ഒരു കാര്യം കേള്‍ക്കണോ?
ഇന്ന് എനിക്ക് നല്ല സന്തോഷം തോന്നുന്നു. കുറച്ചു മുന്‍പ് എനിക്കൊരു ഇമെയില്‍ കിട്ടി. കഴിഞ്ഞ ആഴ്ച ഞാന്‍ കല്യാണത്തിന് പോയ എന്റെ സുഹൃത്തായ, വധുവിന്റെ ഇമെയില്‍.
അവര്‍ക്ക് ഒരു ചടങ്ങ് ഉണ്ടായിരുന്നു. കല്യാണത്തിന് വന്ന എല്ലാര്ക്കും ഓരോ ഹേര്‍ട്ട് ബലൂണ്‍ കൊടുക്കും. എല്ലാവരും അതിന്റെ അറ്റത്ത് ഒരു കാര്‍ഡില്‍ വിഷ് എഴുതണം. എന്നിട്ട് അവസാനം കൂട്ടത്തോടെ അത് പറത്തി വിടും. ബലൂണ്‍ ഏറെ ദൂരം സഞ്ചരിച്ചു ആര്‍ക്കെങ്കിലും കിട്ടിയാല്‍ അവര്‍ ചിലപ്പോ ആ വിഷ് കാര്‍ഡ് ഈ ദമ്പതികള്‍ക്ക് അയച്ചു കൊടുക്കും. അതാണ് കഥ....
ഏതാണ്ട് 150 കിലോമീറ്റര്‍ സഞ്ചരിച്ച എന്റെ കാര്‍ഡ് ആണ് അവര്‍ക്ക് ആദ്യം കിട്ടിയത്.അതില്‍ ഞാന്‍ എഴുതിയ വിഷ് ഇതാരുന്നു ' ഒരിക്കലും പിരിയാത്ത ഇണകള്‍ ആകട്ടെ നിങ്ങള്‍..നിനക്ക് മൂന്നു കുട്ടികള്‍ ഉണ്ടാകട്ടെ...എന്നൊക്കെ.. ' അവള്‍ക്കു കുട്ടികളെ ഒരുപാടു ഇഷ്ടമാണ്. പക്ഷെ കുറച്ചു വയസ് കൂടിയത് കാരണം നല്ല വിഷമവും ഉണ്ട്. ഒന്നില്‍ കൂടുതല്‍ നടക്കുമോ എന്നൊക്കെ..അപ്പോള്‍ ഇതില്‍ കൂടുതല്‍ എന്ത് വിഷ് ആണ് ഞാന്‍ അവള്‍ക്കു എഴുതുക...
അറ്റത്ത് കെട്ടിയിട്ട ആശംസകളുമായി പറക്കുന്ന ബലൂണുകള്‍..അന്ന് കല്യാണത്തിന് എടുത്തത്...
കൊച്ചു കൊച്ചു കാര്യങ്ങള്‍ നല്കി എന്നെ സന്തോഷിപ്പിച്ചു എനിക്ക് ചുറ്റും പറക്കുന്ന ഏതു ചൈതന്യമാണോ....അതിനെ ഞാന്‍ സ്നേഹിക്കുന്നു..അതിനോട് ഞാന്‍ നന്ദി പറയുന്നു..
8 comments:
wish the wish come to true
:)
ഇത്തരം ഒരു ചടങ്ങിനെ പറ്റിയറിയുന്നത് ആദ്യം.. ഏതായാലും കൂട്ടുകാരിക്ക് എന്റെയും ആശംസകള്‍
അതെന്താ..മൂന്ന് എന്നൊരു നമ്പർ...?
പ്രാര്‍ത്ഥനയും ആശംസകളും
കമെന്ടല്ലേ ..അവിടെ കിടക്കട്ടെ..അത് മതി ;)
എനിക്കും അതൊക്കെ മതി ..
വ്യത്യസ്തമായ ചടങ്ങാണല്ലോ...
കൊള്ളാം
എന്താണ് ബലൂണില്‍ എഴുതിയിരുന്നത് ....മുഴുവന്‍ ഓര്‍ത്തെടുക്കാമോ ?
Post a Comment