30 June 2010

ആമ്സ്ടര്‍ഡാം - ഭാഗം1

കുറച്ചു നാളായിട്ടുള്ള ആഗ്രഹമായിരുന്നു ഹോളണ്ടിലെ (നെതര്‍ലാന്ഡ് ) അമ്സ്ടര്‍ഡാമില്‍ പോകണമെന്ന്. പ്രത്യേകിച്ച് അവിടുത്തെ തുളിപ്പ് ഗാര്‍ഡന്‍ കാണണം എന്ന്. ജര്‍മനിയുടെ പടിഞ്ഞാറു ഭാഗത്ത്‌ ഒട്ടി നില്‍ക്കുന്ന കൊച്ചു രാജ്യമാണിത്‌.
അങ്ങിനെ ആ സുദിനം വന്നു ചേര്‍ന്നു. ഒരു വ്യാഴാഴ്ചയാണ് തീരുനമാനിച്ചത്. ട്രെയിനില്‍ പോകാം, അതാകുമ്പോള്‍ ഇവിടുന്നു മൂന്നു മൂന്നര മണിക്കൂറെ ഉള്ളൂ. സാധാരണ വീകെണ്ട് ട്രിപ്പുകള്‍ പോകുമ്പോള്‍ വെള്ളിയാഴ്ചയെ കുറ്റീം പറിച്ചോണ്ട് പോകും, കാരണം രണ്ടു മുഴുനീള പകലുകള്‍ കിട്ടുമല്ലോ. ഒട്ടും സമയം നഷ്ടമാകില്ല. ഇക്കുറി ശനിയാഴ്ച രാവിലെ പോകാമെന്ന് വച്ചു.   ശനിയാഴ്ച രാവിലെ ഏതാണ്ട് ആറു മണിക്ക് ഇവിടുന്നു ICE ട്രെയിന്‍ ഉണ്ട്. അതിനു പോയാല്‍ പത്തു മണിക്ക് മുന്‍പ് അമ്സ്ടര്‍ഡാമില്‍ ഏത്തും. വെള്ളിയാഴ്ചരാത്രി ഹോട്ടല്‍ കാശു ലാഭം.:) എല്ലാം കണക്കു കൂട്ടി ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു. സീറ്റും റിസേര്‍വ് ചെയ്തു. അങ്ങനെ ശനിയാഴ്ച രാവിലെ തന്നെ ട്രെയിനില്‍ കേറി പറ്റി. റിസേര്‍വ് ചെയ്ത സീറ്റില്‍ തന്നെ രണ്ടാമുറക്കത്തിനു ഇരുന്നു.

നേരത്തെ പറഞ്ഞിരുന്ന കാലാവസ്ഥ പ്രവചനത്തിന് വിപരീതമായി അകെ മൂടല്‍ മഞ്ഞും മഴയും. അതു കൊണ്ട് ട്രെയിന്‍ യാത്ര അത്ര കണ്ടു സുഖകരമായില്ല. ഹോളണ്ടിന്റെ ഗ്രാമക്കാഴ്ചകള്‍ എല്ലാം മൂടല്‍ മഞ്ഞില്‍ മാഞ്ഞു പോയി. പെട്ടെന്ന് എന്റെ ട്രെയിനിനെ ഭും.. എന്ന ശബ്ദം കൊണ്ട് പേടിപ്പിച്ചു മറ്റൊരു ട്രെയിന്‍ കടന്നു പോയി. ഈശ്വര, ഇതു തന്നെ 200 ലധികം സ്പീടിലാണ് പോകുന്നത്, അപ്പൊ ആ പോയ പണ്ടാരത്തിന്റെ സ്പീഡ് എന്താവും.......പാവം എന്റെ ഇന്ത്യ. ഇങ്ങനെയുള്ള ഓരോ 'അക്രമവും' കാണുമ്പോള്‍ ഞാന്‍ അറിയാതെ പറയുന്നതാണ് 'പാവം എന്റെ ഇന്ത്യ'.
പറഞ്ഞ സമയത്ത് തന്നെ ട്രെയിന്‍ ആമ്സ്ടര്ടാമില്‍ എത്തി. റെയില്‍വേ സ്റെഷന്റെ അകത്തു തന്നെ ടൂറിസ്റ്റ് ഇന്‍ഫോര്‍മേഷന്‍ കിട്ടുന്ന ഓഫീസ് ഉണ്ടായിരുന്നു. അവിടുന്ന് മാപ്പും മറ്റു വിവരങ്ങളും വാങ്ങി. ട്രെയിനിലും ബസ്സിലും ഫ്രീയായി പോകാവുന്ന ഒരു അമ്സ്ടര്ടാം കാര്‍ഡും എടുത്തു. ഈ കാര്‍ഡ് കാണിച്ചാല്‍ ചില മ്യുസിയത്തിലും മറ്റും ഇളവു കിട്ടുകേം ചെയ്യും, കൂടാതെ കനാലിലൂടെ ഒരു ബോട്ട് യാത്ര സൌജന്യം.


 അമ്സ്ടര്ടാം റെയില്‍വെ സ്റ്റേഷന്‍ 

 റെയില്‍വെ സ്റ്റേഷനും പരിസരവും 

നഗരത്തിന്റെ ഒരു ഏകദേശ രൂപം കിട്ടാന്‍ കുറച്ചു നേരം വെറുതെ നടക്കാമെന്ന് വച്ചു. മറ്റു യൂറോപ്പ്യന്‍ നഗരങ്ങളില്‍ നിന്നും എന്നെ ഏറ്റവും ആകര്‍ഷിച്ചത് ഇവിടുത്തെ കനാല്‍ സിസ്റ്റം ആണ്. ഒരു ഏകദേശ രൂപം കിട്ടാന്‍ നഗരത്തിന്റെ മാപ്പ് താഴെ ചേര്‍ക്കുന്നു.
 നീലയില്‍ അടയാളപ്പെടുത്തിയത് കനാലുകളാണ് 

