ഭംഗിയുള്ള ആ സ്മശാനത്തിനു അരികില്‍ തന്നെയാണ് ലെവല്‍ ക്രോസിംഗ്. ഞാന്‍ ക്രോസ് ചെയ്തു പോകുകയായിരുന്നു. നീല വസ്ത്രം ധരിച്ച രണ്ടു സ്ത്രീകള്‍ കാര്യമായി റെയില്‍ പാളങ്ങളിലെ ഒഴിഞ്ഞ സ്ഥലങ്ങളില്‍ പൂച്ചെടികള്‍ നട്ടു പിടിപ്പിക്കുന്നുണ്ടായിരുന്നു. കൂടാതെ കൊച്ചു പുല്‍ത്തകിടികളും നിരത്തി വക്കുന്നുണ്ട്. അവിടെ ഇടയ്ക്കിടെ മഞ്ഞ പൂക്കള്‍ ഉണ്ടായിരുന്നു. അവര്‍ ആ മഞ്ഞ പൂക്കള്‍ വിരിഞ്ഞ ചെടിയെ സൂഷ്മതയോടെ കളയാതെയാണ് പുന്തോട്ടം ഉണ്ടാക്കുന്നത്.
ഞാന്‍ ചോദിച്ചു, 'എവിടുന്നാ എന്താ' എന്നൊക്കെ.
അവര്‍ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു, 'ഓ ഇതു ഞങ്ങള്‍ വോളന്റിയര്‍ വര്‍ക്കായി ആണ് ചെയ്യുന്നത്'.
'ഞാനും കൂടട്ടെ ചെടി നടാന്‍' എന്ന് ചോദിച്ചു. അതവര് തീരെ മൈന്‍ഡ് ചെയ്തില്ല.
'എന്നാപ്പിന്നെ എനിക്ക് ഇരിക്കാന്‍ ഒരിടം തരുമോ, ഞാന്‍ ഇരുന്നു നോക്കിക്കൊള്ളാം' എന്നായി ഞാന്‍.
അവര്‍ എനിക്കൊരു പെട്ടി തന്നു, ഏതാണ്ട് ഒരു സ്യുട്ട് കേസ് പോലുള്ളത്. ഞാന്‍ വെറുതെ തുറന്നു നോക്കി..അതില്‍ നിറയെ കൊച്ചു കൊച്ചു ശവപെട്ടികള്‍ ആയിരുന്നു. അതിനുമുള്ളില്‍ എന്താണെന്നു ഞാന്‍ നോക്കിയില്ല. വിഷമത്തോടെ ശപിച്ചു കൊണ്ടു ആ പെട്ടി ഇരിപ്പിടമാക്കി അതില്‍ ഇരുന്നു കുറെ നേരം...
ചിലപ്പോ എനിക്ക് വെറുപ്പാണ് എന്റെ സ്വപ്നങ്ങളെ..കീറി മുറിച്ചു കൊണ്ടു ഉറക്കത്തില്‍ അലഞ്ഞു വരുന്നവ....മഞ്ഞ പൂക്കള്‍ എനിക്ക് ഒരുപാടു ഇഷ്ടമാണ്..പക്ഷെ അത് കാണാന്‍ ശവപ്പെട്ടികളെ സഹിക്കണം എന്ന് വച്ചാല്‍ ?

6 comments:
ishtaayi ...manjapookkale..
മഞ്ഞ പൂക്കളെ കാണാന്‍....
ശവപ്പെട്ടികള്‍ സഹിക്കുക...
നന്നായിരിക്കുന്നു....
ശവം നാരി പൂകള് .............
ഭയപ്പെടുത്തുന്ന സ്വപ്നം.
nandi kootare..
ചെമ്പരത്തി പൂക്കളെ എന്നാണാവോ ഇഷ്ടപ്പെടുന്നത് ?
Post a Comment