എന്നാപ്പിന്നെ തുടങ്ങാം? ങേ , എന്ത് തുടങ്ങാന്‍ എന്ന് അല്ലെ . കേള്‍ക്കു .
അവിടേം പോകും ഇവിടേം പോകും... എന്നിട്ട് , 'എന്ത് ഹെമാംബികെ എന്തെങ്കിലുമൊക്കെ കുത്തി കുറിച്ചൂടെ' എന്ന് ഞാന്‍ തന്നെ എന്നോട് ചോദിക്കാന്‍ തുടങ്ങീട്ടു കാലം കുറെയായി. തുടങ്ങാന്‍ പോകുകാ. ആദ്യമായ് പറയാന്‍ പോകുന്നത് വേശ്യകളെ ക്കുറിച്ചാണ് . ശുഭകാര്യത്തിനു പോകുമ്പോള്‍ വേശ്യകളെ കണി കാണുന്നത് നല്ലതാന്നു കേട്ടിട്ടുണ്ട് ( ചില സിനിമേല്‍ , അല്ലാതെവിടെയാ ?) എന്നാപ്പിന്നെ വിചാരിച്ചു അതന്നെ പറയാം എന്ന്. ശുഭമായാലും ശരി ആശുഭമായാലും ശരി. ഞാന്‍ നിങ്ങളുടെ ക്ഷമ പരിശോധിക്കുന്നില്ല.
കനാലുകളാല്‍ ചുറ്റപ്പെട്ട ഒരു നഗരമാണ് ആമ്സ്ടര്ടാം .നെതര്‍ ലാണ്ടിന്റെ തലസ്ഥാനം .കഴിഞ്ഞ ആഴ്ച അവിടെ വരെ ഒന്ന് പോയി.
പോകുന്നതിനു മുന്‍പ് ഏകദേശ രൂപം ഉണ്ടായിരുന്നെങ്കിലും , നഗര ചുറ്റലിനിടക്ക് ഇടുങ്ങിയ ഒരു തെരുവില്‍ , ചുവന്ന തിരശ്ശീല മാറ്റി ജനാലയില്‍ പ്രത്യക്ഷപ്പെടുന്ന നാമ മാത്രം വസ്ത്രം ധരിച്ച സുന്ദരികളെ കണ്ടപ്പോള്‍ ഒന്ന് ഞെട്ടി. കാലുവലിച്ചു നീട്ടി വീണ്ടും നടന്നു , അതാ വീണ്ടും അടുത്ത ജനാലയില്‍ മറ്റൊരുത്തി. അവള്‍ കൈ ആഗ്യം കാട്ടി വിളിക്കാനും തുടങ്ങി. കൂടെയുള്ള സഹസഞ്ചാരി ഇതൊക്കെ കണ്ടു രസിച്ചങ്ങനെ നടക്കുന്നു. കൂടെയൊരു കമന്റും 'കാമറ എടുത്തു ബാഗിലിട്ടോ, അല്ലെങ്കില്‍ ആരെങ്കിലും വന്നു അടിച്ചു പൊട്ടിക്കും '.
ശരിയാണ് ഇതു red light district നു അടുത്തുള്ള സ്ട്രീറ്റ് ആണ് .ഇവിടെ പടമെടുക്കുന്നത് നിയപ്രകാരം നിരോധിച്ചതായി ബോര്‍ഡ് ഉണ്ട്. അങ്ങനെ പടമെടുക്കുന്നവ്രെ പിടിക്കാന്‍ പോലീസുകള്‍ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട് . ഈ സ്ഥലം നിയമ പ്രകാരമുള്ള വേശ്യാ വൃത്തിക്കുള്ള സ്ഥലമാണ് . പേര് പോലെ തന്നെ ഇവിടുത്തെ വീടുകള്‍ അല്ലെങ്കില്‍ റൂമുകളില്‍ ചുവന്ന്‍ ലൈറ്റ് കത്തി നിക്കുന്നുണ്ടായിരിക്കും. ലൈംഗിക തൊഴിലാളികള്‍ നിങ്ങി പാര്‍ക്കുന്ന ഒരിടം.
എന്ന് വച്ച് നമ്മുടെ നാട്ടിലെ ചുവന്ന തെരുവ് പോലെയാണെന്ന് വിചാരിച്ചു കളയരുത്. (അവിടെ ഞാന്‍ പോയിട്ടില്ല, അതു കൊണ്ട് കൃത്യമായി അറിയില്ല. എങ്കിലും പറയാം, എന്റെ ചങ്ങാതിയുടെ ചേട്ടന്‍ കുറച്ചു കാലം നിര്‍ബന്ധിത ഡോക്ടര്‍ പ്രാക്ടീസ് ചെയ്തിരുന്നു അതിനടുത്ത് . രാവിലെകളില്‍ ഈ ചുവന്ന തെരുവ് കടന്നു വേണം ജോലിസ്ഥലത്ത് പോകാന്‍. അങ്ങനെയുള്ള യാത്രകളില്‍ പത്തു വയസ്സുള്ള പെണ്‍കുട്ടികള്‍ വരെ 'വരൂ സാബ് , അഞ്ചു രൂപ മതി സാബ് ....' എന്ന് പറഞ്ഞു കൈകളില്‍ പിടിച്ചു വലിക്കുമായിരുന്നു ....)
