ഓഫ് ദി പീപ്പിള്‍, ബൈ ദി പീപ്പിള്‍, ഫോര്‍ ദി പീപ്പിള്‍ .... എന്ന് വച്ചാല്‍ എന്താ ?
യാത്ര ചെയ്യാത്ത ആളുകളില്ല . യാത്ര ചെയ്യാനാഗ്രഹിക്കാത്തവരുമില്ല. രാത്ര ചെയ്യണമെങ്കിലോ നല്ല ഗതാഗത സൗകര്യം വേണം. ഇപ്പൊ പറയാന്‍ പോകുന്നത് യുറോപ്യന്‍ ഗതാഗത സൌകര്യത്തെക്കുറിച്ചാണ്.
കഴിഞ്ഞ മാസം അമ്സ്ടര്ടാമിലേക്ക് ഒരു യാത്ര പോയി. ട്രെയിനില്‍ പോകാം, അതാകുമ്പോള്‍ ഇവിടുന്നു മൂന്നു മൂന്നര മണിക്കൂറെ ഉള്ളൂ. ശനിയാഴ്ച രാവിലെ ഏതാണ്ട് ആറു മണിക്ക് ഇവിടുന്നു ICE ട്രെയിന്‍ ഉണ്ട്. അതിനു പോയാല്‍ പത്തു മണിക്ക് മുന്‍പ് അമ്സ്ടര്ടാമില്‍ ഏത്തും. എല്ലാം കണക്കു കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തു. സീറ്റും റിസേര്‍വ് ചെയ്തു. അങ്ങനെ ശനിയാഴ്ച രാവിലെ തന്നെ ട്രെയിനില്‍ കേറി പറ്റി. റിസേര്‍വ് ചെയ്ത സീറ്റില്‍ തന്നെ രണ്ടാം ഉറക്കത്തിനായി ഇരുന്നു.
-ഇതെന്താ ആളുകള്‍ തീരെ കുറവ് , ശനിയാഴ്ച ആയിട്ടും. ആര്‍ക്കും അമ്സ്ടര്ടാമില്‍ പോകേണ്ടേ?
-ഉണ്ടാകും അടുത്ത സ്റ്റേഷന്‍ ആഹെന്‍ (achen ) അല്ലെ, അവിടുന്ന് എന്തായാലും കുറെ ആളുകള്‍ കാണും, സഹ സഞ്ചാരി പറഞ്ഞു.
എന്നാലെങ്കിലും നാലാള് ഉണ്ടാകുമല്ലോ എന്ന് വിചാരിച്ചു ഞാന്‍ കണ്ണടച്ചു. ഉണര്‍ന്നപ്പോള്‍ കണ്ടത് ഏകദേശം 200 കിലോമീറ്റര്‍ സ്പീഡില്‍ കുതിച്ചു പായുന്ന തീവണ്ടീം ബോഗിയുടെ ഒരു മൂലയ്ക്ക് രണ്ടേ രണ്ടു സഞ്ചാരികളും, അതു ഞങ്ങളായിരുന്നു. പ്രതീക്ഷക്കു വിപരീതമായി, ട്രെയിനില്‍ തീരെ ആളില്ല. ഇടയ്ക്കു കൈകാല്‍ അഭ്യാസത്തിനു ഇങ്ങേ അറ്റത് നിന്നു അങ്ങേ അറ്റത്തേക്ക് ... വെറുതെ കുറച്ചു ബോഗികള്‍ താണ്ടി തിരിച്ചു വന്നു. ആളുകള്‍ തീരെ കുറവ്. മിക്ക ബോഗികളിലും 5 പേരില്‍ കൂടുതല്‍ ഇല്ല.
