25 November 2012
Bad Neuenahr Ahrweiler
Posted by
Hemambika
at
25.11.12
2
comments
Labels: published article, യാത്ര, യാത്രാവിവരണം, യുറോപ്പ്, സഞ്ചാരം
23 November 2012
അറിവുകള്‍
മഞ്ഞു പെയ്യാന്‍ വെമ്പി നില്ക്കുന്ന ഈ അകാശത്തിനും കീഴെ, ശരല്‍ക്കാലത്തിനൊടുവില്‍ ശേഷിച്ച അവസാനത്തെ ചക്രവാകക്കൂട്ടങ്ങളും ചൂളമടിച്ചൂളിയിട്ടീ തണുപ്പിലൂടെയൊഴുകുമ്പോള്‍ നിന്നെയല്ലാതെ ഞാന്‍ ആരെ ഓര്‍ക്കാനാണ് ?
മഞ്ഞുകാലത്തെ കാത്തിരിക്കുന്ന, വര്ണ്ണദളങ്ങള് വിതച്ച വഴിയോരത്തിലൂടെ, കിതപ്പിലൂടെ തണുപ്പിനെ കീറി മുറിച്ചു നടക്കുമ്പോള്‍ , ഇളകിയാടുന്ന, അടരുവാന്‍ വയ്യാത്ത, നിറങ്ങള്‍ കൊയ്തെടുത്ത ഈ ഇലകള്‍ നിന്നെയല്ലാതെ ആരെ ഓര്‍ക്കാനും എന്നോടു പറയുന്നില്ലെന്നും ഞാന്‍ അറിയുന്നു.
കടന്നു പോകുന്ന ഓരോരുത്തരുടെയും മുഖത്ത് വിരിയുന്ന പുഞ്ചിരി, നിന്റെ ഓര്‍മ്മകളില്‍ വിരിഞ്ഞ പുഞ്ചിരിയുടെ, പ്രതിഫലനമാണെന്നും ഞാന്‍ അറിയുന്നു. :)

23.11.12
1 comments
8 November 2012
തീയാറ്റ
അതും ഇതും മറ്റു പലതും, പലരും കേട്ട് മറന്നതായിരുന്നു. അയാളത് കേള്‍ക്കാന്‍ വൈകിയത് തിരക്കുള്ളതുകൊണ്ടായിരുന്നില്ല. ചെവി, പണയം വെച്ചത് കൊണ്ടായിരുന്നു -അവള് പറയുന്നത് കേള്‍ക്കാന്‍ , അവള് പാടുന്നത് കേള്‍ക്കാന്‍ , അവളുടെ നിലവിളികള്‍ , അവളുടെ തേങ്ങലുകള്‍ - അങ്ങനെ അവളുടേതായ ശബ്ദങ്ങള്‍ക്ക് പണയം വെച്ച കാതുമായി, പല ദൂരദേശത്തും അയാള്‍ അലഞ്ഞു.
അവസാനിക്കാറായ ഒരു കാലത്ത്, ഏതോ ഒരു പേടകത്തില്‍ അയാളുടെ അടുത്തെത്തിയത് അവളായിരുന്നില്ല. പണയം വച്ച കാതുകള്‍ ഉള്ളത് കൊണ്ട് പേടകത്തിന്റെ തുഴച്ചിലും പേടകത്തിലെ ജീവികളുടെ വിളികളും അയാള്‍ക്ക് കേള്‍ക്കാന്‍ സാധിച്ചില്ല. അങ്ങനെ അവസാനിച്ച, ആ കാലത്ത് അയാള്‍ അകപ്പെട്ടത് , പലതരം പക്ഷികളും ചെറുജീവികളും മാത്രമുള്ള ഒരു ദ്വീപിലായിരുന്നു.
ദ്വീപിലെ മണലിലൂടെ പാദുകം നഷ്ടപ്പെട്ട അയാള്‍ ബദ്ദപ്പെട്ടു നടന്നു. ഞെരിഞ്ഞമരുന്ന, സ്വപ്ന ലോകത്ത് നിന്ന് പറിച്ചെയാന്‍ വിധിക്കപ്പെട്ട, മണല്‍ത്തരികളില്‍ ചിലത് രോഷം പ്രകടിപ്പിച്ചു. ഒച്ച വെച്ചു. കാതു പണയപ്പെടുത്തിയവനെ ബധിരന് എന്ന് വിളിച്ചു. അയാള്‍ക്കതൊന്നും കേള്‍ക്കാന്‍ പറ്റില്ലെന്നറിഞ്ഞിട്ടും.
'ഒന്ന് നിര്ത്തു'
ശബ്ദമയാള്‍ കേട്ടില്ലെങ്കിലും, തന്റെ ചുമലില്‍ എന്തോ ഒരു ഭാരം അയാള്‍ക്ക് അനുഭവപ്പെട്ടു. അതൊരു തീയാറ്റ പക്ഷിയായിരുന്നു.