പിന്നെയെങ്ങനെയാണ് എന്നല്ലേ . ഇവിടുത്തെ ലൈംഗിക തൊഴിലാളികള്‍ക്ക് ഇന്ഷുറന്സ്,ജോബ് സെക്യുരിറ്റി എല്ലാം ഉണ്ട് . അവരും മറ്റുള്ളവരെ പോലെ ടാക്സും കൊടുക്കുന്നു. ടാക്സ് - പിന്നെ ഒരു രാജ്യത്തിന് വേറെ എന്ത് വേണം. വൈകുന്നേരങ്ങളില്‍ ഈ തെരുവുകള്‍ സഞ്ചാരികളും അല്ലാത്തവരും കൊണ്ട് നിറയുമത്രേ .
നിങ്ങള്‍ക്കിപ്പോ അമ്സ്ടര്‍ഡാമിലെ ഈ സുന്ദരികളെ കാണണം എന്നുണ്ടാകും. എന്റടുത്തു പടമില്ല. ഗൂഗിളിന്റെ ചിത്രപ്പെട്ടികളില്‍ നോക്കൂ ചിലപ്പോ കണ്ടേക്കാം. ഒരു ജര്‍മന്‍ സുഹൃത്ത് പറഞ്ഞത് ചില ആണുങ്ങള്‍ പെണ്‍ വേഷം കെട്ടി ജനലക്കടുത്തു നിക്കാറുണ്ട് എന്നാണ് :)
കാര്യമതല്ല, ഇവിടത്തുകാര്‍ ഇതിനെ വളരെ പെരുമയോടെയാണ് വിനോദ സഞ്ചാര വെബ് സൈറ്റിലോക്കെ കാണിച്ചിരിക്കുന്നത് . ഇക്കൂട്ടര്‍ ചില വേര്‍തിരിവുകളൊക്കെ അനുഭവിക്കുന്നുണ്ടെങ്കില്‍ പോലും .നഗരം പറയുന്നത് തീര്‍ത്തും മനുഷ്യര്‍ക്ക് വേണ്ടിയുള്ളത് , പിന്നെയെന്തിനാണ് ഇവരെയൊക്കെ ക്രിമിനലുകളായി മുദ്ര കുത്തുന്നത് എന്നാണ് .
ഈ പ്രദേശത്ത് ധാരാളം സെക്സ് കടകള്‍ , അതിനോടനുബന്ധിച്ച തിയേറ്ററുകള്‍ എന്നിവ സജീവമാണ് . എടുത്തു പറയേണ്ടത് സെക്സ് മ്യൂസിയമാണ്. ഇതു പുറത്തു നിന്നു കാണാനേ ഞങ്ങള്‍ക്ക് സാധിച്ചുള്ളൂ ,സമയപരിധി മൂലം. നിങ്ങള്ക്ക് വേണ്ടി പുറത്തു നിന്നു എടുത്ത പടം ഇവിടെ ഇടുന്നു.
അവിടുത്തെ എല്ലാ തൊഴിലാളികള്‍ക്കും നന്മ നേര്‍ന്നു കൊണ്ട് ഇവിടെ നിര്ത്തുന്നു. ഇനിയും ഒരുപാടു പറയാനുണ്ട് , ഞാന്‍ ശ്രമിക്കട്ടെ .
28 comments:
ഒരു ശ്രമം :)
പുതിയ പുതിയ വിശേഷങ്ങളും,കാഴ്ചകളുമായി വീണ്ടും പ്രതീക്ഷിക്കുന്നു.
വിഷു ആശംസകള്‍
വിഷു ആശംസകള്‍!
ഹാപ്പി വിഷു, എല്ലാര്ക്കും
വിഷു ആശംസകൾ...വിവരണം കുറച്ച് കുറഞ്ഞില്ലെ എന്നൊരു സംശയം
തുടരുക,ആശംസകള്‍
വിഷുദിനാശംസകള്‍-
തുടരൂ-ആശംസകള്‍
പുതിയ അറിവുകളാണ് ഇതൊക്കെ.
വിഷു ഇന്നു കഴിഞ്ഞു. എന്നാലും ആശംസകള്‍, നന്മയും സമാധാനവും സന്തോഷവും നിറഞ്ഞതാവട്ടെ വരുംനാളുകള്‍.