പറഞ്ഞിട്ട് കാര്യമില്ല ഇതു ജര്‍മനിയുടെ ഒരു 'സവിശേഷത' തന്നെയാണ്. 'പീക്ക്' യാത്രക്കാരുടെ സമയം രാവിലെയും വൈകിട്ടും മാത്രേ ഉള്ളൂ. അതു തന്നെ ഇരുന്നു പോകാവുന്ന അത്രേം യാത്രക്കാര്‍ മാത്രം. തിരക്കുള്ള വിനോദ സഞ്ചാര നഗരങ്ങളില്‍, നിന്നും യാത്ര ചെയ്യുന്നത് കണ്ടിട്ടുണ്ട്. മറ്റുള്ള സമയങ്ങളില്‍ ട്രെയിനിലോ ബസ്സിലോ കേറിയാല്‍ കയറുന്ന വിദേശികള്‍ മാത്രേ ഉണ്ടാകൂ. രാത്രി 8 -9 മണി കഴിഞ്ഞാല്‍ പിന്നെ എല്ലാ ബസ്സിലും ഒരാള്‍ മാത്രേ ഉണ്ടാകൂ. അതെ, ഡ്രൈവര്‍ തന്നെ. കുത്തി മറിച്ചു ചിലപ്പോ പാട്ടൊക്കെ കേട്ട് ഓടിച്ചു പോകുന്നതു കാണാം.
ഒരിക്കല്‍ എനിക്ക് ഏതാണ്ട് 4 മണിക്കൂര് യാത്രയുള്ള ഒരു നഗരത്തില്‍ പോകണമായിരുന്നു. (4 മണിക്കൂര്‍ എന്ന് പറഞ്ഞത് അതിവേഗ ട്രെയിനുകളുടെ കാര്യമാണ്) അന്ന് വൈകിട്ട് തന്നെ മടങ്ങുകേം വേണം. മീറ്റിങ്ങെല്ലാം കഴിഞ്ഞു അവിടുന്ന് യാത്ര തിരിച്ചപ്പോള്‍ വൈകിട്ട് ഏഴ് മണിയായി. എന്താണ്ട് രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പോകേണ്ട ട്രെയിന്‍ റൂട്ടില്‍ എന്തോ പ്രശ്നം, വണ്ടി മുന്നോട്ടു പോകില്ല. എന്ത് ചെയ്യും, എങ്ങനെ വീട്ടില്‍ തിരിച്ചെത്തും എന്നെല്ലാം വിചാരിച്ചു വിഷണ്ണരായ യാത്രക്കാരുടെ മുന്നില്‍ ദൈവധൂതരെപ്പോലെ ജര്‍മന്‍ റെയില്‍വേയുടെ (deutsch bahn) സര്‍വിസ് ആള്‍ക്കാര്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ പല നഗരങ്ങിലെക്കായി പോകേണ്ട യാത്രക്കാരെ തരം തിരിച്ചു. എന്റെ സ്ഥലത്തേക്ക് പോകാന്‍ മറ്റു മൂന്നു പേര്‍ കൂടി ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങളെ ഒരു ടാക്സിയില്‍ കയറ്റി പറഞ്ഞു വിട്ടു. മറ്റു യാത്രക്കാരെയും അതതു സ്ഥലത്തേക്ക്. അങ്ങനെ deutsch bahn -ന്റെ ചിലവില്‍ 'ബെന്‍സ് ' ടാക്സിയില്‍ വീടെത്തി. ടാക്സി ഡ്രൈവര്‍ പ്രത്യേക കാശൊന്നും ഈടാക്കാതെ തന്നെ എല്ലാരേയും അവരവരുടെ വീട്ടുപടിക്കല്‍ കൊണ്ടെത്തിച്ചു. വീട്ടിലെത്തിച്ചതിന് ഒപ്പിട്ടു രസീതിയും വാങ്ങി (നാളെപ്പിറ്റെന്നു എന്നെ വഴിയാധാരമാക്കി എന്ന് ഞാന്‍ കേസ് കൊടുത്താലോ..:))
അതോടെ ജര്‍മന്‍ റെയില്‍വേ എന്റെ കാണപ്പെട്ട ഗതാഗതദൈവമായി.
