25 November 2012
Bad Neuenahr Ahrweiler
Posted by
Hemambika
at
25.11.12
2
comments
Labels: published article, യാത്ര, യാത്രാവിവരണം, യുറോപ്പ്, സഞ്ചാരം
30 June 2010
ആമ്സ്ടര്‍ഡാം - ഭാഗം1
കുറച്ചു നാളായിട്ടുള്ള ആഗ്രഹമായിരുന്നു ഹോളണ്ടിലെ (നെതര്‍ലാന്ഡ് ) അമ്സ്ടര്‍ഡാമില്‍ പോകണമെന്ന്. പ്രത്യേകിച്ച് അവിടുത്തെ തുളിപ്പ് ഗാര്‍ഡന്‍ കാണണം എന്ന്. ജര്‍മനിയുടെ പടിഞ്ഞാറു ഭാഗത്ത് ഒട്ടി നില്‍ക്കുന്ന കൊച്ചു രാജ്യമാണിത്.
അങ്ങിനെ ആ സുദിനം വന്നു ചേര്‍ന്നു. ഒരു വ്യാഴാഴ്ചയാണ് തീരുനമാനിച്ചത്. ട്രെയിനില്‍ പോകാം, അതാകുമ്പോള്‍ ഇവിടുന്നു മൂന്നു മൂന്നര മണിക്കൂറെ ഉള്ളൂ. സാധാരണ വീകെണ്ട് ട്രിപ്പുകള്‍ പോകുമ്പോള്‍ വെള്ളിയാഴ്ചയെ കുറ്റീം പറിച്ചോണ്ട് പോകും, കാരണം രണ്ടു മുഴുനീള പകലുകള്‍ കിട്ടുമല്ലോ. ഒട്ടും സമയം നഷ്ടമാകില്ല. ഇക്കുറി ശനിയാഴ്ച രാവിലെ പോകാമെന്ന് വച്ചു. ശനിയാഴ്ച രാവിലെ ഏതാണ്ട് ആറു മണിക്ക് ഇവിടുന്നു ICE ട്രെയിന്‍ ഉണ്ട്. അതിനു പോയാല്‍ പത്തു മണിക്ക് മുന്‍പ് അമ്സ്ടര്‍ഡാമില്‍ ഏത്തും. വെള്ളിയാഴ്ചരാത്രി ഹോട്ടല്‍ കാശു ലാഭം.:) എല്ലാം കണക്കു കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തു. സീറ്റും റിസേര്‍വ് ചെയ്തു. അങ്ങനെ ശനിയാഴ്ച രാവിലെ തന്നെ ട്രെയിനില്‍ കേറി പറ്റി. റിസേര്‍വ് ചെയ്ത സീറ്റില്‍ തന്നെ രണ്ടാമുറക്കത്തിനു ഇരുന്നു.
നേരത്തെ പറഞ്ഞിരുന്ന കാലാവസ്ഥ പ്രവചനത്തിന് വിപരീതമായി അകെ മൂടല്‍ മഞ്ഞും മഴയും. അതു കൊണ്ട് ട്രെയിന്‍ യാത്ര അത്ര കണ്ടു സുഖകരമായില്ല. ഹോളണ്ടിന്റെ ഗ്രാമക്കാഴ്ചകള്‍ എല്ലാം മൂടല്‍ മഞ്ഞില്‍ മാഞ്ഞു പോയി. പെട്ടെന്ന് എന്റെ ട്രെയിനിനെ ഭും.. എന്ന ശബ്ദം കൊണ്ട് പേടിപ്പിച്ചു മറ്റൊരു ട്രെയിന്‍ കടന്നു പോയി. ഈശ്വര, ഇതു തന്നെ 200 ലധികം സ്പീടിലാണ് പോകുന്നത്, അപ്പൊ ആ പോയ പണ്ടാരത്തിന്റെ സ്പീഡ് എന്താവും.......പാവം എന്റെ ഇന്ത്യ. ഇങ്ങനെയുള്ള ഓരോ 'അക്രമവും' കാണുമ്പോള്‍ ഞാന്‍ അറിയാതെ പറയുന്നതാണ് 'പാവം എന്റെ ഇന്ത്യ'.
