18 July 2010

കടലോളം സ്നേഹം

" പലര്‍ക്കും സ്നേഹം ഒരു പാത്രത്തിലെ വെള്ളം പോലെയാണ്. അന്നന്നെക്കുള്ള ആവശ്യത്തിനു അവര്‍ അതിനെ ഉപയോഗിക്കുന്നു. പക്ഷെ എനിക്ക് നിന്നോടുള്ള സ്നേഹം ഒരു തടാകം പോലെയാണ്. തടാകത്തിനെ വീട്ടിലേക്ക് കൊണ്ട് വരാന്‍ കഴിയില്ലല്ലോ "

അതെ, 
തടാകത്തെക്കാളും  വേണമെങ്കില്‍ ഒരു കടലോളം എനിക്ക് സ്നേഹം കരുതി വയ്ക്കുന്ന രണ്ടു പേരുണ്ട്. എന്റെ അച്ഛനമ്മമാര്‍. സ്വാര്ത്വത ഇല്ലാത്ത സ്നേഹം എന്നെ പഠിപ്പിച്ചത് അവരാണ്. ഒരു പക്ഷെ എല്ലാര്ക്കും ഇതു പോലെ തന്നെയാകും. കടലോളം സ്നേഹം തരുന്നവര്‍!

എനിക്ക് അവരോടുള്ള സ്നേഹം വാനം പോലെയാണ്. ഏറെ അകലെയാണെങ്കിലും അവരെ ഞാന്‍ എന്നും നോക്കിക്കൊണ്ടിരിക്കുന്നു, അവരുടെ പ്രതീക്ഷകള്‍ക്കും കടലോളമുള്ള സ്നേഹത്തിനും മീതെ ഞാനുണ്ട് ഒരു കുടപോലെ, എന്നും.

അവര്‍ക്ക് വേണ്ടി ഈ സുന്ദര ഗാനം. എന്നെക്കൊതിപ്പിക്കുന്ന, ഇല്ലെങ്കില്‍ ഏവരെയും കൊതിപ്പിക്കുന്ന ഒരു പാട്ട്. കേട്ട് നോക്കു. :)




നിങ്ങള്‍ ഒരു അച്ഛനോ അമ്മയോ ആണോ ?
എങ്കില്‍ ഞാന്‍ നിങ്ങളെയും സ്നേഹിക്കുന്നു.....:)

4 comments:

പാപ്പാത്തി said...

aha...mikkavarum ennum kettukondirikkunna gaanam !!!

alliyilam poovo.. koodi post cheyyu..

nannayi!!!

ശ്രീനാഥന്‍ said...

സ്നേഹക്കടലുതന്നെയാണു ഹേമാ അഛനമ്മമാര്‍ . താരാട്ട് മനോഹരം, വളരെ നന്ദി

എറക്കാടൻ / Erakkadan said...

ഞാനൊരു കാമുകനാണ് ...സ്നേഹിക്കാന്‍ വല്ല വകുപ്പും ഉണ്ടോ ?

Echmukutty said...

കടലോളം സ്നേഹമെന്ന ഭാഗ്യത്തിനു.......

Related Posts with Thumbnails