ട്രെയിനിലും ബസ്സിലും ഈ രാജ്യത്തു പല സ്ഥലങ്ങളില്‍ ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്. അതില്‍ നിന്നു എനിക്ക് മനസ്സിലായത് ഇവിടുത്തെ ഭരണം ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് എന്നാണ്. അറ്റ് ലീസ്റ്റ് യാത്രയുടെ കാര്യത്തില്‍. അതായതു, ഒന്നോ രണ്ടോ യാത്രക്കാര്‍ മാത്രമേ ഉണ്ടെങ്കിലും അവര്‍ക്ക് ആവശ്യമായ യാത്ര സൗകര്യം ഒരുക്കി കൊടുക്കുക. അല്ലാതെ അവര്‍ ആ ട്രിപ്പ് തീരെ നിര്‍ത്തുന്നില്ല.
അവിടെ ആരെയോ കാണാന്‍ പോകുന്നതാണ്- ജര്‍മനിയില്‍ നിന്ന്
ഒരു ഡ്രൈവര്‍ മാത്രം നിയന്ത്രിക്കുന്ന ഇത്തരം ബസ്സുകള്‍ മിക്കവാറും ചില കമ്പനികളുടെതായിരിക്കും. കമ്പനികള്‍ക്ക് നഷ്ടമില്ലാതിരിക്കാന്‍ ഗവണ്മെന്റും ഒരു നിശ്ചിത കാശ് ഇവര്‍ക്ക് കൊടുക്കുന്നുണ്ട് . എല്ലാം ഭയങ്കര 'കൊളാബരെഷന്‍' ആണ്. അല്ലാതെ എങ്ങനെ ഒരു യാത്രക്കാരനെയും വഹിച്ചു കൊണ്ട് ഈ ബസ്സുകള്‍ക്ക് സമാധാനത്തോടെ പോകാന്‍ പറ്റും ? മറ്റൊരു കാര്യം, ഇവിടെ ഇതു കുഗ്രാമത്തില്‍ പോകാനും ബസ് ഗതാഗതം ഉണ്ട് എന്നതാണ്. അര്‍ദ്ധ രാത്രി കഴിഞ്ഞാല്‍ ചിലപ്പോ ഓരോ മണിക്കുറുകള്‍ ഇടവിട്ടെ ബസ്സ് ഉണ്ടാവൂ, എന്നാലും ഈ ഡ്രൈവര്‍ മാത്രമുള്ള വാഹനം പായുന്നത് കാണാം.
മറ്റു യുറോപ്യന്‍ രാജ്യങ്ങളിലും ഏതാണ്ട് ഇതേപോലെ തന്നെയാണ് കാര്യങ്ങള്‍. കൂടാതെ ഇവര്‍ വിനോദ യാത്രകളെ അതിയായി പ്രോത്സാഹിപ്പിക്കുന്നു. 'വീകെണ്ട്' യാത്രകള്‍ക്ക് കാശും കുറച്ചു മതി. രണ്ടില്‍ കൂടുതല്‍ ആളുകളുള്ള ഗ്രുപ്പ് ആണെങ്കില്‍ അവര്‍ക്ക് ചെലവ് കുറഞ്ഞ ഒരു കാര്‍ഡ് എടുക്കാം. ഇത്തരം കാര്‍ഡുകള്‍ ചിലപ്പോ ഒരു സംസ്ഥാനം മുഴുവന്‍ അല്ലെങ്കില്‍ ഒരു താലുക്ക് മുഴുവന്‍ ബാധകമായിരിക്കും.
പിന്നെ വികലാഗര്‍: അവര്‍ക്ക് എവിടെയും മുന്‍തൂക്കം ഉണ്ട്. ബസ്സിലും ട്രെയിനിലും അവരെ ഇറക്കാനും കയറ്റാനും അധികൃതര്‍ പ്രവര്‍ത്തിക്കുന്നത് എപ്പോഴും കാണാന്‍ കഴിയുന്ന ഒരു കാഴ്ചയാണ്.
