കോരന്റെ വാഴയ്ക്ക് മണ്ഡരി
കോരനതിശയമായ്
മണ്ഡരി മണ്ടയില്‍ ഒരു ചോദ്യച്ചിന്നമായ്
പിന്നെ അമാന്തിച്ചില്ല,
സ്വിച്ച് ഓണ്‍,ഡയല് അപ്പ്
(പാവം കോരനിപ്പൊഴും ഡയല് അപ്പ് കണക്ഷന്)
ഗൂഗിളില്‍ ചാടിക്കയറിയി.
സെര്‍ച്ച് വേര്‍ഡുകള്‍ കൊടുത്തു
വാഴയൂസേര്സ് ഫോറത്തില്‍ പോയി
സൈയിറ്റായ സൈയിറ്റൊക്കെ
പാഞ്ഞു നടന്നു കോരന്.
രണ്ടാം ക്ലാസ്സില്‍ പടിക്കേണ്ട മകള്‍
സഹായിക്കാനെത്തി,കാര്യമുണ്ടായില്ല..
ഗര്‍ഭിണിയായ പത്നി പ്രയാസപ്പെട്ട്
പാചകബ്ലോഗുകളില്‍ ഊളിയിട്ടു.
എടുത്തു പാനസോണിക് കോഡ്ലെസ്സ്
വിളിച്ചു ചാനലുകാരെ
ഓടിയെത്തിയ ചാനലുകാര്
മൈക്കുകള്‍ കോരന്റെ വായില്‍ തിരുകി.
വാഴയുടെ പലവിധപോസുകള്,
കോരന്റെ പരസ്യപ്രസ്താവനകള്‍,
ചലിക്കും ചിത്രങ്ങള്‍,ലേഖനങ്ങള്‍,
മാധ്യമങ്ങള്‍ ആഘോഷിച്ചു.
സര്ക്കാരിനുത്തരം മുട്ടി.
കേന്ദ്രസംഘത്തിനു വഴിമുട്ടി.
കോരനിന്ന്
സിമാമി, ഉമ്മാമി,റൈസ്, മുട്ട് തുടങ്ങിയ
അമേരിക്കന്‍സര്‍വകലാശാലകളില്‍
ക്ലാസ്സെടുക്കുന്നു.
മണ്ഡരിപിടിച്ച വാഴക്കൂഞ്ഞുങ്ങള്
ഡൈനിങ്ങ്ടേബിളിനെ അലംകരിക്കുന്നു.
ലേറ്റസ്റ്റ് കുട്ടിക്ക് അമേരിക്കന്‍ പൌരത്വം!!
3 April 2008
കോരന്റെ വാഴയ്ക്ക് മണ്ഡരി
Subscribe to:
Post Comments (Atom)
9 comments:
ഒടുവില്‍ കോരനിപ്പഴും കണക്ഷന് ഡയലപ്പില്‍ തന്നെ ല്ലേ...
കോരന്റെ കഴുത്തെലും പിടി വീണു...
മണ്ടക്ക് അടി കൊടുക്കൂ
മണ്ഡരി മാറ്റി കൊടുക്കു
അങ്ങനെ കോരനും ഒരു സംഭവമായി...
;)
എന്നാണവോ ഈ മണ്ടരി ഒന്നു മാറി കിട്ടുക
പാവം കോരന്
നന്ദി സുഹ്രുത്തുക്കളേ..നന്ദി..മണ്ഡരി ബാധിക്കാത്ത നിങ്ങളുടെ തുടുത്ത മനസ്സുകള്‍ക്ക്..
യാരിദ്; ഇതെന്താ താങ്കളുടെ തലക്ക് മണ്ഡരി ബാധിച്ചൊ? എപ്പൊഴും എല്ലാര്ക്കും നിങ്ങള്‍ പ്രതീക്ഷിക്കുന്ന പോലെ എഴുതാന്‍ പറ്റിയെന്നു വരുമൊ ? ഇതൊരു അഭിനവ കൊവിത ..അത്രമാത്രം വിചാരിച്ചോളൂ.. :)
mandari varikal kalakki
അങ്ങനെ കോരന്റെയും മണ്ടയടപ്പിച്ചു....!
Post a Comment