3 April 2011

പാകപ്പെടുത്തല്‍



പാകപ്പെടുത്തല്‍ -
ഇടയ്ക്കിടെ എണ്ണയില്‍ നിന്നെടുത്തു
കൂര്‍ത്ത ഈര്‍ക്കിലി കൊണ്ട്
കുത്തി നോക്കും ദൈവം.
വേവായില്ല പാകമായില്ല
വീണ്ടും എണ്ണയിലേക്ക്.
ചിലപ്പോ പുറത്തെടുക്കാതെ
കുത്തി നോക്കും , ഇല്ല പാകമായില്ല..

ഒടുവില്‍
പാകമാവുമ്പോള്‍
ദൈവത്തിന്റെ പാത്രത്തിലേക്ക്.

എണ്ണയില്‍ കിടന്നു മൊരിഞ്ഞതും
ഈര്‍ക്കിലി ഇടവേളകളും ബാക്കിയാക്കി
പാത്രത്തിലേക്ക് ...





[Published in Facebook, Tuesday, March 22, 2011]

7 comments:

Sharu (Ansha Muneer) said...

സ്വയം മൊരിഞ്ഞുപാകമാകുന്നതിനിടയിലും കൂടെ വേവുന്ന ചില ജീവിതങ്ങൾ എണ്ണയില്ലാതെ നമ്മെ പൊള്ളിയ്ക്കും...ഈർക്കിലി ഇല്ലാതെ കുത്തിനോക്കും... പാകപ്പെടലിന്റെ പരുവമളക്കാനല്ല. വെറുതെ.....

:)

Rare Rose said...

എന്നിട്ട് കറുമുറെ കടിച്ചു തിന്നാനാ ദൈവത്തിന്?:)
ആ കുത്തിനോക്കലുകളിലും,വറുത്തുകോരലുകളിലും പരുവപ്പെടുന്ന കഷ്ണങ്ങള്‍ക്കത്രേ ഏറ്റവും രുചി..

Muralee Mukundan , ബിലാത്തിപട്ടണം said...

ഇടക്കിടെ കുത്തിനോക്കി വേവുനോക്കി,മസാലമണത്തോടെ അത് കഴിക്കുമ്പോഴുള്ള സ്വാദ് ദൈവത്തിനറിയാം...!

പദസ്വനം said...

മുറിവേറ്റ ജീവിതം പാകപെടുന്നു... :-s

ശ്രീ said...

കൊള്ളാം

ഒരില വെറുതെ said...

ദൈവത്തിന്റെ പാചകക്കുറിപ്പുകളിലെ
ചേരുവകള്‍ എന്തൊക്കെയാവാം.
ആലോചിച്ചപ്പോള്‍,
മറ്റൊരു ലോകത്തേക്ക് വഴി തുറന്നു.
നന്ദി, നല്ല വരികള്‍ക്ക്.

Pradeep Kumar said...

അടുപ്പത് കയറ്റുന്നത് തന്നെ പാകമാക്കാനല്ലേ ? അതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്

Related Posts with Thumbnails