കണ്ടു പരിചയമില്ലാത്ത വ്യത്യസ്തമായ, കാഴ്ചകളാണല്ലോ ആലീസിന്റെ കണ്ണാടിയില്‍ തെളിഞ്ഞു കണ്ടത്.പുതിയ കാഴകളിലേക്കുള്ള യാത്രയിനിയും തുടരൂ.:)
നൈസ് !!
നല്ല പോസ്റ്റ്. ഞാന്‍ 95-ല്‍ ആംസ്റെര്‍ഡാമില്‍ പോയിട്ടുണ്ട്. ഓര്‍മ്മകള്‍ പുതുക്കിയത്തിനു നന്ദി...(പോസ്റ്റിന്റെ ടൈറ്റില്‍ ചേര്‍ത്ത് വായിച്ചു ആരും തെറ്റിദ്ധരിക്കരുത്, കണ്ട കാഴ്ച്ചകളുടെ ഓര്‍മ്മകള്‍ മാത്രം!)
:)
കുമാരന്‍
krishnakumar
ramanika
junaith
jyo
എഴുത്തുകാരി
Rose
Captain
-ആശംസകള്‍ക്കും പ്രോത്സാഹനത്തിനും വളരെ നന്ദി .
മാത്തൂരാൻ-ശരിയാണ് , ഒരു പാതിരാത്രി എഴുതി കൂട്ടിയതാണിത് . പെട്ടെന്ന് തീര്‍ക്കാനുള്ള വ്യഗ്രത ആയിരുന്നു . പല കാര്യങ്ങളും എഴുതാനും വിട്ടു പോയി.
വഷളന്‍- പേടിക്കണ്ട ആരും ഒന്നും തെറ്റിദ്ധരിച്ചില്ല. പറഞ്ഞത് നന്നായി :)
വിവരണം തുടരുക,ആശംസകള്‍
thanks ...:)
Good...
ഹേമാംബികാ, വ്യത്യസ്തമായ ഒരു അനുഭവം. നന്നായിരിക്കുന്നു. താങ്കള്‍ ചെയ്യേണ്ടത് ഇതു തന്നെ. അന്യ രാജ്യത്തില്‍ നിന്ന് വ്യത്യസ്തമായ അനുഭവങ്ങള്‍ എഴുതൂ... ഭാവുകങ്ങള്‍.
enikku arivukal pakarnnu nalkiyathinu kadpettirekkunnu!!!
ഹേമാംബികാ - ഒരിക്കല്‍ പൊണ്ടാട്ടിയുടെ ഒപ്പം ചെന്ന് ചാടിക്കൊടുത്തിട്ടുണ്ട് ആംസ്റ്റര്‍ഡാമിലെ ചുവന്ന തെരുവില്‍. അതൊക്കെ ഒന്ന് എഴുതി ഇടണമെന്ന് ഇത് കണ്ടപ്പോള്‍ തോന്നുന്നു.
ഈ ലേഖനം താഴെക്കാണുന്ന ലിങ്കിലേക്കുള്ള ആവശ്യത്തിനായി തരുന്നതില്‍ വിരോധമുണ്ടോ ?
http://www.nammudeboolokam.com/2010/05/blog-post_03.html
ഒഴാക്കന്‍,രാജേഷ്,Judson ,Balu ,Bipin -വന്നതിനു വളരെ നന്ദി.
നിരക്ഷരന്‍- അമ്സ്ടര്ടാമിലെ മൊത്തം കഥ എഴുതാന്‍ തുടങ്ങി വച്ചിട്ട് കുറെ നാളായി. ഇത് വരെ പകുതി പോലും ആയില്ല.
നിങ്ങളുടെ കൂട്ടായ്മയില്‍ കൂടുന്നതില്‍ സന്തോഷമേ ഉള്ളൂ.
പിന്നെ,
സഞ്ചാരവും,
സന്തോഷവും ,
സങ്കടവും എല്ലാം ഒന്നിചെഴുതി ഈ ബ്ലോഗ് ആകെ കുളമായി...അവിയല്‍..:)
ഹോ വല്ലാത്തൊരു അനുഭവം തന്നെയാണേ അത് ...എവിടെ തിരിഞ്ഞാലും ഇത് തന്നെ ..ഇന്ത്യ restaurant ഇല്‍ കേറിയപ്പോ അവിടെയും ഈ പറഞ്ഞതിന്റെ ചിത്രങ്ങളും മറ്റും ..ഹോ ..ആകെ പെട്ട് പോയി ...ഫുഡ് പായ്ക്ക് ചെയ്തു വാങ്ങാന്‍ തീരുമാനിച്ചു ....ആ തത്രപാടില്‍ മുപ്പരാളുടെ ഒരു അടിപൊളി കൂളിംഗ് കണ്ണട അവിടെ മറന്നിട്ടു പോന്നു ...പിന്നെ പുറത്തിറങ്ങിയപ്പോള്‍ മുപ്പര്‍ക്ക് സങ്കടം സഹിച്ചില്ല ...കാരണം അത് കണ്ണിന്‍ മേല്‍ ഫിറ്റു ചെയിതാല്‍ ഇങ്ങോട്ട നോട്ടം എന്ന് ഞാന്‍ കണ്ടു പിടിക്കില്ലല്ലോ ....ഹി ഹി ഹി ...താങ്കള്‍ പറഞ്ഞ പോലെ ആ രാജ്യത്തിന്‍റെ നിലനില്‍പ്പ് തന്നെ ആ തെരുവ് കൊണ്ടാ ...