മാലിന്യ വിമുക്തമായ കനാലുകളും അതിലൂടെ നിരന്തരം പാഞ്ഞു കൊണ്ടിരിക്കുന്ന സഞ്ചാര ബോട്ടുകളും അല്ലാത്ത ബോട്ടുകളും രസിപ്പിക്കുന്ന ഒരു കാഴ്ച തന്നെ. ചിത്രത്തില്‍ കാണുന്നത് പോലെ ഏതാണ്ട് 1500 -ലധികം പാലങ്ങളും കനാലുകളെ  ബന്ധിപ്പിച്ചു കൊണ്ട് ചിതറി കിടക്കുന്നു. സ്ട്രീടുകള്‍ക്ക് പേര് കൊടുക്കുന്ന പോലെ ഓരോ കനാലിനും പേരുണ്ട്, gentle mans കനാല്‍ , princes കനാല്‍ എന്നിങ്ങനെ. കനാലുകളുടെ ചരിത്രം പറയുകയാണെങ്കില്‍ ഏതാണ്ട് 17 - ആം നൂറ്റാണ്ടിലാണ് കനാലുകളുടെ നിര്‍മാണം ആരംഭിച്ചത്. വാണിജ്യാവശ്യങ്ങള്‍ക്കും സുരക്ഷയ്ക്കും കൂടിയാണ് കനാലുകളുടെ പണി ആരംഭിച്ചത്. പിന്നീട് പല വര്‍ഷങ്ങളിലായി ഓരോ കനാലുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു.

അങ്ങനെ നടന്നു നടന്നു എത്തിയത് I amsterdaam എന്നെഴുതി വച്ച ഒരു ഒരു പഴയ കെട്ടിടത്തിനു മുന്നിലായിരുന്നു.
I amsterdaam എന്നത് അമ്സ്ടര്ടാം ടൂറിസ്റ്റ് കാര്‍ഡിന്റെ പരസ്യം ആണെന്ന് തോന്നുന്നു. പിന്നെ മറ്റു ചിലയിടത്തും അതു കണ്ടു. മറ്റു സഞ്ചാരികളെപ്പോലെ അവിടെ നിന്നും കുറച്ചു ഫോട്ടോകള്‍ എടുത്തു. ഒരു പഴയ കെട്ടിടം കാപ്പിക്കട ആക്കിയതാണെന്ന് തോന്നുന്നു.

 കുറെ ഇന്ത്യന്‍ ചെക്കന്മാര്‍ അവിടെ കിടന്നും ഇരുന്നും ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു :)

അവിടെ നിന്നു നടന്നു കേറിയത്‌ റെഡ് സ്ട്രീറ്റില്‍ ആണ്. ഇതിനെക്കുറിച്ച്‌ ഞാന്‍ മുന്‍പ് ഇവിടെ എഴുതിയിട്ടുണ്ട്. അവിടെ നിന്നും എങ്ങനെയൊക്കെയോ തടി കേടാകാതെ പുറത്തു കടന്നു. ഇന്ന് തന്നെ അമ്സ്ടര്ടാമിലുള്ള മിക്ക സ്ഥലങ്ങളിലും പോണം. കാരണം നാളത്തെ ദിവസം ടുളിപ്പു ഗാര്‍ഡന്‍ കാണാന്‍ വേണ്ടി ഒഴിച്ചിട്ടിരിക്കയാണ്‌. അവിടുത്തേക്ക്‌ നഗര മധ്യത്തില്‍ നിന്നും കുറച്ചധികം ദൂരം ഉണ്ട്. ഒരു ദിവസം മുഴുവന്‍ വേണ്ടി വരും അവിടെ ചുറ്റാന്‍.

റെഡ് സ്ട്രീറ്റും കഴിഞ്ഞു ഇടുങ്ങിയ തെരുവുകളിലൂടെ പിന്നെയും കുറെ നടന്നു. കെട്ടിടങ്ങള്‍ തിങ്ങി നില്‍ക്കുന്നു. ഒരു സ്ഥലത്ത് എത്തിയപ്പോള്‍ കുറെയാളുകള്‍ കൂട്ടം കൂട്ടമായി നടന്നു പോകുന്നത് കണ്ടു, സഞ്ചാരികളാണ്. ഏതായാലും അവരുടെ പുറകെ നടന്നാല്‍ എന്തെങ്കിലും തടയാതിരിക്കില്ല. എത്തിപ്പെട്ടത് dam square എന്ന പബ്ലിക് സ്ഥലത്താണ്. അവിടെയാണ് റോയല്‍ പാലസും കുടാതെ ഒരു നാഷണല്‍ മോനുമെന്റും ഉള്ളത്. ഏതാണ്ട് 800 വര്‍ഷങ്ങളുടെ ചരിത്രം പറയാനുണ്ട്‌ ഈ സ്ഥലത്തിന്. ഇവിടെയുള്ള വെള്ള നിറത്തിലുള്ള കരിങ്കല്‍ സ്തൂപം രണ്ടാം ലോക മഹായുദ്ധകാലത്തെ ബലിയാടുകളുടെ ഓര്‍മ്മയ്കായി 1956 -ല്‍  (ഡച്ചു ആര്‍ക്കിടെക്റ്റ് ആയ JJP Oud ) പണിതതാണ്. 1945 ല്‍ ജര്‍മന്‍കാര്‍ ഇവിടെ വച്ചു കുറെ ഡച്ചുകാരുടെ നേരെ നിറയൊഴിച്ചിട്ടുണ്ട്. ഏതാണ്ട് നമ്മുടെ ജാലിയന്‍ വാലാബാഗ് സംഭവം പോലെ ഒന്ന്. ഏതായാലും എന്റെ യാത്രാ ദിവസം, കൊട്ടാരത്തിന്റെ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ആ ഭാഗത്തേക്ക്‌ പോകേണ്ടി വന്നില്ല :)


