7 May 2010

ലഹരി

ജനലുകള്‍ അടച്ചിരുന്നു
വാതിലുകളില്‍ സാക്ഷകള്‍ ഭദ്രം
എന്നിട്ടും എനിക്ക് തണുക്കുന്നു.
പുറത്തു, മഴ നനച്ചു പോയ ഭുമി
കത്തി നിന്നു.
എന്നിട്ടും തണുപ്പ് തന്നെ.

പിടികിട്ടാതെ പരതി
തണുപ്പ് സ്രോതസ്സുകള്‍.
ഇന്നലകളെ നോക്കിയപ്പോള്‍
അവര്‍ പറഞ്ഞു,
ഹാ മനസ്സിലായില്ലേ, അതു ഞങ്ങളായിരുന്നു.
നിന്നെ തണുപ്പിച്ചു മരവിപ്പിക്കുന്നത് .

ഒടുവില്‍
തണുത്തുറച്ചു കട്ടകളാക്കി
രോമകൂപങ്ങളില്‍ ആഞ്ഞിറങ്ങി
അവര്‍ മതിമറന്നാടുമ്പോള്‍
പളുങ്കുപാത്രങ്ങളില്‍ ഉഷ്ണനീരുറവകള്‍
പൊട്ടിയൊഴുകി.

പിന്നെ മരവിച്ച മനസ്സിനും ദേഹത്തിനും
മീതെ ഉഷ്ണങ്ങള്‍ പെയ്തിറങ്ങി.

അങ്ങനെ
തണുപ്പുകളെ ലഹരിയാക്കാന്‍
ഇന്നു ഞാന്‍ പഠിച്ചു.

12 comments:

Jayesh/ജയേഷ് said...

കൊള്ളാം ... നന്നായിട്ടുണ്ട് കവിതകൾ.ആശംസകൾ

മയൂര said...

നല്ല വരികൾ..
സാഹചര്യങ്ങൾ തണുപ്പിനെ മാത്രമല്ലെ, വേദനയെ പോലും ലഹരിയാക്കാൻ നമ്മെ പഠിപ്പിക്കും.

Kalavallabhan said...

പറയാനുള്ളത് പറയാതെ പറയുന്ന കവിത കൊള്ളാം.

അരുണ്‍ കരിമുട്ടം said...

ഇഷ്ടായി..

Unknown said...

മരവിച്ച മനസ്സിനും ദേഹത്തിനും
മീതെ ഉഷ്ണങ്ങള്‍ പെയ്തിറങ്ങി.
മയൂര പറഞ്ഞതാണ് ശരി.

mini//മിനി said...

കാലം, എല്ലാം മറക്കാനും തണുപ്പിനെ ലഹരിയാക്കാനും നമ്മെ പഠിപ്പിക്കും. നല്ല കവിത.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഹൃദ്യം

(കൊലുസ്) said...

"പിന്നെ മരവിച്ച മനസ്സിനും ദേഹത്തിനും
മീതെ ഉഷ്ണങ്ങള്‍ പെയ്തിറങ്ങി.."

നല്ല വരികള്‍.. ആശംസകള്‍.

unni ji said...

On the rocks atich kick aayi ennu paranjaal thettundo?

ഹേമാംബിക | Hemambika said...

വന്നവര്‍ക്കെല്ലാം നന്ദി.
തണുപ്പിനെക്കൊണ്ട് ഉദ്ദേശിച്ചത് 'ഇന്നലെകളിലെ വേദനകള്‍' ആണ് . പളുങ്ക് പാത്രത്തിലെ ഉഷ്ണനീരുറവ 'കണ്ണുനീരും'.

കുഞ്ഞായി | kunjai said...

നന്നായിട്ടുണ്ട്

പരമാര്‍ഥങ്ങള്‍ said...

ഞാൻ വല്യഛൻ

Related Posts with Thumbnails