3 May 2012

അമ്മയ്ക്ക്

അമ്മയ്ക്ക്, അമ്മയ്ക്കു മാത്രം.


ആത്മാവ് 
പൂക്കുമാവള്ളിയില്‍ 
ഞാനൊരു 
മൊട്ടായിരുന്നതും
പൂവായുറങ്ങിയെണീറ്റതും
പിന്നെ
പൂത്തുലഞ്ഞു ഞാനെൻ
ദളങ്ങളിളക്കിയതും
പിന്നെയടർന്നുവീഴുമ്പോൾ
അമ്മയും
ഞാനുമൊ-
ന്നിച്ചു കരഞ്ഞതും
എല്ലാം ഞാനോർക്കുന്നണ്ടമ്മേ
എപ്പോഴും.

6 comments:

Najeemudeen K.P said...

Superb layout. eye catching design....

jayanEvoor said...

മനോഹരമായിരിക്കുന്നു ഹേമ.
അഭിനന്ദനങ്ങൾ!

Unknown said...

ഇതുപോലുള്ള വരികളാണെനിക്കിഷ്ടം... നന്നായ്

Unknown said...

അമ്മയ്ക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല സമ്മാനം ആണ് ഈ കവിത.

ഹേമാംബിക | Hemambika said...

നന്ദി. എല്ലാർക്കും.

Satheesan OP said...

ലളിതം സുന്ദരം.

Related Posts with Thumbnails