അവരും വേണ്ടപ്പെട്ട ഒരു പൌരനെന്ന നിലയില്‍, അവരുടെ ജീവനും രാജ്യത്തിന് വിലയേറിയത് എന്ന മട്ടില്‍ ......
അങ്ങനെയൊക്കെയാണ് കാര്യങ്ങള്‍. ഒരു ഗവണ്‍മെന്റ് ജനങ്ങള്‍ക്ക് വേണ്ടിയുള്ളതായിരിക്കണം എന്നതിന് ഇതിലധികം ഉദാഹരങ്ങള്‍ വേണോ ?
ചിലര്‍ ചോദിച്ചേക്കാം, ഭീമമായ ഒരു ടാക്സ് തുക എല്ലാ പൌരനും വേതനത്തില്‍ നിന്നും അല്ലാതെയും കൊടുക്കുന്നുണ്ടെങ്കില്‍ ഏത് ഭരണാധികാരികളും ഇത്തരം സൌകര്യങ്ങള്‍ ജനങള്‍ക്ക് ഒരുക്കി കൊടുക്കാന്‍ പറ്റും എന്ന്. സാധിച്ചേക്കാം, സത്യമാണ്. പക്ഷെ നമ്മുടെ രാജ്യം ഭീമമായ തുകയൊന്നും നികുതി വാങ്ങുന്നില്ല. എങ്കിലും കോടിക്കണക്കിനു ടാക്സ് കൊടുക്കാന്‍ ബാധ്യസ്ഥരായ ബച്ചന്‍ (അങ്ങേരു എല്ലാം കൊടുത്തോ എന്നൊന്നും എനിക്കറിയില്ലാട്ടോ) തുടങ്ങിയ സിനിമാ താരങ്ങളും ബിസിനസ്സുകാരും (കള്ളപ്പണം ഇതില്‍ പെടുമോ എന്തോ ?) ഉള്ള ഇന്ത്യ പോലുള്ള രാജ്യത്തിന് അവരില്‍ നിന്നൊക്കെ അതു പിടിച്ചെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ....പിന്നെ ??
ബാക്കി നിങ്ങള്‍ പറയുക.
(പലതും വിട്ടു പോയിട്ടുണ്ട്, പലതും ചേര്‍ക്കാനുണ്ട്. ആധികാരികമായ ഒരു എഴുത്ത് ആയില്ല എന്നും എനിക്കറിയാം.
എന്നാലും ഒരു എളിയ ശ്രമം . ഫോട്ടോകള്‍ ഒരു ഭംഗിക്ക് ചേര്ത്തു എന്നെ ഉള്ളൂ )
36 comments:
ഇൻഡ്യക്കു വെളിയിൽ ഒരിക്കലും പോയിട്ടില്ലാത്ത ഒരാൾ എന്ന നിലയിൽ എനിക്ക് ഈ വിദേശരാജ്യവിവരണങ്ങളൊക്കെ വായിക്കാൻ ബാല്യത്തിലെ പോലെ കൌതുകമാണ് ഇന്നും. അതു കൊണ്ട് നൂറുനന്ദി!
ജനങ്ങൾക്കു വേണ്ടിയുള്ള ഭരണം നമ്മുടെ നാട്ടിലും വരും എന്നുതന്നെ പ്രതീക്ഷിക്കാം.
ടാക്സ് കൃത്യമായി പിരിച്ചാൽ മാത്രം മതി നമ്മുടെ ബഡ്ജറ്റുകൾ മിച്ചബഡ്ജറ്റുകളാകാൻ...
(ഇതിന്റെ മറുവശം, ഇൻഡ്യയുടെ ജനപ്പെരുപ്പമാണ്. ‘ഓസ്ട്രിയ ഈസ് എ കൺ ട്രി വെയർ അബോർഷൻസ് എക്സീഡ് ലൈവ് ബർത്ത്‌സ്’എന്ന് വായിച്ചിട്ടുണ്ട്. അവൈടെ നെഗറ്റീവ് ഗ്രോത്ത് റേറ്റാണത്രെ. നമുക്ക് അത് ചിന്തിക്കുകയെ വേണ്ട!)