പറഞ്ഞ സമയത്ത് തന്നെ ട്രെയിന്‍ ആമ്സ്ടര്ടാമില്‍ എത്തി. റെയില്‍വേ സ്റെഷന്റെ അകത്തു തന്നെ ടൂറിസ്റ്റ് ഇന്‍ഫോര്‍മേഷന്‍ കിട്ടുന്ന ഓഫീസ് ഉണ്ടായിരുന്നു. അവിടുന്ന് മാപ്പും മറ്റു വിവരങ്ങളും വാങ്ങി. ട്രെയിനിലും ബസ്സിലും ഫ്രീയായി പോകാവുന്ന ഒരു അമ്സ്ടര്ടാം കാര്‍ഡും എടുത്തു. ഈ കാര്‍ഡ് കാണിച്ചാല്‍ ചില മ്യുസിയത്തിലും മറ്റും ഇളവു കിട്ടുകേം ചെയ്യും, കൂടാതെ കനാലിലൂടെ ഒരു ബോട്ട് യാത്ര സൌജന്യം.
നഗരത്തിന്റെ ഒരു ഏകദേശ രൂപം കിട്ടാന്‍ കുറച്ചു നേരം വെറുതെ നടക്കാമെന്ന് വച്ചു. മറ്റു യൂറോപ്പ്യന്‍ നഗരങ്ങളില്‍ നിന്നും എന്നെ ഏറ്റവും ആകര്‍ഷിച്ചത് ഇവിടുത്തെ കനാല്‍ സിസ്റ്റം ആണ്. ഒരു ഏകദേശ രൂപം കിട്ടാന്‍ നഗരത്തിന്റെ മാപ്പ് താഴെ ചേര്‍ക്കുന്നു.
അങ്ങനെ നടന്നു നടന്നു എത്തിയത് I amsterdaam എന്നെഴുതി വച്ച ഒരു ഒരു പഴയ കെട്ടിടത്തിനു മുന്നിലായിരുന്നു.
I amsterdaam എന്നത് അമ്സ്ടര്ടാം ടൂറിസ്റ്റ് കാര്‍ഡിന്റെ പരസ്യം ആണെന്ന് തോന്നുന്നു. പിന്നെ മറ്റു ചിലയിടത്തും അതു കണ്ടു. മറ്റു സഞ്ചാരികളെപ്പോലെ അവിടെ നിന്നും കുറച്ചു ഫോട്ടോകള്‍ എടുത്തു. ഒരു പഴയ കെട്ടിടം കാപ്പിക്കട ആക്കിയതാണെന്ന് തോന്നുന്നു.
റെഡ് സ്ട്രീറ്റും കഴിഞ്ഞു ഇടുങ്ങിയ തെരുവുകളിലൂടെ പിന്നെയും കുറെ നടന്നു. കെട്ടിടങ്ങള്‍ തിങ്ങി നില്‍ക്കുന്നു. ഒരു സ്ഥലത്ത് എത്തിയപ്പോള്‍ കുറെയാളുകള്‍ കൂട്ടം കൂട്ടമായി നടന്നു പോകുന്നത് കണ്ടു, സഞ്ചാരികളാണ്. ഏതായാലും അവരുടെ പുറകെ നടന്നാല്‍ എന്തെങ്കിലും തടയാതിരിക്കില്ല. എത്തിപ്പെട്ടത് dam square എന്ന പബ്ലിക് സ്ഥലത്താണ്. അവിടെയാണ് റോയല്‍ പാലസും കുടാതെ ഒരു നാഷണല്‍ മോനുമെന്റും ഉള്ളത്. ഏതാണ്ട് 800 വര്‍ഷങ്ങളുടെ ചരിത്രം പറയാനുണ്ട് ഈ സ്ഥലത്തിന്. ഇവിടെയുള്ള വെള്ള നിറത്തിലുള്ള കരിങ്കല്‍ സ്തൂപം രണ്ടാം ലോക മഹായുദ്ധകാലത്തെ ബലിയാടുകളുടെ ഓര്‍മ്മയ്കായി 1956 -ല്‍ (ഡച്ചു ആര്‍ക്കിടെക്റ്റ് ആയ JJP Oud ) പണിതതാണ്. 1945 ല്‍ ജര്‍മന്‍കാര്‍ ഇവിടെ വച്ചു കുറെ ഡച്ചുകാരുടെ നേരെ നിറയൊഴിച്ചിട്ടുണ്ട്. ഏതാണ്ട് നമ്മുടെ ജാലിയന്‍ വാലാബാഗ് സംഭവം പോലെ ഒന്ന്. ഏതായാലും എന്റെ യാത്രാ ദിവസം, കൊട്ടാരത്തിന്റെ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ആ ഭാഗത്തേക്ക് പോകേണ്ടി വന്നില്ല :)
ഇന്ന് ആകെക്കൂടി ഗതി കെട്ട ദിവസം തന്നെ.ആ ഗതികേടിന്റെ അന്ത്യം രാത്രി ഒരു മണിക്കേ തീര്ന്നുള്ളൂ, അക്കഥ പിന്നെ പറയാം...
