ഉത്സവമായിരുന്നു പാമ്പുകളുടെ അമ്പലത്തില്‍.
കോഴി മുട്ടകള്‍ കാണിക്ക* വക്കുമ്പോള്‍ അമ്മ പറഞ്ഞു;
മോളെ നന്നായി പ്രാര്‍ത്ഥിക്കൂ, ഇതോടെ എല്ലാരുടെം പാപങ്ങളും തീരട്ടെ.
മകള്‍ 4 മുട്ടകള്‍ വച്ചു, രണ്ടു പേര്‍ മതി. എന്നാലും ഒരു നാലെണ്ണം ചോദിച്ചാലല്ലേ ദൈവം രണ്ടു തരൂ. മറന്നു പോയാലോ.
അമ്മയും രണ്ടു മുട്ടകള്‍ വച്ചു, മകള്‍ അത്ഭുതത്തോടെ നോക്കി.
അമ്മ പറഞ്ഞു;
ഇതു എന്റെ അടുത്ത ജന്മത്തിലെ കുട്ടികള്‍ക്ക്.
തിരിച്ചു വീട്ടില്‍ വന്നപ്പോള്‍ ഭര്‍ത്താവു തന്റെ യൌവനകാലത്തു തോണ്ടിയെറിഞ്ഞ തൊടിയിലെ പാമ്പുകളുടെ കഥ പറഞ്ഞു. ആത്മധൈര്യത്തോടെ.
അമ്മയുടെ മകള്‍ പറഞ്ഞു;
നിങ്ങടെ വീട്ടില്‍ ഒരു നാഗപൂജ നടത്തിയിരുന്നെങ്കില്‍ കുട്ട്യോളില്ലാത്ത ഏടത്തികള്‍ക്കും കൂടി നന്നായേനെ .
പിറ്റേന്ന് വിശേഷങ്ങള്‍ ആരായാന്‍ അമ്മ വിളിച്ചപ്പോള്‍ പറഞ്ഞു;
മോളെ, ഇന്ന് വിറകെടുക്കാന്‍ പോയപ്പോള്‍ ഒരു ചുരുട്ട, അച്ഛന്‍ വീട്ടിലുള്ളതോണ്ട് അതിനെ കൊന്നു ദൂരെ കളഞ്ഞു.
മകള്‍ പിന്നീടൊരിക്കലും പാമ്പുകളെ കൊന്നതിനു ഭര്‍ത്താവിനേം ഭര്‍തൃ വീട്ടുകാരേം കുറ്റം പറഞ്ഞില്ല
പിറ്റത്തെ കൊല്ലം പാമ്പിന്റെ അമ്പലത്തില്‍ ഉത്സവത്തിനും പോയില്ല.
* കണ്ണൂരിലെ പെരളശ്ശേരി അമ്പലത്തില്‍ പാമ്പുകള്‍ക്ക് മുട്ട കാണിക്ക വയ്ക്കുന്ന ഒരു ആചാരം ഉണ്ട്. സന്താനലബ്ധിക്കു വേണ്ടി.
11 May 2010
നാഗപൂജ
Subscribe to:
Post Comments (Atom)
22 comments:
കഥ നന്നായി, മുതിർന്നവരുടെ പരസ്പര വിരുദ്ധമായ പ്രവൃത്തികൾ കുട്ടികൾക്ക് സംശയം ഉണ്ടാക്കുമല്ലൊ.
പിന്നെ എനിക്കൊരു സംശയം ഈ പെരളശ്ശേരി അമ്പലത്തിൽ മുട്ട സമർപ്പിക്കുന്നത് കുട്ടികൾ ഉണ്ടാവാൻ വേണ്ടിയാണോ?
“പിറ്റത്തെ കൊല്ലം പാമ്പിന്റെ അമ്പലത്തില്‍ ഉത്സവത്തിനും പോയില്ല“.
അവളോടു അധികമിളകരുതെന്നു ഗൈനക്കോളജിസ്റ്റ് പറാഞ്ഞു കാണും. :)
പാലം കടക്കുവോളം.........
എല്ലാമോരോ വിശ്വാസങ്ങള്‍!
:)
കരീം മാഷിന്‍റെ കമന്‍റ് ഒന്നൊന്നരയായി......:)
വിശ്വാസങ്ങൾ എല്ലാം നല്ലതാണ്. പക്ഷെ അതൊന്നും അധികമാവരുത്. പിറ്റേകൊല്ലം അമ്പലത്തിൽ പോവാൻ പറ്റാതിരുന്നതിന്റെ കാര്യം കരിം മാഷ് പറഞ്ഞതാവട്ടെ എന്നാശിക്കുന്നു.. കുട്ടികൾ എന്നും ദൈവത്തിന്റെ പ്രതീകമാണ്.. ആ അനുഗ്രഹം കിട്ടിക്കാണും ആ കുട്ടിക്ക്..