ടാക്സ് ഒരു ഇഷ്യൂ തന്നെയാണ്.
യാത്രകള്‍ ഇനിയുമെഴുതുക
:-)
അതിശയം തന്നെ.ഇവിടെ ബസ്സില്‍ കുത്തിനിറഞ്ഞിട്ട് ഒരു കാലത്തും രക്ഷയില്ലാതിരിക്കുമ്പോള്‍ അവിടെ എപ്പോഴും തിരക്കില്ലാ വണ്ടികളോ.:)
അവരുടേത് പോലുള്ള സമ്പ്രദായങ്ങള്‍ ഇവിടെ വിജയിപ്പിക്കാന്‍ മാത്രം നമ്മളുടെ ഭരണാധികാരികള്‍ കണ്ണു തുറന്നു പ്രവര്‍ത്തിക്കുമോ?
അവസാന ഖണ്ഡിക കലക്കി.രോഷാഗ്നി തന്നെ.
ഒരു സംശയം: അവിടെയും ഇവിടത്തെ ട്രയിനിലെ പോലെ, 'ഒന്നും രണ്ടും' ഒക്കെ നിവൃത്തിച്ചാല്‍ നേരെ പാളത്തില്‍ ചെന്ന് വീഴുമോ?
വിവരണം നന്നായിട്ടുണ്ട്...
ജനപ്പെരുപ്പം കുറവായതിനാല്‍ ഇത്തരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ അവിടെ എളുപ്പമാകാം.
informative and good narration
പോസ്റ്റ് കൊള്ളാം...ഒരുപാടു യാത്ര ചെയ്തു കാണുമല്ലോ ?അവിടെ ആ TULIPS garden ഒക്കെ കണ്ടുവോ?അതെല്ലാം വച്ച് ഒരു യാത്ര വിവരണം തന്നെ എഴുതണം ട്ടോ ........എനിക്ക് ആ അപ്പുപ്പന്‍ പൂവും പിടിച്ചു നില്‍ക്കുന്ന ഫോട്ടോ വളരെ ഇഷ്ട്ടവും ആയി ...ഇത്ര നല്ല ഭംഗിയുള്ള ഒരു സ്ഥലം കണ്ടിട്ട് അവിടെ ഇത്രയും വളരെ നല്ല ഒരു കാഴ്ച കാണിച്ചതില്‍ സന്തോഷവും ........
jayan ,ഉപാസന,റോസ് ,ഇസ്മയില്‍ ,naushu ,jyo ,രാജേഷ് ,siya -എല്ലാര്ക്കും നന്ദി.
ജനപ്പെരുപ്പം എന്ന കാരണതോട് യോജിക്കാന്‍ കുറച്ചു പ്രയാസമുണ്ട്. കാരണം പല രാജ്യങ്ങളും ഇതിനെ അതിജീവിച്ചു കൊണ്ടാണ് പുരോഗമിക്കുന്നത് . കൂടാതെ ജനപ്പെരുപ്പം വളരെ കുറഞ്ഞ മറ്റു രാജ്യങ്ങള്‍ക്ക് എവിടേം ഏതാനാകുന്നുമില്ല. വ്യക്തമായ ഓര്‍ഗനൈസേഷന്‍ ആണ് ആവശ്യമെന്ന് തോന്നുന്നു. ഒരു പുതിയ റോഡു വരാനും അല്ലെങ്കില്‍ റെയില്‍ പാതയിരട്ടിപ്പിക്കനുമുള്ള തടസ്സങ്ങള്‍ പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. (ഇത് എന്റെ അഭിപ്രായം മാത്രം , വ്യത്യസ്തമായി ചിന്തിക്കുന്നവര്‍ ഉണ്ടാകാം )
ഇസ്മായില്‍-'ഒന്നും രണ്ടും' എല്ലാം ട്രെയിനുകളിലുള്ള സംഭരണികളില്‍ തന്നെ ശേഖരിക്കുകയാണ് പതിവ്, പ്രധാന സ്റ്റേഷനില്‍ അത് പ്രത്യേക കൊച്ചു വാഹങ്ങള്‍ വന്നു 'കളക്റ്റ് ' ചെയ്തോളും. ഒരു കൊച്ചു ഫൈവ് സ്റ്റാര്‍ കക്കുസ് തന്നെയാവും അത് ;)
സിയാ -ഹോളണ്ടില്‍ ഉള്ള ടുലിപ്പ് പൂന്തോട്ടം കഴിഞ്ഞ മാസം കണ്ടു വന്നതേ ഉള്ളൂ . എഴുതണമെന്നുണ്ട് ..നടക്ക്വോ ആവൊ ..