അടുത്ത ട്രാം സ്റ്റേഷനില്‍ നിന്നു ട്രാം പിടിച്ചു ബോട്ട് യാത്രക്കുള്ള സ്ഥലത്ത് എത്തി. ഏതായാലും ബോട്ട് യാത്രക്കുള്ള ഫ്രീ ടിക്കറ്റ് ഉണ്ട്, അതു കഴിക്ക തന്നെ. വെറുതെ നടന്നു കാല് കഴക്കേം വേണ്ട.ഒരു വിധം എല്ലാ കാഴ്ചകളും കാണാം. ബോട്ടില്‍ കേറാനും നല്ല ക്യു ഉണ്ട്. പല ബോട്ട് സര്‍വീസുകള്‍ ഉണ്ട്, നഗരത്തിലെ മിക്കവാറും സ്ഥലം കാണാന്‍ പറ്റുന്ന ഒരു ബോട്ടില്‍ തന്നെ കേറി പറ്റി. ഏതാണ്ട് ഒന്നര മണിക്കൂര്‍ ബോട്ട് യാത്ര. പ്രധാന സ്ഥലങ്ങളെക്കുറിച്ച് റെക്കോര്‍ഡ് ചെയ്ത വിവരണവും ഉണ്ടായിരുന്നു. അങ്ങനെ കനാലുകളില്‍ നിന്നു കനലുകളിലേക്ക്, ഓരോ പാലങ്ങളും കടന്നു കടന്നു ഒരു യാത്ര. ചെറിയ കനാലിലൂടെ അതി വിദഗ്ധമായി എങ്ങും തട്ടാതെ മുട്ടാതെ ഡ്രൈവര്‍ ഓടിച്ചു. ആ ബോട്ട് യാത്ര ശരിക്കും ആസ്വദിച്ചു. മൂടിക്കെട്ടിയ ആകാശമൊക്കെ പോയി നല്ല വെയിലും. കനാല്‍ തീരത്ത് ബിയര്‍ അടിക്കുന്നവര്‍ റ്റാറ്റയൊക്കെ തന്നു :). തിരിച്ചും.
കുറച്ചു പടങ്ങള്‍ ഇതാ.
ഇനിയും എഴുതിയാല്‍ കുറച്ചു കൂടിപ്പോകും. വായിക്കുന്ന നിങ്ങള്‍ക്കും ബോറടിക്കും. അതു കൊണ്ട് ബാക്കി അടുത്ത ഭാഗത്തില്‍. ഇനിയും ഒരുപാടുണ്ട്-ഹോട്ടല്‍ തേടിയലഞ്ഞ കഥ (ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷാപ്പില്‍ പോയില്ലട്ടോ (പ്ലീസ് ചിരിക്കൂ :)), വിന്ഡ് മില്ലുകള്‍ പിന്നെ തുളിപ്പ് ഗാര്‍ഡന്‍. പൂക്കളുടെ ഫോട്ടോസ് ...അപ്പൊ ഇനി അധികം വൈകാതെ കാണാം. (ഈശ്വര ദൈവമേ ..എന്നാണാവോ)
Posted by
ഹേമാംബിക | Hemambika
at
30.6.10
53
comments
Labels: ആമ്സ്ടര്‍ഡാം, യാത്രാവിവരണം, യുറോപ്പ്, സഞ്ചാരം
14 April 2010
ആമ്സ്ടര്‍ഡാമിലെ വേശ്യകള്‍
എന്നാപ്പിന്നെ തുടങ്ങാം? ങേ , എന്ത് തുടങ്ങാന്‍ എന്ന് അല്ലെ . കേള്‍ക്കു .
