6 June 2008

അത്താഴം

അവന്‍ അവളോടു ചോദിച്ചു ‌: ‘രാത്രിയില്‍ എന്താ അത്താഴത്തിനു?’
അവള്‍ മൊഴിഞ്ഞു : ‘മഴ പെയ്യുമായിരിക്കും‘
‘മഴ പെയ്താല്‍ ?‘
‘നനയും !‘
‘അപ്പോ അത്താഴം ?'
‘തായത്തിടത്തിലെ ശ്രീലത പ്രസവിചു; ഇരട്ടക്കുട്ട്യൊള്‍‘
‘ആണ്‍കുട്ട്യൊ പെണ്‍കുട്ട്യൊ?’
‘ഒരാണ്‍കുട്ടീം ഒരു പെണ്‍കുട്ടീം’
‘അതിനിങ്ങനെ പരയണ്ട; രണ്ടും എന്നു പരഞ്ഞാ മതി‘
‘ഇങ്ങനേം പരയാം‘
‘അപ്പോ ചിലവായി അല്ലേ; അവളുടെ നായര്‍ക്ക് ?’
‘അവള്‍ക്കിനി പ്രസവിക്കാണ്ടല്ലൊ; ആണിനെം പെണ്ണിനെം കിട്ടില്ലേ?‘
‘അതും ശരി; രണ്ടാം പ്രസവത്തിന്റെ ചിലവും കുറഞ്ഞു; ബുദ്ധിമുട്ടും.‘
‘ബുദ്ധിമുട്ടൊ ? ആരുടെ?‘
‘ആശുപത്രീലൊക്കെ പോകണ്ടെ ചെക്കപ്പുകള്‍ നടത്തണ്ടെ..‘
‘അപ്പൊ പ്രസവം ഒരു ബുദ്ധിമുട്ടല്ല അല്ലേ ?‘
‘എന്നു ഞാന്‍ പറഞ്ഞില്ല..‘
‘പറയണ്ട കാര്യമില്ലല്ലൊ..‘

അങ്ങനെ പറഞ്ഞും പറഞ്ഞും അത്താഴത്തിന്റെ നേരം മെല്ലെ അവരടുത്തെത്തി.

‘ഇനീപ്പൊ അത്താഴം....‘ അവന്‍ വീണ്ടും
‘ഇനിയെന്ത് ; അതൊന്നും ഒരു ബുദ്ധിമുട്ടല്ലല്ലൊ പോയി ഉണ്ടാക്ക് ..‘

അപ്പൊ മഴ പെയ്തു തുടങ്ങിയിരുന്നു.. തണുത്ത കാറ്റ് ജനല്‍ വാതിലുകള്‍ കൊട്ടിയടച്ചു കൊണ്ടിരുന്നു !!

(ഒരു പത്തു മിനുട്ട് കത)

12 comments:

ഫസല്‍ ബിനാലി.. said...

അപ്പൊ മഴ പെയ്തു തുടങ്ങിയിരുന്നു.. തണുത്ത കാറ്റ് ജനല്‍ വാതിലുകള്‍ കൊട്ടിയടച്ചു കൊണ്ടിരുന്നു

ശ്രീലാല്‍ said...

ഹേമാംബികാ ഗവേഷകേ, ആ കൊവിത എന്ന് എഴുതിയത് ഒന്നു മാറ്റൂ. വല്ലാതെ കണ്ണില്‍ കുത്തുന്നു. ഇനി കവിത എന്നു വേണ്ടെങ്കില്‍ വേറെ എന്തെങ്കിലും വാക്ക് ഉപയോഗിച്ചൂടെ ?

യാരിദ്‌|~|Yarid said...

സത്യം പറയാമല്ലെ, ഈ പത്തു മിനിട്ട് “കത“ നന്നായിട്ടിഷ്ടപെട്ടു.. ...

Kiranz..!! said...

പ്രധാനമന്ത്രിയായ അങ്കമാലീലെ അമ്മാവന്റെ കാര്യം വിട്ടു കളഞ്ഞുവോ ?

ബൈദവേ മി:പെരേര റിയാലിറ്റി ഉണ്ട് കതയില്‍..!!

Unknown said...

മഴ പെയ്തു് കഴിയുമ്പോ അവന്‍ ആ ജര്‍മ്മന്‍‌കാരി പെണ്ണിന്റെ “ബൂഡേല്‍” പോയി “പൊമ്മസ്സും ബ്രാറ്റ്വുര്‍സ്റ്റും” മേടിച്ചു് തിന്നും! അപ്പോഴൊ? :)

ഗോപക്‌ യു ആര്‍ said...

'ചിറ്റ്ചാറ്റി'ക്കൊണ്ടങ്ങിരുന്നാല്‍
അത്താഴമൂണിനിന്നെന്തുചെയ്യും?

Jayasree Lakshmy Kumar said...

എഴുത്തിഷ്ടമായി. ആ കൊവിത പ്രയോഗം വളരെ വലരെ ഇഷ്ടമായി

ശ്രീ said...

കിരണ്‍‌സേട്ടന്റെ കമന്റാണ് എന്നെ ചിരിപ്പിച്ചത്.
:)

ഹന്‍ല്ലലത്ത് Hanllalath said...

എഴുതു മനോഹരം...http://www.orkut.co.in/Community.aspx?cmm=52640158
ഇതിലൊരു കൈ നോക്കരുതോ..?

Promod P P said...

കവിത എന്ന് എഴുതേണ്ടിടത്തൊക്കെ കൊവിത എന്നാണല്ലൊ എഴുതിയിരിക്കുന്നത്..ഇനി ഇപ്പൊ ജെര്‍മ്മനില്‍ അങ്ങനെ ആവുമോ? ( കമ്യൂണിസ്റ്റ് എന്നതിനു കൊമ്മനിസ്റ്റ് എന്നാണല്ലൊ പറയുന്നത് )

kovitha എന്നതിനു പകരം kavitha എന്ന് ടൈപ്പ് ചെയ്യു. നന്നായി വരട്ടെ..

nandakumar said...

അല്ല! ആരെ തോല്‍പ്പിക്കാനാ?!

പക്ഷെ സംഗതി ഗൊള്ളാം. സംഭാഷണം കൊണ്ടു കൊരുത്ത ശൈലിയും ഗൊള്ളാം.(അത്രേള്ളൂ)

aneeshans said...

:) കവിത തന്നെ.മഴയായത് കൊണ്ട് പിന്നെയുമിഷ്ടം. കവിതകള്‍ തന്നെ ആക്കൂ. വായിക്കുമ്പോള്‍ കാണുമ്പോള്‍ എന്തോ പോലെ.

Related Posts with Thumbnails