 അങ്ങകലെ മൂടിക്കെട്ടി വച്ചതാണ് റോയല്‍ പാലസ് :)

 
 നാഷണല്‍ മോനുമെന്റ്  

അവിടുന്ന് പോട്ടമൊക്കെ പിടിച്ച് വച്ചു പിടിച്ചു Anne Frank മ്യുസിയത്തിലേക്ക്. അന്നയെ ഓര്‍മയില്ലേ, നമ്മള്‍ സ്കൂളില്‍ പഠിച്ച ഡയറിക്കുറിപ്പുകള്‍..ആ കുറിപ്പുകളുടെ ഉടമ തന്നെ. ജുതന്മാരായ മാതാപിതാക്കള്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും 1933 -ല്‍  ഒളിച്ചോടി അഭയം തേടിയത് അമ്സ്ടര്ടാമില്‍ ആണ്. പക്ഷെ 1940 -ല്‍ നാസികള്‍ നെതര്‍ലാന്‍ഡ്‌ പിടിച്ചടക്കിയതോടെ വീണ്ടും അവര്‍ കഷ്ടത്തിലായി. ഇന്ന് മ്യുസിയമാക്കിയിരിക്കുന്ന ആ വീട്ടില്‍ ഒളിച്ചു പാര്‍ക്കെയാണ് അവരെ നാസികള്‍ പിടികൂടി കോണ്‍സെന്ട്രെഷന്‍ ക്യാമ്പിലേക്ക് അയച്ചത്. അന്ന ഡയറി എഴുതാന്‍ തുടങ്ങിയത് ഇവിടെ വച്ചാണ്.

 
 അന്നെ ഫ്രാങ്ക്  ഹൌസിനു മുന്നിലുള്ള ക്യു :(, തല്‍കാലം ഈ ഫോട്ടോ കൊണ്ട് തൃപ്തിപ്പെടു. 

പറയേണ്ടതൊക്കെ പറഞ്ഞു, പക്ഷെ കാണേണ്ടത് കണ്ടില്ല എന്ന് പറഞ്ഞാ മതിയല്ല്ലോ. ഞങ്ങള്‍ എത്തിയപ്പോള്‍ അതാ നീണ്ട ക്യു. ആ ക്യുവില്‍ നിന്നാല്‍ പിന്നെ ഇന്ന് വേറൊന്നും കാണാന്‍ പറ്റും എന്ന് തോന്നുന്നില്ല. അതു കൊണ്ട് മറ്റൊരു ദിവസത്തേക്ക് മാറ്റി. മറ്റൊരു ദിവസം ..അതുണ്ടാവുമോ എന്നൊന്നും അറിയില്ല. അങ്ങനെ ആ നഷ്ടവും പേറി കനാലിന്റെ തീരത്ത് കൂടെ അടുത്ത ലക്ഷ്യത്തിലേക്ക് നടന്നു. ഹൌസ് ബോട്ട് മ്യുസിയം കാണാന്‍ വേണ്ടി.അന്നയുടെ വീടിന്റെ അടുത്ത് തന്നെയാണ് അതു. എന്തോ സംഭവം ആണെന്ന് വച്ചാ പോയത്. പക്ഷെ അടുത്ത് പോയപ്പോഴാണ് മനസ്സിലായത്. നമ്മുടെ കേരളത്തിലെ ഹൌസ് ബോട്ടിന്റെ ഒരു അയലത്ത്  പോലും നിക്കില്ല. അതും ഒഴിവാക്കി കുറച്ചു കൂടി കനാല്‍ തീരത്ത് കൂടി നടന്നു.

 ഈ വല്യ ബോട്ടിന് അപ്പുറത്ത് കാണുന്ന ഇമ്മിണി വല്യ ബോട്ടാണ് ഹൌസ് ബോട്ട് മ്യുസിയം 


 

ഇന്ന് ആകെക്കൂടി ഗതി കെട്ട ദിവസം തന്നെ.ആ ഗതികേടിന്റെ അന്ത്യം രാത്രി ഒരു മണിക്കേ തീര്ന്നുള്ളൂ, അക്കഥ പിന്നെ പറയാം...
അടുത്ത ട്രാം സ്റ്റേഷനില്‍ നിന്നു ട്രാം പിടിച്ചു ബോട്ട് യാത്രക്കുള്ള സ്ഥലത്ത് എത്തി. ഏതായാലും ബോട്ട് യാത്രക്കുള്ള ഫ്രീ ടിക്കറ്റ്‌ ഉണ്ട്, അതു കഴിക്ക തന്നെ. വെറുതെ നടന്നു കാല് കഴക്കേം വേണ്ട.ഒരു വിധം എല്ലാ കാഴ്ചകളും കാണാം. ബോട്ടില്‍ കേറാനും നല്ല ക്യു ഉണ്ട്. പല ബോട്ട് സര്‍വീസുകള്‍ ഉണ്ട്, നഗരത്തിലെ മിക്കവാറും സ്ഥലം കാണാന്‍ പറ്റുന്ന ഒരു ബോട്ടില്‍ തന്നെ കേറി പറ്റി. ഏതാണ്ട് ഒന്നര മണിക്കൂര്‍ ബോട്ട് യാത്ര. പ്രധാന സ്ഥലങ്ങളെക്കുറിച്ച് റെക്കോര്‍ഡ്‌ ചെയ്ത വിവരണവും ഉണ്ടായിരുന്നു. അങ്ങനെ കനാലുകളില്‍ നിന്നു കനലുകളിലേക്ക്, ഓരോ പാലങ്ങളും കടന്നു കടന്നു ഒരു യാത്ര. ചെറിയ കനാലിലൂടെ അതി വിദഗ്ധമായി എങ്ങും തട്ടാതെ മുട്ടാതെ ഡ്രൈവര്‍ ഓടിച്ചു. ആ ബോട്ട് യാത്ര ശരിക്കും ആസ്വദിച്ചു. മൂടിക്കെട്ടിയ ആകാശമൊക്കെ പോയി നല്ല വെയിലും. കനാല്‍ തീരത്ത് ബിയര്‍ അടിക്കുന്നവര്‍ റ്റാറ്റയൊക്കെ തന്നു :). തിരിച്ചും.
കുറച്ചു പടങ്ങള്‍ ഇതാ.