അവിടേം പോകും ഇവിടേം പോകും... എന്നിട്ട് , 'എന്ത് ഹെമാംബികെ എന്തെങ്കിലുമൊക്കെ കുത്തി കുറിച്ചൂടെ' എന്ന് ഞാന്‍ തന്നെ എന്നോട് ചോദിക്കാന്‍ തുടങ്ങീട്ടു കാലം കുറെയായി. തുടങ്ങാന്‍ പോകുകാ. ആദ്യമായ് പറയാന്‍ പോകുന്നത് വേശ്യകളെ ക്കുറിച്ചാണ് . ശുഭകാര്യത്തിനു പോകുമ്പോള്‍ വേശ്യകളെ കണി കാണുന്നത് നല്ലതാന്നു കേട്ടിട്ടുണ്ട് ( ചില സിനിമേല്‍ , അല്ലാതെവിടെയാ ?) എന്നാപ്പിന്നെ വിചാരിച്ചു അതന്നെ പറയാം എന്ന്. ശുഭമായാലും ശരി ആശുഭമായാലും ശരി. ഞാന്‍ നിങ്ങളുടെ ക്ഷമ പരിശോധിക്കുന്നില്ല.
കനാലുകളാല്‍ ചുറ്റപ്പെട്ട ഒരു നഗരമാണ് ആമ്സ്ടര്ടാം .നെതര്‍ ലാണ്ടിന്റെ തലസ്ഥാനം .കഴിഞ്ഞ ആഴ്ച അവിടെ വരെ ഒന്ന് പോയി.
പോകുന്നതിനു മുന്‍പ് ഏകദേശ രൂപം ഉണ്ടായിരുന്നെങ്കിലും , നഗര ചുറ്റലിനിടക്ക് ഇടുങ്ങിയ ഒരു തെരുവില്‍ , ചുവന്ന തിരശ്ശീല മാറ്റി ജനാലയില്‍ പ്രത്യക്ഷപ്പെടുന്ന നാമ മാത്രം വസ്ത്രം ധരിച്ച സുന്ദരികളെ കണ്ടപ്പോള്‍ ഒന്ന് ഞെട്ടി. കാലുവലിച്ചു നീട്ടി വീണ്ടും നടന്നു , അതാ വീണ്ടും അടുത്ത ജനാലയില്‍ മറ്റൊരുത്തി. അവള്‍ കൈ ആഗ്യം കാട്ടി വിളിക്കാനും തുടങ്ങി. കൂടെയുള്ള സഹസഞ്ചാരി ഇതൊക്കെ കണ്ടു രസിച്ചങ്ങനെ നടക്കുന്നു. കൂടെയൊരു കമന്റും 'കാമറ എടുത്തു ബാഗിലിട്ടോ, അല്ലെങ്കില്‍ ആരെങ്കിലും വന്നു അടിച്ചു പൊട്ടിക്കും '.
ശരിയാണ് ഇതു red light district നു അടുത്തുള്ള സ്ട്രീറ്റ് ആണ് .ഇവിടെ പടമെടുക്കുന്നത് നിയപ്രകാരം നിരോധിച്ചതായി ബോര്‍ഡ് ഉണ്ട്. അങ്ങനെ പടമെടുക്കുന്നവ്രെ പിടിക്കാന്‍ പോലീസുകള്‍ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട് . ഈ സ്ഥലം നിയമ പ്രകാരമുള്ള വേശ്യാ വൃത്തിക്കുള്ള സ്ഥലമാണ് . പേര് പോലെ തന്നെ ഇവിടുത്തെ വീടുകള്‍ അല്ലെങ്കില്‍ റൂമുകളില്‍ ചുവന്ന്‍ ലൈറ്റ് കത്തി നിക്കുന്നുണ്ടായിരിക്കും. ലൈംഗിക തൊഴിലാളികള്‍ നിങ്ങി പാര്‍ക്കുന്ന ഒരിടം.