യത്രകള്‍ ഹരമായ എനിക്ക്,ഈ പോസ്റ്റ് നന്നായി ഇഷ്ടപ്പെട്ടു .അഭിനന്ദനങ്ങള്‍ . പിന്നെ, jyo പറഞ്ഞത് ഒരു വസ്തുത തന്നെയാണു .
യാത്രക്കിടയില്‍ അല്‍പ്പം കാര്യം.
I'm Starting With The Man In
The Mirror
I'm Asking Him To Change
His Ways
And No Message Could Have
Been Any Clearer
If You Wanna Make The World
A Better Place
Take A Look At Yourself, And
Then Make A Change
മൈക്കിള്‍ ജാക്സന്റെ വരികളാണ് ഓര്‍മ്മ വരുന്നത്. ഓരോ സമൂഹവും അതര്‍ഹിക്കുന്ന നേതാക്കളെയും വ്യവസ്ഥകളെയും സ്വയം ആര്‍ജിക്കുന്നു.
just felt like bieng in germany again. it reminds me of good old days i used to travel across europe. i still have police case with with DB. you right they are too good and efficient, but the infiltration from east europe added lot of security issues in DB. keep writing...
ശരിയാണ്...നമുക്ക് ബൈ ദി പീപ്പിള്, ഓണ്‍ ദി ടോപ് ഓഫ് ദി പീപ്പിള്‍ എന്ന ഒരു ലൈനില്‍ അല്ലെ കാര്യം നടക്കുന്നത്.
വിവരങ്ങള്‍ക്ക് നന്ദി ! പിന്നെ, നൈറ്റ് എല്ലാം യാത്ര ചെയുബോള്‍ എന്തെങ്ങിലും പ്രശനം ഉണ്ടാവരുട്ണോ ? Neo-fascism പോലെ എന്തെങ്ങിലും ?
നന്നായിരിക്കുന്നു....
കൃഷ്ണകുമാര്‍, മനു ,കുമാരന്‍ ,പുണ്യാളന്‍, മാതുരന്‍ , ക്യാപ്ടന്‍ -എല്ലാര്ക്കും നന്ദി.
മനു- വരികള്‍ക്ക് നന്ദി. മലയാളം ഒഴിച്ച് ഒരു പാട്ടിന്റെം വരികള്‍ എനിക്ക് ഓര്‍ത്തു വക്കാന്‍ പറ്റാറില്ല ;)
punyalan - നിങ്ങള്‍ പറഞ്ഞത് 'i still have police ....' ..അപ്പൊ താങ്കള്‍ ഇവിടെ എവിടെയെങ്കിലും ആണോ ? അതോ DB ക്കെതിരെ കേസ് കൊടുത്തോ ?
ക്യാപ്ടന്‍ -ഇവിടെയൊക്കെ വിലസി ഇപ്പൊ അധോലോകത്തില്‍....
എനിക്കും എന്റെ സുഹൃത്തുക്കള്‍ക്കും ഒന്നും ഒരു ദുരനുഭവവും ഇതേ വരെ ഉണ്ടായിട്ടില്ല. ഞാന്‍ ഈസ്റ്റില്‍ താമസിച്ചിട്ടില്ല , അത് കൊണ്ടാവും...വെസ്റ്റില്‍ നല്ല ആള്‍ക്കാര്‍ ആണ് .
