19 December 2008

ഉഷ്ണകാറ്റ്‌

പ്രണയം ,
എനിക്കൊരു ചുടുനിരുറവ ആയിരുന്നു
പൊള്ളുന്ന വെയിലില്‍ ഉരുകുന്ന വിയര്‍പ്പായ്‌
ഉരുകുന്ന കനലില്‍ തെളിയുന്ന കണ്ണീരായ്
പാദതിലേക്കൊഴുകും സത്യത്തിന്‍ ചുടുരക്തകട്ടയായ്
ഈ വെയിലില്‍ വേറൊരുനീരെനിക്കെന്തിന്..

നിമിഷങ്ങള്‍ നിനക്കു സ്വന്തം
എരിയുന്ന അടുപ്പില്‍ പെയ്യുന്ന മഴയായി
നിനക്കുള്ള ഒരു പിടി ചോറ് .
കാതിരിപ്പിന്റെ കനലുകള്‍ കണ്ണിലേറ്റുമ്പോള്‍
നീയറിഞ്ഞില്ല എന്റെ നിമിഷങ്ങളെ
കടം തരുകയല്ല, ഈ നിമിഷങ്ങളെ
ഞാന്‍ സമര്‍പ്പിക്കയാണ്,
എരിയുന്ന ഹൃദയത്തിന്റെ പതറുന്ന ഇടിപ്പുപോല്‍ .

ഋതുമാറി ഒഴുകിയ മഴയുടെമേല്‍ പെയ്തൊ-
രുഷ്ണകാറ്റുപോലെന്‍ പ്രണയം.
കനല്‍ പോലെ തിളങുമീ മണ്ണില്‍പ്പതിച്ചൊരു-
തുള്ളി രക്തത്തില്‍ കാണുന്ന മുഖമാണെന്‍ പ്രണയം.

5 comments:

Ranjith chemmad / ചെമ്മാടൻ said...

നല്ല പ്രണയം!!! നടക്കട്ടെ...
"കൊവിത"യിപ്പോഴും തലതിരിഞ്ഞ് തന്നെ....?

ഉപാസന || Upasana said...

PranayamallE maaDham ellaayiTaththum..!!!

Good Lines
:-)
Upasana

പകല്‍കിനാവന്‍ | daYdreaMer said...

ഋതുമാറി ഒഴുകിയ മഴയുടെമേല്‍ പെയ്തൊ-
രുഷ്ണകാറ്റുപോലെന്‍ പ്രണയം.

വെത്യസ്തമായ ഒരു പ്രണയ ക്കുരുക്ക്...
ഇഷ്ടപ്പെട്ടു ...
ആശംസകള്‍..

കെ.കെ.എസ് said...

you have portrayed the intense symptoms of love nicely

Satheesh Haripad said...

"കനല്‍ പോലെ തിളങുമീ മണ്ണില്‍പ്പതിച്ചൊരു-
തുള്ളി രക്തത്തില്‍ കാണുന്ന മുഖമാണെന്‍ പ്രണയം."

നന്നായിട്ടുണ്ട് ഹേമാംബിക.. ഇനിയും എഴുതുക, നല്ലൊരു ഭാവി കാണുന്നുണ്ട്. All The Best.!!

Related Posts with Thumbnails