 ബോട്ട് യാത്രയുടെ തുടക്കം ഇവിടെ നിന്നു 
 
 എന്തൊരു ഒരുമ. താഴെ ബോട്ട് , മുകളില്‍ ട്രാം. എത്ര കുറഞ്ഞ സ്ഥലത്ത് കൂടിയാണ് ബോട്ട് വരുന്നത് എന്ന് നോക്കൂ.


 
 ഈ ഫോട്ടോയില്‍ കനാലിലൂടെയുള്ള നാല് പാലങ്ങള്‍ കാണാം .

 
 സൈക്കിളും ബോട്ടുമാണ് കാറിനെക്കാളും ഡിമാന്റ് 
 
 കനാലിലേക്ക് കാലും നീട്ടി ബിയര്‍ അടിക്കുന്നവര്‍ :)

ഇനിയും എഴുതിയാല്‍ കുറച്ചു കൂടിപ്പോകും. വായിക്കുന്ന നിങ്ങള്‍ക്കും ബോറടിക്കും. അതു കൊണ്ട് ബാക്കി അടുത്ത ഭാഗത്തില്‍. ഇനിയും ഒരുപാടുണ്ട്-ഹോട്ടല്‍ തേടിയലഞ്ഞ കഥ (ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷാപ്പില്‍ പോയില്ലട്ടോ (പ്ലീസ് ചിരിക്കൂ :)), വിന്ഡ് മില്ലുകള്‍ പിന്നെ തുളിപ്പ് ഗാര്‍ഡന്‍. പൂക്കളുടെ ഫോട്ടോസ് ...അപ്പൊ ഇനി അധികം വൈകാതെ കാണാം. (ഈശ്വര ദൈവമേ ..എന്നാണാവോ)

53 comments:

ഹേമാംബിക | Hemambika said...

സഞ്ചാരം ഇവിടെ തുടങ്ങുന്നു ...:)

krishnakumar513 said...

സഞ്ചാരം അനുസ്യൂതം തുടരട്ടെ,നല്ല കാഴ്ചകളും,വിവരണവുമായി.....

pournami said...

ഹേമ നല്ലപോസ്റ്റ് ...പിന്നെ ഇവിടെ ചില ഭാഗങ്ങളില്‍ വന്നിടുണ്ട് ...sailing കാരണം മിക്കതും പോര്‍ട്ട്നു അടുത്തുള്ള ഭാഗങ്ങള്‍ ... മാത്രം... ജര്‍മന്‍ കല്യാണം കാണുവാന്‍ സാധിച്ചു ...still remembering tht cake...rum taste ulla oru cake..സീമെന്‍ ക്ലബ്ബില്‍ വെച്ചു ആയിരുന്നു ....സെക്സ് ഷോപ്സ് കണ്ടിടുണ്ട് അവിടെ ..അവിടെ കൃത്യമം ആയി നിര്‍മിച്ചിരിക്കുന്ന കുറച്ചു കാര്യങ്ങള്‍ ഉണ്ട്... ലെസ്ബനിയന്‍ കാര്‍ക്കും മറ്റും ഉപയോഗിക്കാന്‍ ..ഇതെല്ലം ചില്ല് കൂട്ടില്‍ ആണ് വെച്ചിരികുന്നത് ... .., റെഡ് സ്ട്രീറ്റ് കണ്ടിട്ടില്ല അന്ന് എന്റെ കയ്യില്‍ ഒരു വയസുള്ള മോന്‍ ഉള്ള കാരണം അവര് പറഞ്ഞു കുട്ടികളെ കൊണ്ട് പോകാന്‍ പാടില്ല ......കുട്ടിയെ നിര്‍ത്തി വേണം എങ്കില്‍ പോകാം എന്നു... എന്തോ അത്രയ്ക്ക് ആവശ്യം തോന്നിയില്ല ..ഹേമയുടെ പോസ്റ്റില്‍ നിന്നു വിവരണം കിട്ടിയല്ലോഇപ്പോള്‍ ...എത്ര തണുപ്പത്തും ഷോര്‍ട്ട് ഡ്രസ്സ്‌ ഇട്ടു അവര് വന്നു നില്‍കുന്നത് കാണുമ്പോള്‍ കഷ്ടം തോന്നും ....ഷിപ്പീസ് പോകുന്ന രൂട്ടില്‍ എന്തയാലും അവരെ കാണാന്‍ സാധികാറുണ്ട് ...

Naushu said...

നന്നായിരിക്കുന്നു ഈ വിവരണം...
അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു...

siya said...

അഭിനന്ദനം ഹേമാ ....എനിക്ക് വിശ്രമിക്കാന്‍ സമയവും ആയി ..യാത്ര തുടരട്ടെ .ഞാനും ഇതില്‍ നിന്നും ഒരു വാക്ക് തപ്പി പിടിച്ചു എടുത്തു ..''ഇമ്മിണി ''...വലിയ വിവരണം ആയി അടുത്ത പോസ്റ്റ്‌ വരുന്നതും നോക്കി ഈ സഞ്ചാരിയും കൂടെ ഉണ്ട് ................

പകല്‍കിനാവന്‍ | daYdreaMer said...

:)

ശ്രീനാഥന്‍ said...
This comment has been removed by the author.
ശ്രീനാഥന്‍ said...

