച്ചടിച്ചു വന്നിട്ടും കഥയെഴുതി ജീവിയ്ക്കാം എന്നൊരു ആത്മവിശ്വാസം എനിയ്ക്കു വരാതിരുന്നത് എന്താണാവോ? (മാക്സിമം 150 രൂപ വരെയാണ് കിട്ടിയിട്ടുള്ളത്)

എന്തായാലും ഞാനും രാജാവിനെ പോലെ ജീവിയ്ക്കാന്‍ അങ്ങു തീരുമാനിച്ചാലോ എന്നാലോചിയ്ക്കുവാ...

എന്നാല്‍ പോട്ടെ... രാജാവിനെ പോലെ ജീവിയ്ക്കാന്‍ തീരുമാനിച്ചതല്ലേ? പള്ളിയുറക്കം കഴിഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ പള്ളിക്കഞ്ഞിയും പള്ളിപ്പയറും കഴിയ്ക്കേണ്ടതാ... ;)

Ashly said...

ബാംഗലൂര്‍ ഐ ടി അധോലോക കഥകള്‍ പറയുന്നത് സൂക്ഷിച് വേണം....ഹും.... ;);)

:)

ramanika said...

രാജവിക്കാള്‍ ചക്രവര്‍ത്തി\
ആകാന്‍ ആണ് മോഹം ........

Rare Rose said...

ഹി.ഹി.ഈ ജാതി ഉപദേശങ്ങള്‍ കൊട്ടക്കണക്കിനു ഞാനും കൊടുക്കാറുള്ളതാ.തിരിച്ചിങ്ങോട്ടും കിട്ടുമെന്നോര്‍ക്കുന്നത് നല്ലതാല്ലേ.

അപ്പോള്‍ അമ്മ പറഞ്ഞ പോലെ അമൃതേത്തൊക്കെ കഴിച്ച് ടെന്‍ഷനകറ്റി രാജാവിനെ പോലെ ഖുശിയായി അങ്ങ് കഴിയൂന്നേ.ഉപദേശത്തിനു മേല്‍ ചുമ്മാ വീണ്ടുമൊരുപദേശം.;)

ഒരു യാത്രികന്‍ said...

എനിക്ക് മന്ത്രിയായാല്‍ മതി. അപ്പൊ ഇഷ്ടം പോലെ കക്കാം...ഹയ് ..നമ്മുടെ നാട്ടുകാരി ആണല്ലോ.....സസ്നേഹം

കണ്ണനുണ്ണി said...

ഗ്ര്ര്ര്ര്ര്‍
ബംഗ്ലൂര്‍.. ഐ ടി അധോലോകം എന്നൊക്കെ പറഞ്ഞാല്‍...
ഡോണ്ട് ടൂ ഡോണ്ട് ടൂ

ഹേമാംബിക | Hemambika said...

രാജാവാകാന്‍ വന്ന എല്ലാര്ക്കും നന്ദി.
ശ്രീ- ആത്മവിശ്വാസം വരണമെങ്കില്‍ പള്ളിക്കപ്പയ്ക്കും പള്ളിപ്പയരിനും മുന്‍പും പിന്‍പും ക്ലോസപ്പ് ഉപയോഗിച്ചാല്‍ മതി.
പിന്നെ പറഞ്ഞിട്ട് കാര്യമില്ല , ഇപ്പോളത്തെ കുട്ടികള്‍ക്ക് നല്ല വിവരമുണ്ട് .

ക്യാപ്ടന്‍ -അപ്പൊ താങ്കളൊരു അധോലോക ക്യാപ്ടന്‍ തന്നെ അല്ലെ ?ഗുണ്ടയെ വിട്ടു കൊല്ലല്ലേ , ഇപ്രാവശ്യം വെറുതെ വിടൂ .

രമണിക - ഞാന്‍ സമ്മതിക്കില്ല , രാജാവിന്റെ മേല്‍ ഒരു ചക്രവര്ത്തിയോ ?

യാത്രികന്‍ - അതു ഞാനേറ്റു. വിദേശയാത്രകള്‍ ഫ്രീ .
റോസ് - ങേ , നോമിനെ ഉപദേശിക്കാനോ ? ആരവിടെ ...

കണ്ണനുണ്ണി -അപ്പൊ ക്യപ്ടന്റെ ഗുണ്ട ?

Ashly said...

ങ്ങും.....അടുത്ത പോസ്റ്റ്‌ വേഗം ഇടാല്‍, കണ്ണനണ്ണി ഗുഡയോടു, താല്‍കാലികമായി ആ ബുള്ളറ്റ്‌ മാറ്റിവെയ്ക്കാന്‍ പറയാം..... ;)

mini//മിനി said...

എന്റെ ഗ്രാമത്തിൽ സാധാരണ പറയുന്ന ഒരു സംഭവം ഉണ്ട്. എല്ലാ ദിവസവും സദ്യ വെക്കുന്ന പണക്കാരന്റെ വീട്ടിൽ ഓണത്തിന് ഒരു പുതുമ കിട്ടാൻ വേണ്ടി കഞ്ഞി വെച്ചു എന്ന്. അതോർത്തുപോയി.

Related Posts with Thumbnails