കോടിക്കണക്കിനു നമ്മുടെ യുവാക്കള്‍ അമ്മയുടെ മടിയില്‍ നിന്നും ഇറങ്ങിയാല്‍ പിന്നെ സ്ത്രീയെ തൊടുന്നത് തന്നെ മുപ്പത് വയസ്സൊക്കെ ആയിട്ട് കല്യാണം കഴിഞ്ഞിട്ടാണ്. ഈ നാട്ടില്‍ ഒരു ഒരു ലിസെന്‍സ് ഉള്ള വേശ്യാ തെരുവുണ്ടായിരുന്നെങ്കില്‍! ...
ഇവിടെ മനുഷ്യരുടെ മനസ്സും സമയവും ലൈംഗിക വികാരം അടിച്ചമര്‍ത്താന്‍ വേണ്ടിയാണ് കൂടുതല്‍ ചിലവാക്കുന്നത്. കിട്ടാനില്ല. ആര്‍ക്കെങ്കിലും കിട്ടിയാല്‍ പിന്നെ നാടൊട്ടുക്ക് അത് വാര്‍ത്തയും ആവും.. ഹിമ്സാത്മകമല്ലാത്ത ലൈംഗികതക്ക് തടസ്സമില്ലാത്ത ഒരു സമൂഹമാണ് നമുക്കാവശ്യം.
plz publish somthing new!!!
ആദില, ശ്രീ , ബിപിന്‍ -നന്ദി. ഞാന്‍ പുതുസാ എന്തെങ്കിലും കൊണ്ട് ഉണ്ടാനെ വരുന്നുണ്ട്...
ബിപിന്റെ ബ്ലോഗ് കാണാനില്ലല്ലോ ?
ഹേമ, അപ്പോള്‍ ലൈവ് ഷോ കണ്ടില്ലേ? കണ്ടില്ല എങ്കില്‍ അതൊരു വലിയ നഷ്ടം തന്നെ. ഞങ്ങള്‍ 35 യൂറോ വീതം മുടക്കി ടിക്കറ്റ് എടുത്തു കണ്ടു. ഒന്‍സ് ഇന്‍ എ ലൈഫ് ടൈം എക്സ് പിരിയന്‍സ് ..
ഫെബ്രുവരിയില്‍ ആണ് പോയതെങ്കിലും ഇപ്പോള്‍ ആണ് ഒരു വിവരണം എഴുതാന്‍ സാധിച്ചത്. അതിനാല്‍ കുറെ കുറവുകള്‍ ഉണ്ട്, എങ്കിലും വായിച്ചു നോക്കുക. http://www.malayalanatu.com/index.php/-/886-2011-09-07-03-30-05
feelfresh - ആ യാത്ര നന്നായിട്ടുണ്ട്., ഓടിച്ചു വായിച്ചു. പോയ സ്ഥലങ്ങളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നഗരം ആണിത്. അമ്സ്റെര്ടാം യാത്രയുടെ രണ്ടാം പാര്‍ട്ട് എഴുതണം എന്ന് വിചാരിച്ചിട്ടു ഇത് വരെ കഴിഞ്ഞില്ല..അല്ലെങ്കില്‍ മടി :) ടുലിപ് ഗാര്‍ഡന്‍ അടക്കം ഇനിയും ഒരുപാട് വിശേഷങ്ങള്‍ ഉണ്ട് ..
ലൈവ് ഷോ കാണാനൊന്നും പോയില്ല. 35 യുരോയ്ക്ക് നല്ലൊരു സ്പോര്‍ട്സ് ഷൂ വാങ്ങി ജോഗ്ഗിങ്ങിനു പോകാന്നു വച്ചു :))
ഞാന്‍ ഈ ബ്ലോഗ് വായിച്ചതായി അറിയിക്കുന്നു
ഞാന്‍ ഈ ബ്ലോഗ് വായിച്ചതായി അറിയിക്കുന്നു
Post a Comment