പലരും വന്നു.
തെക്കേടതിലെ ജാനകിത്തള്ള
പടിഞ്ഞാറെടത്തിലെ തേതിവല്യമ്മ
നുറുക്കു വില്‍ക്കുന്ന നുറുക്കുമ്മ
ഇലക്കാടന്‍ രാമുവൈദ്യരുടെ രണ്ടാം ഭാര്യ
കോളജില്‍ പോകുന്ന രാജി
സ്കൂളിലെ പുതിയ മാഷിന്റെ ഭാര്യ
പിന്നെ ചില ആണുങ്ങളും.
കരിതേച്ച നിലത്തെ കീറപ്പായയില്‍
വാടിയ വാഴയില പോലെ ദെച്ചു ചുരുണ്ടു കിടന്നു.
ആറു വയസ്സുള്ള മകന്
ആളുകളെ നോക്കി അന്തം വിട്ട് നിന്നു.
അനിയന് പൊട്ടന് ബീഡിതെറുക്കാതെ
മുറത്തില്‍ എന്തൊക്കെയൊ ചികഞ്ഞു.
പുറത്തെ തിണ്ണയിലിരുന്ന്
കല്യാണിഅമ്മ പായാരം പറഞ്ഞു
കപ്പണയിലെ കൂട്ടമായ് ചെയ്ത കുരുതിയെപ്പറ്റി
കടിച്ചു കീറിയില്ലേ എന്റെ ദെചൂനെ..
കാണാന്‍ വന്നവര്‍ ശ്വാസം പിടിച്ചു.
അയല്‍ക്കാര്‍ പൊടിപ്പും തേങ്ങലും
അലക്കി ഉണക്കി മടക്കാന്‍ തുടങ്ങി.
കൊതുകു പരക്കും മുമ്പേ ആളുകള്‍ മടങ്ങി
കാട്ടുചേനയുടെ മണം പേറി കാറ്റുവന്നപ്പോള്‍
ദെച്ചുവിന്റെ മകന് വിശന്നു കരഞ്ഞു.
ചില മാസങ്ങള്‍ കഴിഞ്ഞപ്പോള്‍
പിന്നെയും പലരും കാണാന്‍ വന്നു.
ഇന്നവര്‍ കണ്ടത്
തൂങ്ങിയാടുന്ന ദെച്ചൂന്റെ മെല്ലിച്ച ദേഹം ! !
1 April 2008
കാണാന്‍ വന്നവര്‍
Subscribe to:
Post Comments (Atom)
14 comments:
നിങ്ങള്‍ പോയൊ ഇങ്ങനെ അരെയെങ്കിലും കാണാന്‍ ?
ഞാന്‍ പോയിരുന്നു എല്ലാം കാണാനായിട്ട്, പക്ഷെ ഒന്നും കാണാന്‍ പറ്റിയില്ല, പോകുന്ന വഴി ഹര്‍ത്താലായിരുന്നു..:( പിന്നെ രാജിയെ കണ്ടു വഴിക്കു വെച്ച്..:D
ഇടവേളകള്‍ കുറക്കൂ, ഇത്തരം കവിതകള്‍ ബൂലോഗത്ത് അപൂര്‍വ്വം.
വരികളില്‍ നിന്നുതന്നെ കാണാനാവുന്നുണ്ട്.
പലരും വന്നു.
തെക്കേടതിലെ ജാനകിത്തള്ള
പടിഞ്ഞാറെടത്തിലെ തേതിവല്യമ്മ
നുറുക്കു വില്‍ക്കുന്ന നുറുക്കുമ്മ
ഇലക്കാടന്‍ രാമുവൈദ്യരുടെ രണ്ടാം ഭാര്യ
കോളജില്‍ പോകുന്ന രാജി
സ്കൂളിലെ പുതിയ മാഷിന്റെ ഭാര്യ
പിന്നെ ചില ആണുങ്ങളും.
കരിതേച്ച നിലത്തെ കീറപ്പായയില്‍
വാടിയ വാഴയില പോലെ ദെച്ചു ചുരുണ്ടു കിടന്നു.
ആറു വയസ്സുള്ള മകന്
ആളുകളെ നോക്കി അന്തം വിട്ട് നിന്നു.
അനിയന് പൊട്ടന് ബീഡിതെറുക്കാതെ
മുറത്തില്‍ എന്തൊക്കെയൊ ചികഞ്ഞു.
പുറത്തെ തിണ്ണയിലിരുന്ന്
കല്യാണിഅമ്മ പായാരം പറഞ്ഞു
കപ്പണയിലെ കൂട്ടമായ് ചെയ്ത കുരുതിയെപ്പറ്റി
കടിച്ചു കീറിയില്ലേ എന്റെ ദെചൂനെ..
കാണാന്‍ വന്നവര്‍ ശ്വാസം പിടിച്ചു.
അയല്‍ക്കാര്‍ പൊടിപ്പും തേങ്ങലും
അലക്കി ഉണക്കി മടക്കാന്‍ തുടങ്ങി.
കൊതുകു പരക്കും മുമ്പേ ആളുകള്‍ മടങ്ങി
കാട്ടുചേനയുടെ മണം പേറി കാറ്റുവന്നപ്പോള്‍
ദെച്ചുവിന്റെ മകന് വിശന്നു കരഞ്ഞു.
ചില മാസങ്ങള്‍ കഴിഞ്ഞപ്പോള്‍
പിന്നെയും പലരും കാണാന്‍ വന്നു.
ഇന്നവര്‍ കണ്ടത്
തൂങ്ങിയാടുന്ന ദെച്ചൂന്റെ മെല്ലിച്ച ദേഹം ! !
നന്നായിരിക്കുന്നു കവിത
ഹേമാംബികേ...
എങ്ങനെ കാണാതിരിക്കാവും
ഈ ഊഞ്ഞാലാട്ടത്തെ...
വര്‍ത്തമാനകാലത്തെ തുറന്നുകാട്ടുന്ന എഴുത്ത്
ആശംസകള്‍...
നന്നായിട്ടുണ്ട്..
വരികളിലൂടെ കണ്ടു...
നല്ല വരികള്‍
:)
വരികളിലൂടെ എല്ലാം തുറന്നുകാണിക്കുമ്പോള്‍ എങ്ങനെ കാണാതിരിക്കാനാവും..നന്നായിരിക്കുന്നു...ഇനിയും തുടരട്ടേ എഴുത്തു..
നന്നായിരിയ്ക്കുന്നു.
റിയാദ്; നല്ല സഹജീവിസ്നേഹം.അന്നു പേടിച്ച് രാജി കൊളേജില്‍ പോയില്ല. അതാ വഴിക്കു കണ്ടത്.
കണ്ണൂരാന്‍;നന്ദി.ഇതൊക്കെ പെട്ടൊന്നൊരൊ ഉദിപ്പിനു കോറിയിടുന്നതാ..അല്ലാതെ ഞാനൊക്കെ..
കാവലാന്‍; കണ്ടല്ലൊ സന്തോഷം.
രതിസുഖം;പ്രിയ;ദ്രൌപദി;രഫീക്ക്;റോസ്;ശ്രീ..എല്ലാരും ഓരൊ നന്ദി എടുത്താട്ടെ..
നന്നായിട്ടുണ്ട്
പാവം , ദെചൂന്റെ ചെക്കനു എന്തു പറ്റി? അവന്റെ വിശപ്പാരുമാറ്റും ?
Post a Comment