ഒരു പതിനഞ്ചു വര്ഷം മുമ്പ് ഞാനും പോയിട്ടുണ്ട് ട്രെയിനില്‍ ആമ്സ്റെര്‍ഡാമിലേക്ക്. ഹാംബുര്‍ഗില്‍ നിന്നാണ് കയറിയതെന്നാണ് ഓര്‍മ്മ. പടങ്ങള്‍ കണ്ടത്തില്‍ സന്തോഷം.
ടാക്സി കാര്‍ വന്നു നിങ്ങളെ കൊണ്ടുപോയത് പറഞ്ഞപ്പോള്‍ ഒരു ചെറിയ താരതമ്യം.... എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍ പെട്ടിട്ടു ബന്ധുക്കളുടെ കിട്ടിയ അനുഭവം നോക്കൂ..
"Service Quality" എന്ന കണ്സെപ്റ്റ് നമ്മുടെ നാട്ടില്‍ ആളുകള്‍ക്ക് ഇപ്പോഴും വല്യ പിടിയില്ല. എന്തെകിലുമൊക്കെ പറയണം. പറഞ്ഞത് കൃത്യ സമയത്ത്, പറഞ്ഞത് പോലെ കൊടുക്കുക എന്നൊന്നുമില്ല.
ഗാന്ധിജി പറഞ്ഞിട്ടുണ്ട്... "A customer is the most important visitor on our premises, he is not dependent on us. We are dependent on him. He is not an interruption in our work. He is the purpose of it. He is not an outsider in our business. He is part of it. We are not doing him a favor by serving him. He is doing us a favor by giving us an opportunity to do so."
നമ്മള്‍ ഇതൊന്നും ഗൌനിക്കാറെ
ഇല്ലല്ലോ.
Auf Wiedersehen
വിവരണം ഇഷ്ടപ്പെട്ടു.
അവസാനം പറഞ്ഞത് പോലുള്ള ചിന്തകള്‍ എല്ലാരും പുലര്‍ത്തുന്നു, പ്രതികരിക്കാന്‍ ശരിയായ വഴി ഇല്ലാതെ.
ആകാംക്ഷയോടെ കാത്തിരിക്കുന്ന കുറെ ജന്മങ്ങള്‍ കൊഴിയുമ്പോഴും കളവും ചതിയും പണമുണ്ടാക്കലും മുറപോലെ തുടരുന്നു.
innanivide , Kattinoppam poya blog vazhi ...
pande varendiyirunnau ,,,
nalla post..
വഷളന്‍, രാംജി-ഇത്തരം ചിന്തകള്‍ നമ്മുടെ നാട്ടില്‍ വളരെ കുറച്ചു ആള്‍ക്കാരെ വച്ച് പുലര്തുന്ന്നുള്ളൂ എന്നാണു എനിക്ക് തോന്നുന്നത് . അല്ലാത്തവര്‍ , 'ഓ ഒരു സര്‍വീസ് ക്വാളിറ്റി...' എന്ന് പുച്ചിച്ചു തള്ളും.
ചേച്ചിപ്പെന്നെ -വന്നതിനു നന്ദി , ഇനീം വരൂ.
ജയനെഴുതിയപോലെ, പുറത്തുപോകാത്ത ഒരാളുടെ തീരാത്ത കൌതുകത്തിൽ വായിച്ചു, നന്നായിട്ടുണ്ട് യാത്രാവിവരൺ! അൽപ്പം അസൂയയും, നാടിനെക്കുറിച്ചോർത്ത് അൽപ്പം ലജ്ജയും അവശേഷിപ്പിച്ചു! അഭിനന്ദനം
നന്നായിരിക്കുന്നു...
ഹായ് തന്മാത്ര..സംഭവം കൊള്ളാട്ടോ .
എഴുത്തുകാരിയല്ലാത്ത എഴുത്തുകാരി,ഇത്രയും എഴുതി ഒപ്പിച്ചില്ലെ,എഴുത്തുകാര്‍ മാറി നില്‍ക്കും ഈ യാത്രാവിവരണം വായിച്ചാല്‍.നാന്നായിട്ടുണ്ട്.
