ഇന്ന് രാവിലെ ഏകദേശം ആറു ഏഴ് മണി സമയം.
ചെത്തുകല്ലുകള്‍ കൊണ്ടുള്ള ഒരു വീട്. സാമാന്യം വലുപ്പമുള്ള ആ വീട്ടില്‍ മുറികള്‍ കുറവായിരുന്നു. ഉള്ള മുറികള്‍ വിശാലമായതും. അവിടെ ഞാനടക്കം എനിക്ക് വേണ്ടപ്പെട്ടവരും കൂടി കുറച്ചു ആള്‍ക്കാര്‍. എന്തോ പാര്‍ട്ടിയോ മറ്റോ ആണ്. കുറച്ചു കഴിഞ്ഞപ്പോള്‍ മഴ പെയ്യാന്‍ തുടങ്ങി. ഇടിയും മിന്നലും അകെ കൂടി പേടിപ്പെടുത്തുന്ന മഴ. ചെങ്കല്ലുകള്‍ക്കിടയിലൂടെ മഴവെള്ളം ഊര്ന്നിറങ്ങുണ്ടായിരുന്നു. തണുപ്പ് മാറ്റാന്‍ ആളുകള്‍ തീയ്ക്കു ചുറ്റും കൂടി. കലങ്ങിയ മഴവെള്ളം വീടിനു ചുറ്റും കൂടി, പച്ചപ്പുല്ലുകളെ മൂടിക്കൊണ്ട്.
നേരം ഏറെയായി. ഇനി പോയേക്കാം അതിഥികള്‍ വിചാരിച്ചു. വീടിനു പുറത്തിറങ്ങാന്‍ നോക്കുമ്പോഴാണ് കാര്യം പിടികിട്ടിയത്. വീടും അതു നില്‍ക്കുന്ന കുറച്ചു സ്ഥലവും മാത്രം. ബാക്കി കണ്ണെത്താ ദൂരം വെള്ളം മാത്രം. നല്ല തെളിഞ്ഞ വെള്ളം. വീടിന്റെ അടിഭാഗം നല്ല കല്ലുകള്‍ ഉണ്ട്, അതുകൊണ്ട് ആ പ്രളയത്തില്‍ വീട് മാത്രം ബാക്കിയായി. അതിഥികള്‍ നില വിളിക്കാന്‍ തുടങ്ങി.
ഞാന്‍ ജനാലയിലൂടെ പുറത്തേക്കു നോക്കി. പുറത്തെ തെളിഞ്ഞ വെള്ളത്തില്‍ ആളുകള്‍ പ്രാണന് വേണ്ടി പിടയുന്നു. ചിലര്‍ ആവും വിധം നീന്തുന്നു. ഒരു ശബ്ദം കേട്ട് നോക്കിയപ്പോള്‍, അതാ അവിടെ ഒരു ഹെലികോപ്ടര്‍. അവര്‍ ചെറിയ കോട്ടകള്‍ പോലുള്ള ഒന്ന് കയറിലൂടെ താഴേക്കിട്ടു നീന്തുന്നവരെ രക്ഷിക്കയാണ്. അങ്ങകലെ ഇവിടേയ്ക്ക് ലക്ഷ്യം വച്ചു വരുന്ന ചെറിയ ചെറിയ ബോട്ടുകള്‍ കണ്ടു. അതിഥികള്‍ നിലവിളി മാറ്റി ആശ്വാസ വാചങ്ങള്‍ പറഞ്ഞു.
ഞാന്‍ അത്ഭുതപെട്ടു. ഈ വീടിനു ചുറ്റും വെള്ളം മൂടാത്ത ഒരു സ്ഥലം പോലുമില്ല. പിന്നെ ഇവര്‍ എവിടെക്കാണ് ഞങ്ങളെ രക്ഷിച്ചു കൊണ്ട് പോകുന്നത് ?
5 comments:
ഒന്നും മനസിലായില്ല
ഒന്ന് കൂടി വായിച്ചു നോക്കട്ടെ...
പുലര്‍ച്ചെ കാണുന്ന സ്വപ്നം ഫലിക്കുത്രേ...
ഇതിപ്പോ സമയം ഇത്രയൊക്കെ ആയ സ്ഥിതിക്ക്.......
വെറുതെ പേടിപ്പിച്ചു.
ഒന്നും മനസിലായില്ല.........
Post a Comment