ഒരു കാറു വേണമെന്ന്
ഒരിക്കലും ആശിച്ചില്ലെങ്കിലും
എനിക്കൊരു ഫെരാരി കാറുണ്ടായി.
ഒരു വീടിനെക്കുറിച്ചൊരുസ്വപ്നമില്ലാതെ
എനിക്കൊരു അത്യുഗ്രന് വീടുണ്ടായി
പഠിക്കണമെന്നോരിക്കലും മോഹിക്കാത്ത
ഞാനിന്നു പഠിച്ചു വല്യോരാളായി
ചങ്ങാതിമാര് വേണമെന്നാശിക്കാത്ത ഞാന്
ചങ്ങാതിമാരാല് വീര്പ്പുമുട്ടി
നീ എന്റെതാകണമെന്നു
ഞാന് ഒരിക്കലും മോഹിച്ചില്ല
എങ്കിലും നീ എന്റേതു മാത്രമായി
ഒരു കുഞ്ഞു വേണമെന്ന്
ഞാന് ആഗ്രഹിക്കാതെ തന്നെ
ഒരു ദിവസം ഞാനൊരു രക്ഷിതാവായി
ഇപ്പോഴും ജീവിചിരിക്കണമെന്നു
ഞാന് പ്രാര്ഥിച്ചില്ലെങ്കിലും
ഇപ്പോഴും ഞാന് ഇവിടെയുണ്ട്.
പിന്നെ, ഒന്നും ആഗ്രഹിക്കാത്ത എനിക്ക്
എന്നും എല്ലാം കുമിഞ്ഞു കൊണ്ടേയിരിക്കുന്നു...
25 March 2010
ആഗ്രഹങ്ങള്
Posted by
ഹേമാംബിക | Hemambika
at
25.3.10
9
comments
11 October 2009
സൌന്ദര്യം - ഒരു കൊച്ചു കഥ
ഗൂഗിള് മാപ്പില് നോക്കി നോക്കി ദൂരം കണക്കാക്കി ഒരു ഏകദേശ സ്ഥലത്ത് ട്രെയിന് ഇറങ്ങി.
സീബന് മോര്ഗന് വെഗ് 6 . അവിടെയാണ് എത്തേണ്ടത്. റോഡു മുറിച്ചു കടന്നു ഓവര് ബ്രിഡ്ജിന്റെ
ആ ചൂണ്ടു പലക ലക്ഷ്യമാക്കി നടന്നു .
വഴിയരികില് ഒരു അമ്മൂമ്മ വളരെ കഷ്ടപ്പെട്ട് കൈയിലുള്ള പല നിറത്തിലുള്ള കുപ്പികള് വലിയ പഴ്കുപ്പിഭാണ്ടാരങ്ങളില് ഓരോന്നായി ശ്രദ്ധാപൂര്വ്വം ഇടുന്നു. അതും കടന്നു എത്തിയത് പഴയ കുഗ്രാമത്തിലെ കെട്ടിടടങ്ങള് പോലെ തോന്നിപ്പിക്കുന്ന ഒരു കൂട്ടം കെട്ടിടങ്ങളുടെ മുന്നിലാണ്. സീബന് മോര്ഗന് വെഗ് . ഞാന് പിന്നെയും തിരഞ്ഞു . അതാ അങ്ങ് ദൂരെ ഒരു വലിയ കെട്ടിടത്തിന്റെ മുന്നില് പത്തു എന്ന് എഴുതിയിരിക്കുന്നു . നാല്, ആറ്, പത്തു .....ആ കൂറ്റന് കെട്ടിടത്തിന്റെ മുന്നില് എത്തി പരുങ്ങി നിന്നു.ആറാം നമ്പര് കെട്ടിടതിലെക്കാന് എനിക്ക് പോകേണ്ടത് . ആരോടെങ്കിലും ചോദിക്കാമെന്നു വച്ചാല് അടുത്തെങ്ങും ആരുമില്ല. അടുത്തുള്ള റെയില്വേ പാലത്തിലൂടെ ഒരു വണ്ടി ശബ്ദം താഴ്ത്തി കടന്നു പോയി. കൂറ്റന് കെട്ടിടത്തില് പല പരസ്യങ്ങളുടെ പോസ്ടരുകള് പതിപ്പിച്ചിട്ടുണ്ട്. അതിന്റെ ഇടയിലായി ആറാം നമ്പര് കെട്ടിടതിലെക്കുള്ള ചൂണ്ടു പോസ്റര് .
