കാഴ്ചകളെ അപ്പാടെ കഴുകിക്കളഞ്ഞു
പുറപ്പെട്ട നീരുറവകള്‍ക്ക്
ഇന്നലെയുടെ രുചിയായിരുന്നു
ഇന്നിന്റെ നിറമായിരുന്നു.
ട്രാഫിക് ലൈറ്റിലൂടെ *
അതു നിറഞ്ഞു താഴേക്കൊഴുകി
തടഞ്ഞു വക്കാന്‍ , തൂത്തെറിയാന്‍
വിരലുകള്‍ ഇല്ലാതെ.
ഒഴുകിയെത്തിയതിനു
കടല്‍ക്കാറ്റിന്റെ ഉപ്പുരസം.
കുടിക്കാതെ വലിച്ചെടുത്തു,
ആഞ്ഞൊരു തുപ്പു തുപ്പാന്‍ .
നിര്‍ജലീകരിക്കുന്ന മനസ്സിന്
ശരീരം കൂട്ടാവാതിരിക്കട്ടെ.
~~~
പ്രിയേ,
ഞാന്‍ നിന്നോട് പറഞ്ഞത്
ഞാന്‍ തന്നെ പാലിക്കാന്‍ മറന്നു
ചിരിക്കുമ്പോള്‍ , നീരുറവകള്‍
വഴിതെറ്റി ഭൂമിയില്‍ പതിക്കുമെന്ന്
ട്രാഫിക് ലൈറ്റുകളെ കബളിപ്പിക്കാമെന്ന്.
*ട്രാഫിക് ലൈറ്റ് - ഹുമന്‍ ട്രാഫിക് ലൈറ്റ് -കവിള്
പുറപ്പെട്ട നീരുറവകള്‍ക്ക്
ഇന്നലെയുടെ രുചിയായിരുന്നു
ഇന്നിന്റെ നിറമായിരുന്നു.
ട്രാഫിക് ലൈറ്റിലൂടെ *
അതു നിറഞ്ഞു താഴേക്കൊഴുകി
തടഞ്ഞു വക്കാന്‍ , തൂത്തെറിയാന്‍
വിരലുകള്‍ ഇല്ലാതെ.
ഒഴുകിയെത്തിയതിനു
കടല്‍ക്കാറ്റിന്റെ ഉപ്പുരസം.
കുടിക്കാതെ വലിച്ചെടുത്തു,
ആഞ്ഞൊരു തുപ്പു തുപ്പാന്‍ .
നിര്‍ജലീകരിക്കുന്ന മനസ്സിന്
ശരീരം കൂട്ടാവാതിരിക്കട്ടെ.
~~~
പ്രിയേ,
ഞാന്‍ നിന്നോട് പറഞ്ഞത്
ഞാന്‍ തന്നെ പാലിക്കാന്‍ മറന്നു
ചിരിക്കുമ്പോള്‍ , നീരുറവകള്‍
വഴിതെറ്റി ഭൂമിയില്‍ പതിക്കുമെന്ന്
ട്രാഫിക് ലൈറ്റുകളെ കബളിപ്പിക്കാമെന്ന്.
*ട്രാഫിക് ലൈറ്റ് - ഹുമന്‍ ട്രാഫിക് ലൈറ്റ് -കവിള്
8 comments:
ഈ നീരുറവകണ്ട് പറയാനെന്തുണ്ട്...
ട്രാഫിക് ലൈറ്റുകളെ തുടക്കും തെന്നലിനെക്കുറിച്ച് മാത്രം
ചിലപ്പോഴെങ്കിലും നമുക്കെല്ലാം അസംബന്ധ സ്വപ്നങ്ങൾ കാണാനിഷ്ടമല്ലേ...
ആൽപ്സിലെ ഹിമബിന്ദു ഇറ്റിച്ചു നിൽക്കുന്ന പൈൻ മരത്തോട് ഒരു രഹസ്യം പറയാൻ
പുഞ്ചപ്പാടത്തെ തുമ്പപ്പൂവ് കാത്തിരിക്കുന്നുണ്ടാവും.
ഒഴുകിയെത്തിയതിനു
കടല്‍ക്കാറ്റിന്റെ ഉപ്പുരസം.
കുടിക്കാതെ വലിച്ചെടുത്തു,
ആഞ്ഞൊരു തുപ്പു തുപ്പാന്‍ .
നിര്‍ജലീകരിക്കുന്ന മനസ്സിന്
ശരീരം കൂട്ടാവാതിരിക്കട്ടെ....
നല്ല ആന്തരിക അർത്ഥങ്ങളാണല്ലോ ഗെഡിച്ചീ
കൊള്ളാം നല്ല വരികള്‍
എവിടെയോ എന്തോ...
ട്രാഫിക്ക് ലൈറ്റില്‍ക്കൂടി
തുളുമ്പാന്‍ വിതുമ്പിനില്ക്കുന്ന
നിന് മിഴിനീര്ത്തുള്ളിയില്
ഞാന്‍ മഴവില്ലിന്
ഏഴു വര്‍ണ്ണങ്ങള്‍ കണ്ടു....
(വെറുതെ വന്നതാ....എന്തിയേന്നറിയാന്!)
നീരുറവകള്‍...
:)
കൊള്ളാം...
ഇഷ്ടപെട്ടോ ......ഇല്ലെന്നു പറഞ്ഞുകൊള്ളട്ടെ
Post a Comment