നല്ല ചിത്രങ്ങളും ഒതുക്കമുള്ള വിവരണവും!
പിന്നെ, ആ ഭജൻ ഓഡിയോക്ലിപ്പ് താഴെയിറക്കി കേട്ടു, അതിമധുരം,സുന്ദരം!! അത് രേഖയാണല്ലേ?
പക്ഷേ, എല്ലാ പുരുഷന്മാരും ബോറന്മാരല്ല! (വീഡിയോ)

sm sadique said...

യാത്രകൾ വളരെ ഏറെ ഇഷ്ട്ടമായ എനിക്ക് യാത്രാവിവരണവും ചിത്രങ്ങളൂം ഇഷ്ട്ടമായി.
പക്ഷെ, ഹോളണ്ടും ഇംഗ്ലണ്ടും ഒന്നും കാണാൻ കോടതിവിധി കിട്ടിയിട്ടില്ല.
എങ്കിലും , വിദേശമലയാളികളും അക്ഷരസ്നേഹികളുമായ ഇത്തിരി ബ്ലോഗറന്മാരിലൂടെ ഞാനും കാണൂന്നു
വിദേശരാജ്യങ്ങൾ.

ഹേമാംബിക | Hemambika said...

കൃഷ്ണകുമാര്‍ -നന്ദി,ഇനിയും വരിക.
പൌര്‍ണമി- അപ്പൊ കപ്പിത്താന്റെ ഭാര്യ ആണല്ലേ? എല്ലാ ലോക തീരവും കറങ്ങിയിട്ടുണ്ടാകുമല്ലോ.
അതൊക്കെ ഓരോ പോസ്ടാക്കി ഇടൂ. വന്നതിനു നന്ദി, ഇനീം വരൂ. ജര്‍മന്‍ പാചകത്തിനും മിക്കതിനും
റം, വൈന്‍ ഒക്കെ വേണം. എന്തിനു മിട്ടായീല്‍ വരെ കള്ളല്ലേ. :)
(അക്ഷരപ്പിശാശ് ആണെങ്കിലും ലെസ് ബനിയന്‍ എന്ന വാക്ക് എന്നെ ചിരിപ്പിച്ചു)
നൌഷു- നന്ദി ഇനീം വരിക.
സിയാ- എന്താ കാലും നീട്ടി ഇരിപ്പാണോ? വിശ്രമിക്കാന്‍ നേരമായി എന്നൊക്കെ പറയുന്നു.
പിന്നെ അടുത്ത ഇമ്മിണി പോസ്റ്റ്‌ എന്നാണെന്ന് ഒരു പിടീം ഇല്ല.ഇതു തന്നെ എഴുതാന്‍ പെട്ട പാട്.
ഒരു ടൈപ്പിസ്ട്ടിനെ അപ്പോയിന്റ് ചെയ്യണം എന്ന് തോന്നുന്നു :)
പകല്‍-നന്ദി, ഇതൊന്നും മുഴുവന്‍ വിശ്വസിച്ചു പോകരുത്, അവിടെ പോയി തെണ്ടി പോകും ;)

ഹേമാംബിക | Hemambika said...

ശ്രീനാഥന്‍-നന്ദി വന്നതിനു. ആ ഭജന്‍ എനിക്ക് പ്രിയപ്പെട്ടതാണ്. അതുപോലെ ആ സിനിമയും 'വിജേതാ'
അതിന്റെ അര്‍ത്ഥവും ഘംഭീരം. വിഡിയോ- ഞാന്‍ ഉദ്ദേശിച്ചത് എനിക്ക് അതുപോലുള്ള 'വേരുകള്‍' ഇഷ്ടമല്ല എന്നാണ്. അല്ലാതെ എല്ലാ പുരുഷന്മാരും ബോറന്മാര്‍ എന്നല്ല.:) പിന്നെ നല്ലൊരു std കോമഡി ആയി തോന്നി.

sadique - നന്ദി വന്നതിനു. ഇനിയും വരൂ. ഈ ബൂലോകത്ത് ആരെങ്കിലും ഇതൊക്കെ വായിച്ചു സന്തോഷിക്കുന്നുണ്ടെങ്കില്‍ ഞാന്‍ ധന്യയായി.

Vayady said...

യാത്രക്കിടയില്‍ അമ്സ്ടര്‍ഡാം എയര്‍‌പോര്‍ട്ടില്‍ കുറേ തവണ തങ്ങിയിട്ടുണ്ട്. ഇതാ ഇപ്പോള്‍ അമ്സ്ടര്‍ഡാം മനകണ്ണില്‍ കാണിച്ചുതരികയും ചെയ്തു. അന്നെ ഫ്രാങ്കില്‍ന്റെ സിനിമ കണ്ടിട്ടുണ്ട്. യാത്രാവിവരണവും ഫോട്ടോസും എല്ലാം നന്നായി. അടുത്ത ഭാഗം സമയം കളയാതെ വേഗം പോസ്റ്റൂ...

Vayady said...

ആ തലയും കുമ്പിട്ട് നില്‍‌ക്കുന്ന സുന്ദരിക്കൊച്ചിന്റെ (siya) "വൈക്കോല്‍‌പനി"യൊക്കെ മാറിയോ എന്തോ?:)

Ashly said...

താങ്ക്സ് !!! പിന്നെ, "മാലിന്യ വിമുക്തമായ കനാലുകളും" - ആ അക്രമ സീന്‍ കണ്ടപ്പോഴും 'പാവം എന്റെ ഇന്ത്യ' എന്ന് പറയണം. ;) :(

ഒരു സംശയം - "തുളിപ്പ്" എനാണോ പറയേണ്ടത് അതോ "ടുലിപ്" എന്നാണോ ?

പതിവില്ലാതെ ചില പടത്തില്‍ നോയിസ്‌ കൂടിയും മറ്റും ഗുംനെസ് കുറവ്. കാലാവസ്ഥ/ലൈറ്റ് ചതിച്ചോ?