എന്ന് വച്ച് നമ്മുടെ നാട്ടിലെ ചുവന്ന തെരുവ് പോലെയാണെന്ന് വിചാരിച്ചു കളയരുത്. (അവിടെ ഞാന്‍ പോയിട്ടില്ല, അതു കൊണ്ട് കൃത്യമായി അറിയില്ല. എങ്കിലും പറയാം, എന്റെ ചങ്ങാതിയുടെ ചേട്ടന്‍ കുറച്ചു കാലം നിര്‍ബന്ധിത ഡോക്ടര്‍ പ്രാക്ടീസ് ചെയ്തിരുന്നു അതിനടുത്ത് . രാവിലെകളില്‍ ഈ ചുവന്ന തെരുവ് കടന്നു വേണം ജോലിസ്ഥലത്ത് പോകാന്‍. അങ്ങനെയുള്ള യാത്രകളില്‍ പത്തു വയസ്സുള്ള പെണ്‍കുട്ടികള്‍ വരെ 'വരൂ സാബ് , അഞ്ചു രൂപ മതി സാബ് ....' എന്ന് പറഞ്ഞു കൈകളില്‍ പിടിച്ചു വലിക്കുമായിരുന്നു ....)
പിന്നെയെങ്ങനെയാണ് എന്നല്ലേ . ഇവിടുത്തെ ലൈംഗിക തൊഴിലാളികള്‍ക്ക് ഇന്ഷുറന്സ്,ജോബ് സെക്യുരിറ്റി എല്ലാം ഉണ്ട് . അവരും മറ്റുള്ളവരെ പോലെ ടാക്സും കൊടുക്കുന്നു. ടാക്സ് - പിന്നെ ഒരു രാജ്യത്തിന് വേറെ എന്ത് വേണം. വൈകുന്നേരങ്ങളില്‍ ഈ തെരുവുകള്‍ സഞ്ചാരികളും അല്ലാത്തവരും കൊണ്ട് നിറയുമത്രേ .
നിങ്ങള്‍ക്കിപ്പോ അമ്സ്ടര്‍ഡാമിലെ ഈ സുന്ദരികളെ കാണണം എന്നുണ്ടാകും. എന്റടുത്തു പടമില്ല. ഗൂഗിളിന്റെ ചിത്രപ്പെട്ടികളില്‍ നോക്കൂ ചിലപ്പോ കണ്ടേക്കാം. ഒരു ജര്‍മന്‍ സുഹൃത്ത് പറഞ്ഞത് ചില ആണുങ്ങള്‍ പെണ്‍ വേഷം കെട്ടി ജനലക്കടുത്തു നിക്കാറുണ്ട് എന്നാണ് :)
കാര്യമതല്ല, ഇവിടത്തുകാര്‍ ഇതിനെ വളരെ പെരുമയോടെയാണ് വിനോദ സഞ്ചാര വെബ് സൈറ്റിലോക്കെ കാണിച്ചിരിക്കുന്നത് . ഇക്കൂട്ടര്‍ ചില വേര്‍തിരിവുകളൊക്കെ അനുഭവിക്കുന്നുണ്ടെങ്കില്‍ പോലും .നഗരം പറയുന്നത് തീര്‍ത്തും മനുഷ്യര്‍ക്ക് വേണ്ടിയുള്ളത് , പിന്നെയെന്തിനാണ് ഇവരെയൊക്കെ ക്രിമിനലുകളായി മുദ്ര കുത്തുന്നത് എന്നാണ് .
ഈ പ്രദേശത്ത് ധാരാളം സെക്സ് കടകള്‍ , അതിനോടനുബന്ധിച്ച തിയേറ്ററുകള്‍ എന്നിവ സജീവമാണ് . എടുത്തു പറയേണ്ടത് സെക്സ് മ്യൂസിയമാണ്. ഇതു പുറത്തു നിന്നു കാണാനേ ഞങ്ങള്‍ക്ക് സാധിച്ചുള്ളൂ ,സമയപരിധി മൂലം. നിങ്ങള്ക്ക് വേണ്ടി പുറത്തു നിന്നു എടുത്ത പടം ഇവിടെ ഇടുന്നു.
അവിടുത്തെ എല്ലാ തൊഴിലാളികള്‍ക്കും നന്മ നേര്‍ന്നു കൊണ്ട് ഇവിടെ നിര്ത്തുന്നു. ഇനിയും ഒരുപാടു പറയാനുണ്ട് , ഞാന്‍ ശ്രമിക്കട്ടെ .
Posted by
ഹേമാംബിക | Hemambika
at
14.4.10
28
comments
Labels: ആമ്സ്ടര്‍ഡാം, യാത്ര, യാത്രാവിവരണം, സഞ്ചാരം

