'നീ ഏതു, എന്റ ചുമലിനു ഭാരമാകാതെ പറന്നു പോകു'
തീയാറ്റ പക്ഷിയുടെ ഉത്തരത്തിനായി, അയാള്‍ കേള്‍വിയുടെ ഒരു തവണ പലിശ അടച്ചു.
'എനിക്ക് നിന്റെ ചുമലിന്റെ ഭാരമാവണ്ട, പക്ഷെ ഞാന്‍ അവളാണു. അതു പറയാനാണ് ഞാന്‍ വന്നത്.'
അതും പറഞ്ഞു നീട്ടി ചൂളമടിച്ചു കൊണ്ട് പക്ഷി പറന്നു പോയി. കടല്‍ക്കാക്കളുടെ സീല്‍ക്കാരത്തില്‍ തിരമാലകളുടെ ഗര്‍ജ്ജനങ്ങള്‍ ഇല്ലാതാകുന്നില്ലെന്നു അയാള്‍ അറിഞ്ഞു. ദ്വീപിലെ അനേകം പക്ഷികളുടെ പാട്ടുകളും കടല്‍ കാറ്റിലാടുന്ന മരങ്ങളുടെ തലപ്പുകളുടെ ശ്രുതിയിടലുകളും, മണല്തരികളുടെ കുഞ്ഞു കുഞ്ഞു സ്വപ്ങ്ങളും, പിന്നോട്ടോടുന്ന ഞണ്ടിനു പിറകെ മുന്നോട്ടോടുന്ന നീര്‍നായകളുടെ മുരളലുകളും അയാള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞു. ശബ്ദമുഖരിതമായ ആ തുരുത്തില് കണ്ണുകള്‍ പതിയെ അടച്ചു അയാള്‍ നടന്നു....

ഹേമാംബിക | Hemambika
at
8.11.12
10
comments
3 November 2012
Der Nachbar -Malayalam translation
Just tried to translate a poem of Rainer Maria Rilke- "Der Nachbar"- using my poor German :)
Here it goes:
അയല്ക്കാരന്
Der Nachbar
Fremde Geige, gehst du mir nach?
In wieviel fernen Städten schon sprach
deine einsame Nacht zu meiner?
Spielen dich hunderte? Spielt dich einer?
Gibt es in allen großen Städten
solche,die sich ohne dich schon
in den Flüßen verloren hätten?
Und warum trifft es immer mich?
Warum bin ich immer der Nachbar derer,
die dich bange zwingen zu singen
und zu sagen: Das Leben ist schwerer
als die Schwere von allen Dingen.
Here it goes:
അയല്ക്കാരന്
അജ്ഞാതനായ വയലിന് ,
നീയെന്നെ കേള്‍ക്കുന്നില്ലേ ?
എത്ര അയല്‍ നഗരങ്ങളാണ്
നിന്റെ ഏകാന്ത രാവുകളെക്കുറിച്ചെന്നോട്
പറഞ്ഞതെന്നോ ?
നൂറിനു വായിക്കുന്നുവോ നീ,
അതോ വെറും ഒന്നിന് വേണ്ടി മാത്രം ?
നീയില്ലാത്ത വലിയ നഗരങ്ങള്‍
പ്രളയത്തില്‍ മുങ്ങിപ്പോയെന്നോ?
അതെല്ലാമെപ്പോഴും എന്നെ
ഓര്‍മ്മപ്പെടുത്തുന്നെന്നോ?
എന്താണെനിക്കെപ്പോഴുമീ ഭീരുക്കളായ അയല്‍ക്കാര്‍ ?
അവര്‍ നിന്നെ ബലപ്രയോഗത്താല്‍
ഇങ്ങനെ പാടിക്കുന്നല്ലോ:
എന്തിനേക്കാളും ക്ലേശമേറിയതീ ജീവിതം.
Der Nachbar
Fremde Geige, gehst du mir nach?
In wieviel fernen Städten schon sprach
deine einsame Nacht zu meiner?
Spielen dich hunderte? Spielt dich einer?
Gibt es in allen großen Städten
solche,die sich ohne dich schon
in den Flüßen verloren hätten?
Und warum trifft es immer mich?
Warum bin ich immer der Nachbar derer,
die dich bange zwingen zu singen
und zu sagen: Das Leben ist schwerer
als die Schwere von allen Dingen.
Posted by
ഹേമാംബിക | Hemambika
at
3.11.12
2
comments
Labels: Der Nachbar- Malayalam translation, Germany, poem, Translation, അയല്ക്കാരന്, കവിത
Subscribe to:
Posts (Atom)