കെട്ടിടത്തിന്റെ വലിയ അകതലത്തിലും ആരും ഉണ്ടായിരുന്നില്ല . വയലിന് നിര്മിക്കുന്ന സ്ത്രീ
കിതപ്പ് മാറ്റാന് ഇടയ്ക്കു നിന്നു . ചുമരില് ചില നവീന രീതിയിലുള്ള ചിത്രങ്ങള് . ഒന്നും മനസ്സിലായില്ല .
അവര് ഹൃദ്യമായി സ്വാഗതം ചെയ്തു. വെള്ളയില്
വസ്തുക്കള് . കുട്ടികള്ക്കുള്ള ചെറിയ വയലിനുകള് ചുമരില് തൂക്കിയിട്ടുണ്ട് . മുറിയില് മരചീളുകളുടെയും ചായത്തിന്റെയും നേരിയ വാസന . മൂലക്കുള്ള ഒരു ഉയര്ന്ന മേശമേല് എനിക്കുള്ള വയലില് . അവര് അതു തുറന്നു കാട്ടി അതിന്റെ ഗുണഗണങ്ങള് വര്ണിച്ചു.ഞാന് ഓരോന്നിന്റെയും വിലനിലവാരപട്ടിക ചോദിച്ചു മനസ്സിലാക്കി . പൊതുവേ നല്ല കാശു കൊടുക്കണം . പക്ഷെ എനിക്ക് പഠിച്ചേ തീരൂ ....
Posted by
ഹേമാംബിക | Hemambika
at
11.10.09
5
comments
19 December 2008
ഉഷ്ണകാറ്റ്
പ്രണയം ,
എനിക്കൊരു ചുടുനിരുറവ ആയിരുന്നു
പൊള്ളുന്ന വെയിലില് ഉരുകുന്ന വിയര്പ്പായ്
ഉരുകുന്ന കനലില് തെളിയുന്ന കണ്ണീരായ്
പാദതിലേക്കൊഴുകും സത്യത്തിന് ചുടുരക്തകട്ടയായ്
ഈ വെയിലില് വേറൊരുനീരെനിക്കെന്തിന്..
നിമിഷങ്ങള് നിനക്കു സ്വന്തം
എരിയുന്ന അടുപ്പില് പെയ്യുന്ന മഴയായി
നിനക്കുള്ള ഒരു പിടി ചോറ് .
കാതിരിപ്പിന്റെ കനലുകള് കണ്ണിലേറ്റുമ്പോള്
നീയറിഞ്ഞില്ല എന്റെ നിമിഷങ്ങളെ
കടം തരുകയല്ല, ഈ നിമിഷങ്ങളെ
ഞാന് സമര്പ്പിക്കയാണ്,
എരിയുന്ന ഹൃദയത്തിന്റെ പതറുന്ന ഇടിപ്പുപോല് .
ഋതുമാറി ഒഴുകിയ മഴയുടെമേല് പെയ്തൊ-
രുഷ്ണകാറ്റുപോലെന് പ്രണയം.
കനല് പോലെ തിളങുമീ മണ്ണില്പ്പതിച്ചൊരു-
തുള്ളി രക്തത്തില് കാണുന്ന മുഖമാണെന് പ്രണയം.
Posted by
ഹേമാംബിക | Hemambika
at
19.12.08
5
comments
6 June 2008
അത്താഴം
അവന് അവളോടു ചോദിച്ചു : ‘രാത്രിയില് എന്താ അത്താഴത്തിനു?’
അവള് മൊഴിഞ്ഞു : ‘മഴ പെയ്യുമായിരിക്കും‘
‘മഴ പെയ്താല് ?‘
‘നനയും !‘
‘അപ്പോ അത്താഴം ?'
‘തായത്തിടത്തിലെ ശ്രീലത പ്രസവിചു; ഇരട്ടക്കുട്ട്യൊള്‘
‘ആണ്കുട്ട്യൊ പെണ്കുട്ട്യൊ?’
