ഉത്തരഭാഗത്തുള്ള നിങ്ങളെ
നദീതീരത്തു വച്ച്അവര് എണ്ണിത്തിട്ടപ്പെടുത്തും.
പിന്നീടവര്‍ നിങ്ങളെ
രണ്ടുവട്ടം മൊഴിചൊല്ലുമ്പോഴേക്കും
നിങ്ങള്‍ മധ്യഭാഗം സ്പർശിക്കാതെ
ദക്ഷിണഭാഗത്തെത്തുക.
അവിടെ നിങ്ങള്‍ക്ക്
ചുണ്ണാമ്പിനാല്‍ ദ്വാരങ്ങളടച്ച
പേടകം കാത്തിരിപ്പുണ്ട്.
സൂര്യനും ചൂടുപറ്റും മുന്നെ
മൊഴിചൊല്ലിനിടവേളകള്‍
തീരും മുന്നെ
നിങ്ങള്‍ തുഴയാന്‍ ശ്രമിക്കുക.
*
ആ മുഖം പൊലുമവളിനി
കാണരുതെന്ന
അരുളപ്പാടിനെ അനുസരിച്ചതിനു.
നീറിയലിയുന്നുല്ലൊ ചുണ്ണാമ്പ്.
ഇനി നിങ്ങളാകയ്യിലെ
കട്ടപിടിച്ച രക്തം കൊണ്ട്
പേടകത്തിന്‍ തുളകളടയ്ക്കുക.
ആഞ്ഞു തുഴയുക.
3 comments:
ചോരക്കൊതിക്കെതിരെ ഒരു പ്രധിഷേധം.
ചോരകൊണ്ടെഴുതുന്ന ഗാഥകള്‍
vayichu..inium ezhuthuka..
Post a Comment