വാര്‍ദ്ധക്യം.
ഈ ഒറ്റപ്പെടല്‍ ആരും ആഗ്രഹിക്കുന്നില്ല.. നദിയില്‍ ബോട്ടുകള്‍ വരുന്നതും പോകുന്നതും നോക്കി..
യൗവനം.
27 November 2007
ഒറ്റപ്പെട്ടവര്‍
Posted by
ഹേമാംബിക | Hemambika
at
27.11.07
9
comments
Labels: ഫോട്ടൊ
22 November 2007
മൊസാര്‍ട്ടിന്‍റ്റെ നഗരം-സാല്‍സ്‌ബുര്‍ഗ് (3)
മൊസാര്‍ട്ട് ജനിച്ച വീട്..അരാണീ മൊസാര്‍ട്ട് ? നിങ്ങള്‍ പറഞ്ഞാലും....
മൊസാര്‍ട്ടിന്‍റ്റെ വീടിനടുത്തുള്ള സംഗീതോപകരണങ്ങള്‍ വില്‍ക്കുന്ന കട..അതിലെഴുതിയ തീയതി ശരി തന്നെ. പഴക്കം കണ്‍ട് അല്‍ഭുതപ്പെടേണ്ട.യൂറോപ്പുകാര്‍ പോതുവെ പഴയ കെട്ടിടങ്ങള്‍ പൊന്നുപോലെ കാക്കുന്നവരാണ്.ഏതു നഗരത്തില്‍ പോയാലും ഇത്തരം മോടിപിടിപ്പിച്ച പഴയ കെട്ടിടങ്ങള്‍ കാണാം.
സാല്‍ബാ നദിയോട് കിന്നാരം പറയാന്‍ മേഘങ്ങള്‍ ഇറങ്ങിവരുന്നതു കണ്ടോ?
Posted by
ഹേമാംബിക | Hemambika
at
22.11.07
1 comments
Labels: ഫോട്ടൊ
21 November 2007
നാലുനിറമുള്ള മഴവില്ല്
ഞാനൊരു മഴവില്ല് കണ്ടു.
രസതന്ത്രങ്ങള്‍ മെനയുന്ന
കെട്ടിടങ്ങള്‍ക്കു മീതെ..
മരുന്നുകള്‍ നിര്‍മ്മിക്കും
കൂടാരങ്ങള്‍ക്കും മീതെ
നാലുനിറത്തിലുള്ള മഴവില്ല്.
മഞ്ഞും മഴയും ഒന്നായിപ്പെയ്ത
ക്ഷീണത്തില്‍ ആകാശം
മഴവില്ലിനെ നോക്കി.
നാലുനിറം കണ്ട് അന്തം വിട്ട്
നാടായ നാടും ക്ഷീണം മറന്ന്
മൂന്നു നിറങ്ങളെത്തേടി ഓടി നടന്നു..
'മണിക്കൂറൊന്നായി
അലക്കാന്‍ തുടങ്ങിയിട്ട്.
കുട്ടന്‍റ്റെ ഉടുപ്പില്‍ പറ്റിയ
ഈ നിറങ്ങള്‍ പോണില്ലല്ലോ.'
രാജുന്‍റ്റമ്മ പിറുപിറുത്തു.
Posted by
ഹേമാംബിക | Hemambika
at
21.11.07
20
comments
Labels: കവിത
19 November 2007
മൊസാര്‍ട്ടിന്‍റ്റെ നഗരം-സാല്‍സ്ബുര്‍ഗ് (2)
Posted by
ഹേമാംബിക | Hemambika
at
19.11.07
4
comments
Labels: ഫോട്ടൊ
17 November 2007
മൊസാര്‍ട്ടിന്‍റ്റെ നഗരം-സാല്‍സ്ബുര്‍ഗ് (1)

ഇത് മൊസാര്‍ട്ടിന്‍റ്റെ നഗരം.ഓസ്ട്രിയന്‍ നഗരമായ സാല്‍സ്ബുര്‍ഗ്.സാല്‍സ്ബാ നദിയും ആല്പ്സ് പര്‍വതങ്ങളും താലോലിക്കുന്ന ഒരു പഴയ നഗരം.
മഴയായിരുന്നു പരക്കെ.താളം തെറ്റി വന്ന മഴ അകെ നനച്ചു പോയി..ഇത്രയും പ്രണയാതുരയായ ഒരു നഗരം ഞാന്‍ കണ്ടിട്ടില്ല. മഴയുടെ നേര്‍ത്ത കിന്നാരവും,കുതിരവണ്ടിയുടെ(വിനോദയാത്രക്കാരെ കയറ്റുന്ന) ടക് ടക് ശബ്ധവും പ്രാവുകളുടെ കുറുകലും കൂടി എനിക്ക് സമ്മാനിച്ചത്,പണ്‍ടെങ്ങോ മഴക്കാലത്ത് വായിച്ചു മറന്ന എന്തൊക്കെയൊ ആയിരുന്നു..
ആ മഴയില്‍ ,വൈകുന്നേരങ്ങളില്‍..പെയ്യുന്ന മഴയുടെ താളത്തിനോത്ത് നടക്കുമ്പോള്‍..എനിക്കു തോന്നിയത് മഴ എന്‍റ്റെ താളത്തിനു പെയ്യുന്നു എന്നാണ്..
ഇടുങ്ങിയ നഗര പാതയിലൂടെ..നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങള്‍.ലോകപ്രശസ്തമായ ബാറോക്ക് വാസ്തുകലയാല്‍ സമ്പന്നമാണു ഈ നഗരം.കെട്ടിടങ്ങളില്‍ ഇപ്പൊഴും ലാറ്റിന്‍ ഭാഷയിലുള്ള ലിഖിതങ്ങള്‍ കാണാം.
Posted by
ഹേമാംബിക | Hemambika
at
17.11.07
2
comments
Labels: ഫോട്ടൊ
12 November 2007
വിരുന്ന്
ഞാനും എന്‍റ്റെ ദേഷ്യങ്ങളും കൂടി
സ്വാന്തനം,
Posted by
ഹേമാംബിക | Hemambika
at
12.11.07
4
comments
Labels: കവിത
11 November 2007
പ്രണയം
ഞാനതറിഞ്ഞത്
നീയെനിക്കു നഷ്ടപ്പെട്ടപ്പോഴാണ്.
ഞാന്‍ മനസ്സിലാക്കിയത്
നീ മറന്നപ്പോഴും.
അന്നെനിക്കു പനിയായിരുന്നു
തീപ്പെട്ടിക്കോലുകള്‍ ചിതറിയ
പല്ലികള്‍ മച്ചിലാടിയ ദിനം
പനിവന്ന ഞാന്‍ പഴംചാക്കില്‍
ദിവസങ്ങള്‍ നീക്കി..
പ്രണയദിനങ്ങള്‍..
ഇന്നുകാണുന്നതും ഞാനോര്‍ക്കുന്നതും
വെയിലില്‍ കത്തിനിന്ന,
മനസ്സില്‍ പകച്ചു നിന്ന,
മഴയില്‍ കുളിച്ചു വന്ന
നീയറിയതെ പോയ
നിന്നെയറിയിക്കാത്ത പ്രണയം..
ഞാന്‍ മാത്രമറിയുന്ന,
എനിക്കു നിന്നൊടുള്ള
പ്രണയം..
Posted by
ഹേമാംബിക | Hemambika
at
11.11.07
4
comments
Labels: കവിത
.jpg)
.jpg)
.jpg)