ഏതു വമ്പന്‍ രാജ്യവും തകര്‍ന്നുപോകാവുന്ന അനിയന്ത്രിതമായ ജനപ്പെരുപ്പമുള്ള നമ്മുടെ നാട്ടില്‍ ഇത്തരമൊരു ട്രെയിന്‍ സങ്കല്പിക്കുകയേ വേണ്ട......... നല്ല പോസ്റ്റ്, ചിത്രങ്ങളും നന്നായി...
:)
http://www.mathrubhumi.com/mb4eves/
check this link , this post is there ..
congrats ..
ശ്രീനാഥ്, ജിഷാദ്, സിദ്ദിക്ക് , സപ്ന , thalayambalath -നന്ദി.
ട ചേച്ചിപ്പെണ്ണ് - അത് കൊള്ളാലോ. ഞാന്‍ കണ്ടു, ഇതെങ്ങനെ സംഭവിച്ചു.. ഞാനിതു വരെ ആ മാതൃഭൂമി പേജ് ശ്രദ്ധിച്ചിട്ടില്ല. സന്തോഷോണ്ട്..
മാതൃഭൂമി ഓൺലൈനിലൂടെയാ ആലിസിനെ കണ്ടതും കണ്ണാടി വായിച്ചതും, നന്നായിരിക്കുന്നു.
കൊൾലാമല്ലൊ ഈ വിവരണങ്ങൾ...
വളരെ നല്ല് പോസ്റ്റ്.
പറഞ്ഞതിൽ ഒരുപാട് ശരിയുണ്ട്.
ഈ ലേഖനം താഴെക്കാണുന്ന ലിങ്കിലേക്കുള്ള ആവശ്യത്തിനായി തരുന്നതില്‍ വിരോധമുണ്ടോ ?
http://www.nammudeboolokam.com/2010/05/blog-post_03.html
എല്ലാര്ക്കും ഒന്നുകൂടി നന്ദി.
നിരക്ഷരാ- സന്തോഷം.
ഇതെങ്ങനെ അവിടെ എത്തിക്കും?
ഓട്ടോമാറ്റിക് ആണോ , അതോ ഞാന്‍ എന്തെങ്കിലും കുന്ത്രാണ്ടം ബ്ലോഗില്‍ ചേര്‍ക്കണോ ?
എടുത്തോളൂ എന്ന് സമ്മതം തന്നാല്‍ മാത്രം മതി. ഞാന്‍ വന്നെടുത്ത് കൊടുപോയ്ക്കോളാം. തുടര്‍ന്ന്‍ എഴുതാനിടയുള്ള യാത്രാവിവരണങ്ങള്‍ ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്തതിന് ശേഷം കമന്റ്സും ഹിറ്റും ഒക്കെ കിട്ടിക്കഴിഞ്ഞതിന് ശേഷം edit/compose മോഡില്‍ പോയി select all കൊടുത്ത് copy ചെയ്ത് manojravindran@gmail.com എന്ന വിലാസത്തില്‍ paste ചെയ്ത് അയച്ചുതന്നാല്‍ മതി. എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ചോദിക്കാന്‍ മടിക്കണ്ട. ഉടനെ അയക്കുമല്ലോ ? സൈറ്റ് ലോഞ്ചിങ്ങ് ഉടനെ ഉണ്ടാകും. അതിന് മുന്നേ കിട്ടിയാല്‍ നന്ന്. കൂട്ടത്തില്‍ ലേഖികയുടെ ഒരു ഫോട്ടോയും അയക്കൂ.
ഹേമാംബിക ചേച്ചി ഈയിടെ ആണ് ഈ ബ്ലോഗ് കണ്ടത്... ആശംസകള്‍
ഇട്ടിരിക്കുന്ന രണ്ടു photos ഉം Bonn ഇല്‍ ഉള്ള areas ആണല്ലോ?
Post a Comment