‘ഒരാണ്കുട്ടീം ഒരു പെണ്കുട്ടീം’
‘അതിനിങ്ങനെ പരയണ്ട; രണ്ടും എന്നു പരഞ്ഞാ മതി‘
‘ഇങ്ങനേം പരയാം‘
‘അപ്പോ ചിലവായി അല്ലേ; അവളുടെ നായര്ക്ക് ?’
‘അവള്ക്കിനി പ്രസവിക്കാണ്ടല്ലൊ; ആണിനെം പെണ്ണിനെം കിട്ടില്ലേ?‘
‘അതും ശരി; രണ്ടാം പ്രസവത്തിന്റെ ചിലവും കുറഞ്ഞു; ബുദ്ധിമുട്ടും.‘
‘ബുദ്ധിമുട്ടൊ ? ആരുടെ?‘
‘ആശുപത്രീലൊക്കെ പോകണ്ടെ ചെക്കപ്പുകള് നടത്തണ്ടെ..‘
‘അപ്പൊ പ്രസവം ഒരു ബുദ്ധിമുട്ടല്ല അല്ലേ ?‘
‘എന്നു ഞാന് പറഞ്ഞില്ല..‘
‘പറയണ്ട കാര്യമില്ലല്ലൊ..‘
അങ്ങനെ പറഞ്ഞും പറഞ്ഞും അത്താഴത്തിന്റെ നേരം മെല്ലെ അവരടുത്തെത്തി.
‘ഇനീപ്പൊ അത്താഴം....‘ അവന് വീണ്ടും
‘ഇനിയെന്ത് ; അതൊന്നും ഒരു ബുദ്ധിമുട്ടല്ലല്ലൊ പോയി ഉണ്ടാക്ക് ..‘
അപ്പൊ മഴ പെയ്തു തുടങ്ങിയിരുന്നു.. തണുത്ത കാറ്റ് ജനല് വാതിലുകള് കൊട്ടിയടച്ചു കൊണ്ടിരുന്നു !!
(ഒരു പത്തു മിനുട്ട് കത)
Posted by
ഹേമാംബിക | Hemambika
at
6.6.08
12
comments
Labels: കഥ
15 May 2008
ചെരിഞ്ഞ വീട് (ഫോട്ടൊ)
ആസ്ട്രിയയിലെ സാല്സ്ബൂര്ഗില് നിന്നൊരു ദ്രിശ്യം. ഇതൊരു അവധിക്കാല വസതിയാണ്. കുന്നിന് മുകളില്...കുറഞ്ഞ കാശിനു കൂടുതല് നാള് താമസിക്കാം..കുന്നിന്മുകളില് നിന്നുള്ള കാഴ്ചകള് ഫ്രീ..
എങ്ങനെ ചെരിഞ്ഞു എന്നല്ലേ.. താഴെയുള്ള ചിത്രം നോക്കൂ...ഈ രണ്ടു ചിത്രത്തിലും മരങ്ങള് ചെരിഞ്ഞിട്ടില്ല എന്നതാണ് വേറൊരു വസ്തുത.

ഇത് നേരെയുള്ള വീട്.
Posted by
ഹേമാംബിക | Hemambika
at
15.5.08
7
comments
Labels: ഫോട്ടൊ
17 April 2008
ചോന്നമ്മ തെയ്യം (ഫോട്ടൊ)
ചോന്നമ്മ- എന്റെ നാടിന്റെ അമ്മ.
ചോന്നമ്മയുടെ മുടി...എതാണ്ട് നാലു മീറ്റര് നീളം വരും എന്നു തോന്നുന്നു
ഇതു വേറൊരു പോസ്..ഇവരില് ചിലരെ നിങ്ങള്ക്കറിയുമായിരിക്കും..എനിക്കറിയില്ലാട്ടൊ..

Posted by
ഹേമാംബിക | Hemambika
at
17.4.08
9
comments
Labels: ഫോട്ടൊ
10 April 2008
കുട്ടിതെയ്യം (ഫോട്ടൊ)
Posted by
ഹേമാംബിക | Hemambika
at
10.4.08
7
comments
Labels: ഫോട്ടൊ



+copy.jpg)