25 March 2010

ആഗ്രഹങ്ങള്‍

ഒരു കാറു വേണമെന്ന്
ഒരിക്കലും ആശിച്ചില്ലെങ്കിലും
എനിക്കൊരു ഫെരാരി കാറുണ്ടായി.

ഒരു വീടിനെക്കുറിച്ചൊരുസ്വപ്നമില്ലാതെ
എനിക്കൊരു അത്യുഗ്രന്‍ വീടുണ്ടായി

പഠിക്കണമെന്നോരിക്കലും മോഹിക്കാത്ത
ഞാനിന്നു പഠിച്ചു വല്യോരാളായി

ചങ്ങാതിമാര്‍ വേണമെന്നാശിക്കാത്ത ഞാന്‍
ചങ്ങാതിമാരാല്‍ വീര്‍പ്പുമുട്ടി

നീ എന്റെതാകണമെന്നു
ഞാന്‍ ഒരിക്കലും മോഹിച്ചില്ല
എങ്കിലും നീ എന്റേതു മാത്രമായി

ഒരു കുഞ്ഞു വേണമെന്ന്
ഞാന്‍ ആഗ്രഹിക്കാതെ തന്നെ
ഒരു ദിവസം ഞാനൊരു രക്ഷിതാവായി

ഇപ്പോഴും ജീവിചിരിക്കണമെന്നു
ഞാന്‍ പ്രാര്‍ഥിച്ചില്ലെങ്കിലും
ഇപ്പോഴും ഞാന്‍ ഇവിടെയുണ്ട്.

പിന്നെ, ഒന്നും ആഗ്രഹിക്കാത്ത എനിക്ക്
എന്നും എല്ലാം കുമിഞ്ഞു കൊണ്ടേയിരിക്കുന്നു...

9 comments:

ഹേമാംബിക said...

ചുമ്മാ :-)

ശ്രീലാല്‍ said...

immaathri items ezhuthi vittaal eee bloginu njaan theeyidum. :P

mini//മിനി said...

ഭാഗ്യം; ഇതൊക്കെ കൊതിച്ചിട്ടും ഒന്നും നേടാത്ത എനിക്ക് അസൂയ തോന്നുന്നു.

ഹേമാംബിക said...

ഇതാ ഞാന്‍ അഗ്രിഗേറ്ററില്‍ എന്റെ പോസ്റ്റുകള്‍ ഇടാത്തത് . ചിലര്‍ക്ക് തീ വക്കണം , പിന്നെ ദെ അസൂയേം ..
ഓ എന്റെ ഒരു കാര്യം ;)

ശ്രീ said...

അതൊക്കെ ഒരു ഭാഗ്യമല്ലേ

ഹംസ said...

ചുമ്മാതാണെങ്കിലും കാര്യമില്ലാതില്ല… ആശിക്കാതെ പലതു വരും ആശിക്കുന്നതൊന്നും കിട്ടുകയും ഇല്ല..!!

ഹേമാംബിക said...

നന്ദി ശ്രീ ,ഹംസ .

വഷളന്‍ (Vashalan) said...
This comment has been removed by the author.
രാജേഷ്‌ ചിത്തിര said...

എന്നാലും ഒരഹംഭാവവും ഇല്ല ; പാടില്ല

അതാണ്‌ !!

Related Posts with Thumbnails