28 March 2008

ഒരു പതനം (ഫോട്ടോ)

നിറങ്ങളില്‍ ആറാടി.....


ചിലരൊക്കെ താങ്ങിനിര്‍ത്തി......

പിന്നെയാരോക്കെയോ തള്ളിയിട്ട് ....

ഒടുവില്‍ മണ്ണിലേക്ക് ......

പിന്നെ ചതഞ്ഞരഞ്ഞ് .....

24 March 2008

ആകാശക്കാഷ്ചകള്‍

മേഘങ്ങളിലൂടെ...



ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും..



മേഘങ്ങളില്‍കയറി...

മേഘങ്ങളില്‍ അലിഞ്ഞ്...

പിന്നെയും......

ചാവുകടലാണെന്നു തോന്നുന്നു...

പിന്നെ മരുഭൂമിക്കു മീതെ...

എന്റെ സ്വന്തം നാട്ടിലേക്ക്...



10 December 2007

സായന്തനത്തിലെ പ്രണയം(ഫോട്ടൊ)

സായന്തനത്തിലെ പ്രണയം...



ഇതു പ്രണയം.സായന്തനത്തിലെ പ്രണയം.

ഓ ഇപ്പോ അരേലും പറഞ്ഞേക്കാം, ങ്ഹും സായിപ്പിന്‍‌റ്റേം മദാമ്മേടെം ഒരു പ്രണയം...

എനിക്കു തോന്നിയത്, പ്രണയം അതി‌ന്‍‌റ്റെ എല്ലാ മനോഹാരിത‌യോടും കൂടി ആഘോഷിക്കുന്നത് ഇവരാണ്.സ്വാതത്ര്യത്തിന്‍‌റ്റെ ഷഷ്ടിപൂ‌ര്‍‌ത്തി കഴിഞ്ഞിട്ടും ഇനിയും നമുക്കു പ്രണയിക്കാനുള്ള സ്വാതന്ത്ര്യം മാത്രം കിട്ടിയില്ല. അതു ഇനി എന്നാണാവോ?

27 November 2007

ഒറ്റപ്പെട്ടവ‌ര്‍

വാ‌ര്‍‌ദ്ധക്യം.
ഈ ഒറ്റപ്പെടല്‍ ആരും ആഗ്രഹിക്കുന്നില്ല.. നദിയില്‍ ബോട്ടുകള്‍ വരുന്നതും പോകുന്നതും നോക്കി..

യൗവനം.

അഞ്ജാതസുന്ദരി. പക്ഷെ അവള്‍ക്ക് ഒറ്റയ്ക്കാകാനാണ് ഇഷ്ട്ടമെന്നു തീ‌‌ര്‍‌ച്ച. ആ നഗരത്തില്‍ പലയിടത്തും ഞാന്‍ അവളെ കണ്ടു.കാറ്റിനോട് കിന്നാരം പറഞ്ഞും പടം പിടിച്ചും നഗരത്തില്‍ അലിഞ്ഞും..

ബാല്യം.
കളിക്കൂട്ടുകാരില്ലാതെ..അവന്‍ എന്താവും ചിന്തിക്കുന്നത് ?




22 November 2007

മൊസാ‌ര്‍ട്ടിന്‍‌റ്റെ നഗരം-സാ‌ല്‍‌സ്‌ബുര്‍ഗ് (3)

മൊസാ‌ര്‍ട്ട് ജനിച്ച വീട്..അരാണീ മൊസാ‌‌ര്‍‌ട്ട് ? നിങ്ങള്‍ പറഞ്ഞാലും....


മൊസാര്‍ട്ടിന്‍‌റ്റെ വീടിനടുത്തുള്ള സംഗീതോപകരണങ്ങള്‍ വില്‍ക്കുന്ന കട..അതിലെഴുതിയ തീയതി ശരി തന്നെ. പഴക്കം കണ്‍‌ട് അല്‍ഭുതപ്പെടേണ്ട.യൂറോപ്പുകാ‌ര്‍ പോതുവെ പഴയ കെട്ടിടങ്ങള്‍ പൊന്നുപോലെ കാക്കുന്നവരാണ്.ഏതു നഗരത്തില്‍ പോയാലും ഇത്തരം മോടിപിടിപ്പിച്ച പഴയ കെട്ടിടങ്ങള്‍ കാണാം.


സാല്‍ബാ നദിയോട് കിന്നാരം പ‌റയാന്‍ മേഘങ്ങള്‍ ഇറങ്ങിവരുന്നതു കണ്ടോ?

21 November 2007

നാലുനിറമുള്ള മഴവില്ല്

ഞാനൊരു മഴവില്ല് കണ്ടു.
രസതന്ത്രങ്ങള്‍ മെനയുന്ന
കെട്ടിടങ്ങള്‍ക്കു മീതെ..
മരുന്നുകള്‍ നിര്‍മ്മിക്കും
കൂടാരങ്ങള്‍ക്കും മീതെ
നാലുനിറത്തിലുള്ള മഴവില്ല്.

മഞ്ഞും മഴയും ഒന്നായിപ്പെയ്ത
ക്ഷീണത്തില്‍ ആകാശം
മഴവില്ലിനെ നോക്കി.
നാലുനിറം കണ്ട് അന്തം വിട്ട്
നാടായ നാടും ക്ഷീണം മറന്ന്
മൂന്നു നിറങ്ങളെത്തേടി ഓടി നടന്നു..

'മണിക്കൂറൊന്നായി
അലക്കാന്‍ തുടങ്ങിയിട്ട്.
കുട്ടന്‍‌റ്റെ ഉടുപ്പില്‍ പ‌റ്റിയ
ഈ നിറങ്ങള്‍ പോണില്ലല്ലോ.'
രാജുന്‍‌റ്റമ്മ പിറുപിറുത്തു.

19 November 2007

മൊസാ‌ര്‍ട്ടിന്‍‌റ്റെ നഗരം-സാല്‍സ്ബുര്‍ഗ് (2)

മഞ്ഞായിപ്പെയ്യണോ അതോ മഴയായി പെയ്യണോ എന്നു സംശയിച്ചു നില്‍ക്കുന്ന മേഘങ്ങള്‍..
സാ‌ല്‍‌സ്‌ബുര്‍ഗിനു മീതെ...

Related Posts with Thumbnails