ഏറ്റവും വലിയ അക്രമം, ബിയര്‍ അടിയ്ക്കുന്ന ബ്ലോണ്ട് കുട്ടികളുടെ ഒരു പത്തു നൂറു ഫോടോ കൂടെ ഇടാതിരുന്നതാണ്.

ബാകി വിവരണം ആന്‍ഡ്‌ പൂക്കളുടെ ഫോട്ടോസ്, കാത്തിരിയ്ക്കുന്നു.

ഹംസ said...

ആ ഹാ സഞ്ചാരം തുടരട്ടെ.. ഇതുപോലെ നല്ല ഫോട്ടോകളും വിവരണവുമായി. :)

ഹേമാംബിക | Hemambika said...

വായാടി- നന്ദി തത്തമ്മേ. എയര്‍പോര്‍ട്ടില്‍ എത്തിയെങ്കില്‍ രണ്ടു ദിവസം കറങ്ങീട്ടു പോക്കുടരുന്നോ? ഇങ്ങനെയാണ് സ്റ്റോപ്പ്‌ ഓവറുകളെ ആനന്ദകരമാക്കേണ്ടത് :)
സുന്ദരിക്കുട്ടിക്ക് എന്ത് പറ്റി ? എവിടേലും സ്കൊച്ചടിച്ചു വീണോ ?

ക്യാപ്ടന്‍-
അങ്ങനെ ഞാന്‍ ഇപ്പോഴും ചിന്തിക്കാറുണ്ട്.
ഇടയ്ക്കിടെ ആരോ തലയ്ക്കു കിഴുക്കു തന്നു 'ey u belongs to india ' ഒര്മിപ്പിക്കാറുണ്ട് :)
-tulip എന്നെഴുതിയാല്‍ എങ്ങനെ വായിക്കും ? ടുലിപ് ആകാം ടുളിപ് ആകാം ? പിന്നെ നമുക്ക് അങ്ങനെ ഒരു പുവുണ്ടോ ?
-പോട്ടോ, നല്ലത് ഇടാഞ്ഞിട്ട. നല്ല പടങ്ങള്‍ ഇട്ടാല്‍ മാലോകര്‍ അതല്ലേ നോക്കുക..
-ബ്ലോണ്ട് കുട്ടിയോളുടെ നിക്കും എടുക്കണം എന്നുണ്ടായിരുന്നു. അങ്ങനെ തുടരെ തുടരെ ക്ലിക്കിയാല്‍ എന്റെ ബോണോക്കെ തവിട് പോടിയായാലോ എന്ന് വച്ചാ :)
-കാത്തിരിക്കു കാത്തിരിക്കു ..നിങ്ങളുടെ കാത്തിരിപ്പാണ് എന്റെ ബ്ലോഗു രഹസ്യം :)

ഹംസ- നന്ദി, ഇനിയും വരാം മറ്റു യാത്രകളുമായി.

അനില്‍കുമാര്‍ . സി. പി. said...

ഹേമാംബിക: ദുബായിലെ ഒരു ഡച്ച് കമ്പിനിയില്‍ വര്‍ഷങ്ങളോളം ജോലി ചെയ്തിരുന്ന കാലത്ത് പലപ്പോഴും ഔദ്യോഗിക സന്ദര്‍ശനത്തിന് കിട്ടിയ അവസരങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാതെ പോയത് എന്നും ഒരു വേദനയായിരുന്നു. പ്രിയപ്പെട്ട ഒരു ഡച്ച് സ്നേഹിതയിലൂടെ ആ നാടിനെക്കുറിച്ച് വളരെയേറെ കേട്ടിട്ടുണ്ട്. ഇപ്പോള്‍ താങ്കളുടെ ഈ മനോഹരമായ യാത്രാവിവരണം കേട്ടപ്പോള്‍ ആ ഓര്‍മ്മകള്‍ വീണ്ടും മനസ്സിലെത്തി.

മനോഹരമായ ചിത്രങ്ങളോടൊപ്പമുള്ള തുടര്‍ഭാഗങ്ങള്‍ക്ക് കാത്തിരിക്കുന്നു.

Jishad Cronic said...

യാത്രാവിവരണവും ഫോട്ടോസും എല്ലാം നന്നായി.

ചിത്ര said...

..i also had the opportunity to visit amsterdam once..Anne Frank's house was my major temptation..her diary had influenced me that much..went there alone..it was a good experience..being there..thinking about the historical significance of the place..
keep writing..best wishes..

Ashly said...

പിന്നെ...എന്റെ വീട്ടില്‍ മൊത്തം ഈ tulip പൂക്കള്‍ അല്ലെ !! ;) ;) ;)

ഞാന്‍ ഉദേശിച്ചത്, ഈ പൂകളുടെ നാട്ടില്‍, ഇതിന്റെ ഉച്ചാരണം എങ്ങനെയാണ് ? സായിപ്പ് "തുളിപ്പ് " എന്നാണോ പറയുന്നത് ?

Dr. Indhumenon said...

http://entemalayalam1.blogspot.com/
അമ്മ മലയാളത്തിന്റെ ലിങ്ക്

ഹേമാംബിക | Hemambika said...

അനില്‍കുമാര്‍ -നന്ദി. ഇനി അങ്ങനെ ഒരു അവസരം കിട്ടിയാല്‍ പാഴാക്കരുത്. രണ്ടു ദിവസം ശമ്പളമില്ലാ അവധി എടുത്താലും ശരി :)
ജിഷാദ് -ഡാങ്ക്സ്
രാമൊഴി-നന്ദി. എനിക്കത് മിസ്സ്‌ ആയി. ആ സങ്കടം ഇപ്പോളും ഉണ്ട്. ഇടക്കിത് വഴിയൊക്കെ വരൂ കേട്ടോ .

ഹേമാംബിക | Hemambika said...

