മഴ കണ്ടിട്ടുണ്ടോ നീ ?
ഞാന്‍ കണ്ട മഴ,
നീ കണ്ടിട്ടില്ല.
നിനക്കതു കാണാനും കഴിയില്ല.
ഈ മഴ,
കണ്ണില്ലാതെ കാണണം
കാതറുത്തു വച്ചു കേള്‍ക്കണം.
ചോര പൊടിയുന്ന കൈ നീട്ടി
മഴയുടെ കൂടെ ഒഴുക്കണം.
ഓരോ മഴത്തുള്ളിയാല്‍
തുള്ളിയുയര്‍ന്നു വരുന്ന,
നിറം മാഞ്ഞു പോകുന്ന ചോര,
പടര്‍ന്നിറങ്ങണം,
ഭൂമിക്കുള്ളില്‍ .
ഇല്ലാത്ത കാതുകൂര്‍പ്പിച്ച്,
കാണാത്ത കണ്ണ് ചുഴറ്റി,
തെറിക്കുന്ന തുള്ളികളെ,
ചുണ്ടുകള്‍ കൊണ്ടൊപ്പിയെടുത്ത്,
അറിയണം ഈ മഴയെ!
ഞാന്‍ കണ്ട മഴ
നീ കണ്ടിട്ടില്ല !!
ഞാന്‍ കണ്ട മഴ,
നീ കണ്ടിട്ടില്ല.
നിനക്കതു കാണാനും കഴിയില്ല.
ഈ മഴ,
കണ്ണില്ലാതെ കാണണം
കാതറുത്തു വച്ചു കേള്‍ക്കണം.
ചോര പൊടിയുന്ന കൈ നീട്ടി
മഴയുടെ കൂടെ ഒഴുക്കണം.
ഓരോ മഴത്തുള്ളിയാല്‍
തുള്ളിയുയര്‍ന്നു വരുന്ന,
നിറം മാഞ്ഞു പോകുന്ന ചോര,
പടര്‍ന്നിറങ്ങണം,
ഭൂമിക്കുള്ളില്‍ .
ഇല്ലാത്ത കാതുകൂര്‍പ്പിച്ച്,
കാണാത്ത കണ്ണ് ചുഴറ്റി,
തെറിക്കുന്ന തുള്ളികളെ,
ചുണ്ടുകള്‍ കൊണ്ടൊപ്പിയെടുത്ത്,
അറിയണം ഈ മഴയെ!
ഞാന്‍ കണ്ട മഴ
നീ കണ്ടിട്ടില്ല !!
7 comments:
മഴയത്ത്
അറിയണം ഈ മഴയെ...
അയ്യോ..ഇതെന്തൊരു മഴ
അങ്ങനെയും മഴയുണ്ട്
കണ്ണില്ലാതെ കാണുന്ന രക്തമഴ ഞെട്ടലോടെ വായിച്ചു.
ഞാൻ കണ്ടമഴ താങ്കളും കണ്ടിട്ടില്ല! താങ്കൾ കണ്ട മഴ ഞാനും കണ്ടിട്ടില്ല. രണ്ടും തമ്മിൽ വെട്ടിപ്പോയി! തമാശിച്ചതാണ്. കവിത നന്നായിട്ടുണ്ട്.കണ്ണുകൊണ്ടുതന്നെ കണ്ടു. ഉള്ളു “കൊണ്ട്” അറിഞ്ഞു. ചോര പൊടിയാത്ത മനം കവിതയോടൊപ്പം ഒഴുക്കിവിട്ടു. തീഷ്ണമായ വരികൾ! ആശംസകൾ!
അയ്യോ മഴ!
ആകെ നനഞ്ഞല്ലോ !!
ഈ മഴയെ ഇഷ്ട്ടപെട്ടു ..............ഓരോ കണ്ണുകളും മഴയെ കാണുന്ന രീതി വ്യത്യസ്തമാണ് .............ഈ കാഴ്ചപാട് നനയിട്ടുണ്ട് .........ഈ മഴയില്‍ കൂടുതല്‍ മിഴിവ് കണ്ണുകള്‍ക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു, ഭാവുകങ്ങള്‍ !!!!
Post a Comment