വിശ്വാസം ആത്മ വിശ്വാസം കൂട്ടാന്‍ ഉപകരിക്കുമെങ്കില് അതിന് നിലനില്‍പ്പ് ഉണ്ടാകും തീര്‍ച്ച
പെരളശ്ശേരി അമ്പലത്തില്‍ മുട്ട സമര്‍പ്പിക്കുന്നത് നാഗപ്രീതിക്കാണ്. അല്ലാതെ, കുട്ടികള്‍ ഉണ്ടാവാനല്ല. (പാവം പാമ്പ്...!)
ഹാഷിം പറഞ്ഞതിനോട് യോജിക്കുന്നു...
nannayi kadha...okke oru vishwaasam
എന്റെ ബ്ലോഗിലെ കമന്റ് കണ്ടു ഇവിടെ എത്തിയതും .ഞാന്‍ നാച്ചുറല്‍ സയന്‍സ് മ്യുസിയം.കണ്ടില്ല ,പിന്നെ ഇത്ര ഒരു ബിഗ് ഗ്രൂപ്പ് കൂടെ ട്രിപ്പ് പോകുമ്പോള്‍ എല്ലാവരുടെയും ഇഷ്ട്ടം നോക്കണമല്ലോ ?അവിടെ വന്നു കമന്റ് ചെയ്തതിനു നന്ദി ..ഈ ബ്ലോഗ് എന്താ എന്നും വായിച്ചു വന്നപോളെക്കും അവസാനിച്ചുപോയി വിഷയം പാമ്പ് ആയതു കൊണ്ട് .കാര്യമായി വല്ല പാമ്പുകളെ കുറിച്ച് ആവും എന്ന് കരുതിയതും .എല്ലാ ബ്ലോഗ്സ് ഇതുപോലെ വളരെ ചെറുത് ആണല്ലേ ?.വായിക്കുന്നവര്‍ക്കും കുറച്ചു സമയവും മതി .കാര്യവും പിടി കിട്ടും ..കൊള്ളാം .ഇടയ്ക്കു വരാം ..ആശംസകള്‍ ......
എന്തെല്ലാം വിശ്വാസങ്ങള്‍! കഥ നന്നായിട്ടുണ്ട്.
valare nannaayittundu............... aashamsakal..............
oru cheRukathhakkuLLa stheme unde ithil. thr^kkOttoot style il ezhuthaam...
:-)
Upasana
qw_er_ty
മിനി ,കുമാരന്‍ - കൃത്യമായി അറീല്ല. എന്താലായാലും കുട്ട്യോള്‍ ഇല്ലാത്തവരാണ് കൂടുതലും ഇതൊക്കെ ചെയ്യുന്നത്.
കരീം മാഷ് , മനോജ് -അതൊന്നുമല്ല കാരണം..പോകാന്‍ നേരം കിട്ടീല്ല അതാ :)
സിയാ - വലുതായി എഴുതാനൊന്നും എനിക്ക് മിടുക്കില്ല. ഉപാസന പറഞ്ഞ പോകെ തിരക്കാണ് , അന്ത് തുടങ്ങിയാലും . പെട്ടെന്ന് തീര്‍ക്കണം. പിന്നെങ്ങനാ വലുതായി എഴുതുക..തീരെ ക്ഷമയില്ല ..:)
കണ്ണാടി നോക്കാന്‍ വന്ന ബാക്കി എല്ലാര്ക്കും നന്ദി. ഇനീം വരുട്ടോ .
ഇതു ഞാനും കണ്ടു ചിരിക്കാറുള്ള(കരയാറുള്ള) കാഴ്ചയാണല്ലോ.
നാഗത്താന്മാര്‍ക്കു സര്‍പ്പത്തറയില്‍ നൂറും പാലും പൂജയും വിളക്കുവയ്പ്പും.
മുറ്റത്തോ തൊടിയിലോ മറ്റോ ഒരു പാമ്പിനെയെങ്ങാനും കണ്ടു പോയാലോ അപ്പോ തല്ലിക്കൊന്നു കളഞ്ഞില്ലെങ്കില്‍ പിന്നെ ഉറക്കം വരില്ല ആര്‍ക്കും.....
വിശ്വാസം അതല്ലേ എല്ലാം!
കൊള്ളാം.
നല്ല കുഞ്ഞു കഥ.
like ozhakkan, ellam oru viswasam.... enthum +ve aayi nalla visvasathode cheythal will get good results.... Ithanente oru viswasam :-)
:)
nannayi....
kadhakkullile kadha...
മുട്ട,പാമ്പ്,കുട്ടി കഥയോ കാര്യങ്ങളോ?
എഴുത്തു നന്നായിട്ടുണ്ട്..കേട്ടൊ
Post a Comment