ക്യാപ്ടന്‍ -സത്യം പറഞ്ഞാല്‍ എനിക്കറിയില്ല. അവര്‍ പറയുമ്പോ അത്ര ശ്രദ്ധിച്ചില്ല. ഇന്‍റര്‍നെറ്റില്‍ തപ്പിയപ്പോള്‍ റ്റുലിപ്പ് എന്നാണ് കേട്ടത്. നമ്മുടെ നാട്ടിലും വേണം റ്റുലിപ്പ്. ഇനി നാട്ടില്‍ പോകുമ്പോള്‍ ഇവിടുത്തെ ചില ചെടികളുടെ കിഴങ്ങ് (ടുളിപ്പും) കൊണ്ടുപോകുന്നുണ്ട്‌ . ക്യാപ്ടന് വേണമെങ്കില്‍ നേരത്തെ പറയണം.

ഡോക്ടര്‍ സുന്ദരി, നന്ദി ലിങ്കിനു. (ഫോട്ടോ കണ്ടപ്പോ സുന്ദരിന്നു എങ്ങനാ വിളിക്കാതിരിക്കുക ..ക്ഷമി )

ഉപാസന || Upasana said...

പണ്ടൊരിക്കല്‍ അപര്‍ണ എഴുതിയ ആസ്റ്റര്‍ഡാം ഓര്‍മക്കുറിപ്പുകള്‍ ഓര്‍മിപ്പിച്ചു ഹേമ. ചുവന്ന തെരുവിനെപ്പറ്റിയൊക്കെ അദ്ദേഹവും എഴുതിയിരുന്നു. സിറ്റി ഓഫ് സൈക്കിള്‍സ് അല്ലേ ??

ഫോട്ടോകള്‍ക്കു നന്ദി. നന്നായി എഴുതി.
:-)
ഉപാസന

ബിന്ദു കെ പി said...

യാത്രാക്കുറിപ്പ് നന്നായി. ട്യൂലിപ്പ് പൂക്കൾ കാണാൻ അടുത്ത ഭാഗം വരെ കാത്തിരിക്കണമല്ലേ..?

ഹേമാംബിക | Hemambika said...

സുനില്‍ -ശരിയാണ് . സൈക്കിള്‍ മുട്ടി നടക്കാന്‍ വയ്യ.
ബിന്ദു -നിങ്ങളുടെ കാത്തിരിപ്പാണ് എന്റെ ആശ്വാസം ..നന്ദി ,.

എന്‍.ബി.സുരേഷ് said...

എല്ലാം അടുത്തതിലേക്ക് മാറ്റിവയ്ക്കാതെ ആ ടുളിപ്സ് പൂന്തോട്ടത്തിന്റെ ഒരു പോട്ടം ഇടാമായിരുന്നു.
സിൽ‌വിയ പ്ലാത്തിന്റെ ഒരു കവിതയുണ്ട്, ടുളിപ്സ് എന്ന പേരിൽ.

അല്ല നമ്മുടെ അന്യൻ സിനിമയിലെ ഒരു പാട്ട് ഈ ടുളിപ്സ് തോട്ടത്തിലല്ലേ ചിത്രീകരിച്ചത്?

തിരക്കില്ലാത്ത കനാലിന്റെ ഭംഗിയുള്ള ഒരു ചിത്രവ്വും കൊടുക്കാമായിരുന്നു.

ആൻ ഫ്രാങ്കിനെ എങ്ങനെ ആളുകൾ ആരാധിക്കുന്നു എന്നും ഒന്നു എഴുതാമായിരുന്നു.

നമ്മുടെ ജനങ്ങൾ പാശ്ചാത്യരെ കണ്ടുപഠിക്കണം. എത്ര ഭംഗിയായി അവർ അവരുടെ നദികളും അരുവികളും കനാലുകളും പോറ്റുന്നു.!

നല്ല ചിത്രങ്ങൾ
നല്ല എഴുത്തും.

Muralee Mukundan , ബിലാത്തിപട്ടണം said...

‘ഇന്ന് ആകെക്കൂടി ഗതി കെട്ട ദിവസം തന്നെ.ആ ഗതികേടിന്റെ അന്ത്യം രാത്രി ഒരു മണിക്കേ തീര്ന്നുള്ളൂ, അക്കഥ പിന്നെ പറയാം..‘

യാ‍ത്രാവിവരണത്തിലും സസ്പെൻസോ ...!

സഞ്ചാരികളുടെ എണ്ണം ദിനം പ്രതി കൂടി കൂടി വരികയാണല്ലൊ...
കാണാത്ത കാഴ്ച്ചകൾ ഏറെ ,നല്ല പടങ്ങളിലൂടെയും,ഒപ്പം അതിലും നല്ല വിവരണങ്ങളിലൂടേയും കാണീച്ച് തന്നതിന് നന്ദി കേട്ടൊ ഹേമേ...

siya said...

ഞാന്‍ ഒന്ന് വെറുതെ ഇത് വഴി വന്നതും ആണ് ..........

Anil cheleri kumaran said...

എനിക്ക് അസൂയയാ..

Ranjith chemmad / ചെമ്മാടൻ said...

യാത്രാവിവരണം വായിക്കാന്‍ യാത്രചെയ്യുന്നപോലെതന്നെ
ഇഷ്ട്ടപ്പെടുന്നു, ഒരു നല്ല യാത്ര നല്‍കിയതിന്‌ നന്ദി..

Sapna Anu B.George said...

Great to meet you greet you and read you in blog world Hema

siya said...

എവിടെ പോയി ഹേമാ ?തിരക്ക് ആവും അല്ലേ ?അതോ അടുത്തത് എഴുതുന്ന തിരക്ക് ആണോ?

ഹേമാംബിക | Hemambika said...

സുരേഷ്-നന്ദി ആദ്യയിട്ടാകും ഈ വഴി. ഇനിയും വരിക.
ബിലാത്തി- മടി പിടിച്ചു ഇരിക്കാണ്. എഴുതാന്‍ ഒരാളെ കൂലിക്കെടുക്കണം ഹെഹെ.. ബ്ലോഗു തുടങ്ങേം ചെയ്തു....:)
കുമാരേട്ടാ :)- എനിക്കും തിരിച്ചു നല്ല അസൂയ ഉണ്ട്,,
രഞ്ജിത്ത്- നന്ദി
സപ്ന - നന്ദി, നമ്മള്‍ ഇനിയും കണ്ടു കൊണ്ടേയിരിക്കും..
സിയാ-ഞാന്‍ ഇവിടെ തന്നെ ഉണ്ട് . അടുത്തത് എഴുതുന്ന തിരക്ക് ഒന്നുമല്ല. ചിലപ്പോ ഞാന്‍ വെര്‍ച്വല്‍ വേള്‍ഡ് വിട്ടു റിയല്‍ വേള്‍ഡ് ലേക്ക് പോകും അതാ .. :)
വരുന്നുണ്ട് , ഒരു ചാറ്റല്‍ മഴ പോലെ...

ആളവന്‍താന്‍ said...

നല്ല ഒരു പോസ്റ്റ്‌. അമ്സ്റ്റര്‍ഡാം കാരനായ, എന്‍റെ മാനേജര്‍ വഴി കേട്ടിട്ടുണ്ട് കുറച്ചൊക്കെ. ഇപ്പൊ ശരിക്കും അവിടെ പോയ പോലെ. നല്ല വിവരണം.ആശംസകള്‍.

സമയം പോലെ ഇറങ്ങൂ. ഇങ്ങോട്ടും.

ഹേമാംബിക | Hemambika said...

ആളവന്‍താന്‍ പോലും എത്തിയല്ലോ , ആലീസിന്റെ ലോകത്തില്‍. നന്ദി. ഞാന്‍ സ്വര്‍ഗത്തിലേക്ക് ഉടന്‍ വരുന്നുണ്ട് :)

Sreekumar B said...

കൊള്ളാം കേട്ടോ

jyo.mds said...

ആംസ്റ്റെര്‍ഡാം കണ്ട പോലെയായി-കഴിഞ്ഞാഴ്ച ടൊറോന്റോയില്‍ നിന്നും മടങ്ങുന്ന വഴിയില്‍ അവിടെ മൂന്നു മണിക്കൂര്‍ സ്റ്റോപ്പ് ഉണ്ടായിരുന്നു.ഒന്നിറങ്ങി കാണാന്‍ കഴിഞ്ഞില്ലല്ലോന്ന സങ്കടം മാറി.

നല്ല വിവരണവും ചിത്രങ്ങളും.

ഹേമാംബിക | Hemambika said...

ശ്രീ- നന്ദി
ജ്യോ -അത് കഷ്ടായി. കുടുംബക്കാര്‍ കൂടുതല്‍ ഇല്ലെങ്കില്‍ ഇങ്ങനെയുള്ള സന്ദര്‍ഭം പാഴാക്കരുത്. ബാക്കി ഉടന്‍ വരുന്നുണ്ട്..

വിരോധാഭാസന്‍ said...

യാത്രാവിവരണം നന്നായി.

ഹേമാംബിക | Hemambika said...

thanks lakshmi!

ജെ പി വെട്ടിയാട്ടില്‍ said...

വളരെ നല്ല ബ്ലോഗ്.
നല്ല വായനാസുഖം.

ഈ പടത്തിന്റെ അടിയില്‍ എങ്ങിനെയാ ഇത്ര കൃത്യമായി എഴുതുന്നത്..?
പറഞ്ഞ് തരാമോ ?
ഞാന്‍ ഇങ്ങനെ പലതും പലരോടും ചോദിക്കാറുണ്ട്. ചിലര്‍ പറഞ്ഞ് തരും, ചിലര്‍ കേട്ട ഭാവം നടിക്കാറില്ല.

ഹേമാംബിക | Hemambika said...

മി. ജെ പി- നന്ദി വന്നതിനു. സാധാരണ എഴുത്തും പോലെ തന്നെ എഴുതുക. എന്നിട്ട് html ഇല്‍ പോയോ ലൈന്‍ alignment ചെയ്തോ നേരെയക്കവുന്നതെ ഉള്ളൂ. ഞാന്‍ അങ്ങനെ കണ്ട ഭാവം നടിക്കാതിരിക്കില്ല, കാരണം എന്റെ കണ്ണുകള്‍ക്ക് നല്ല കാഴച്ചയാണ് ;-)
ഇനിയും വരൂ..

Pranavam Ravikumar said...

Well Explained!!!!

Sureshkumar Punjhayil said...

Sughamulla Yathra...!!!

Manoharam, Ashamsakal...!!!

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

wll

കാട്ടുപൂച്ച said...

കുറെ നാളായി വിചാരിക്കുന്നു അമ്സ്റെര്ടമില്‍ പൊയ് ഒന്ന് കുളിക്കണമെന്നു. ഇപ്പോഴല്ലേ മനസിലായത് അത് ഡാം അല്ല കനാലുകള്‍ ആണെന്ന് . :)
നല്ല വിവരണം .

binesh said...

oru nalla yatrayude anubavam nalki...

binesh said...

avicharithamayi vannu keriyathanelum aamsterdam kanan pattiyallo..

binesh said...
This comment has been removed by the author.
siya said...

ഹേമക്ക് എന്‍റെ ഓണാശംസകള്‍ ''പറയാന്‍ വന്നത് ആണ് .

വാണി said...

വായനക്കാരെയും ഈ യാത്രയില്‍ കൂടെ കൂട്ടുന്നു...
നന്നായിരിക്കുന്നു.

ജോയ്‌ പാലക്കല്‍ - Joy Palakkal said...

ഹൃദയംനിറഞ്ഞ ആശംസകള്‍!!
സഞ്ചാരം തുടരട്ടെ....

Related Posts with Thumbnails